കാർത്തിയുടെ കുടുംബത്തിൽ പൊട്ടിത്തെറി! ഭാര്യയുമായി എന്നും വഴക്ക്, കാരണം തൃഷ; ബെയിൽവാൻ രംഗനാഥൻ പറയുന്നു
തമിഴ് സിനിമയിലെ മിന്നും താരമാണ് നടൻ കാർത്തി. സിനിമ കുടുംബത്തിൽ നിന്നുള്ള കാർത്തി മണിരത്‌നത്തിന്റെ സംവിധാന സഹായി ആയിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അച്ഛൻ ശിവകുമാറിന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കും വരുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരനിലൂടെ ആയിരുന്നു കാർത്തിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് കഴിഞ്ഞു.
പിന്നീടങ്ങോട് തമിഴിലെ യുവനടന്മാരിൽ പ്രധാനിയായി മാറുകയായിരുന്നു. വളരെ ശ്രദ്ധാപൂർവം സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നടനാണ് കാർത്തി. അതുകൊണ്ട് തന്നെ കരിയറിൽ അഭിനയിച്ചതിൽ മിക്ക ചിത്രങ്ങളും ഹിറ്റുകളായി മാറിയിട്ടുണ്ട്. അതുപോലെ കൂടുതൽ നവാഗത സംവിധായകരുടെ സിനിമകളിലാണ് കാർത്തി അഭിനയിച്ചിട്ടുള്ളത്. ഇന്ന് തമിഴ് സിനിമയിലെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കാർത്തി. മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് കാർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ചിത്രത്തിൽ വന്ദിയ ദേവൻ എന്ന കഥാപാത്രമായിട്ടാണ് കാർത്തി അഭിനയിക്കുന്നത്. ഗംഭീര പ്രകടനമാണ് കാർത്തി ആ വേഷത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.
അതേസമയം, സിനിമ കാരണം കാർത്തിയുടെ കുടുംബജീവിതത്തിൽ പ്രശ്‍നങ്ങൾ ഉടലെടുത്തിരിക്കുകയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. 'സിനിമയിൽ നായകനാകുമ്പോൾ... ചിലപ്പോൾ കെട്ടണം, ചുംബിക്കണം, കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യണം, ബെഡ് റൂം സീൻ ചെയ്യണം. കഥയ്ക്ക് ആവശ്യമെങ്കിൽ സംവിധായകൻ പറയുന്നതനുസരിച്ച് ലിപ് കിസ് അടക്കം ചെയ്യണം,'
'ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടൻമാർ ഇപ്പോൾ ഒരു വിവാഹ ജീവിതത്തിലേക്ക് ആണെങ്കിലും കടക്കുന്നത്. കെട്ടിപിടിക്കുക എന്നതൊക്കെ നടന്റെ ബിസിനസിന്റെ ഭാഗമാണ്, അതുകൊണ്ട് നടന്റെ ഭാര്യ ഒരു ത്യാഗിയായ സ്ത്രീയെപ്പോലെ പെരുമാറിയാൽ മാത്രമേ നടന്മാർക്കൊപ്പം സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകൂ', രംഗനാഥൻ പറയുന്നു.
ഇതുപോലെ പൊന്നിയൻ സെൽവനിൽ തൃഷയുമായി കാർത്തിക്ക് ഒരു ഡയലോഗുണ്ട്. അവരുമായി സംസാരിച്ചു കഴിയുമ്പോൾ... തൃഷയുടെ സൗന്ദര്യത്തിൽ മയങ്ങി തൃഷയെ ഇഷ്ടമാണെന്ന് പറയുന്നതാണ് രംഗം. 'എന്റെ ജീവിതം നിനക്കാണ് ദേവി' എന്ന് കാർത്തി പറയും. ഇത് കണ്ട് കാർത്തിയെ ഭാര്യ ചോദ്യം ചെയ്തു എന്നാണ് രംഗനാഥൻ പറയുന്നത്.
നിങ്ങൾ റൊമാൻസ് ഇല്ലാത്ത സിനിമയിൽ അഭിനയിക്കില്ലേ, നിങ്ങളുടെ സഹോദരൻ സൂര്യ റൊമാൻസില്ലാത്ത സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ, നിങ്ങൾക്കും അങ്ങനെ സിനിമകളിൽ അഭിനയിക്കരുതോ, അല്ല, നടിമാരെ കണ്ടിട്ടാണോ നിങ്ങൾക്ക് കൂടുതൽ റൊമാൻസ് കിട്ടുന്നത്?' എന്നൊക്കെ ചോദിച്ച് ഭാര്യ ദിവസവും കാർത്തിയുമായി വഴക്കിടുകയാണ്. അഭിനയത്തിൽ ഇതൊക്കെ സാധാരണമാണെന്ന് കാർത്തി നിരന്തരം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്.

അതേസമയം ഇക്കാര്യം താൻ പറയുന്നത് അല്ലെന്നും കാർത്തി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണെന്നും ഇതിനു മുകളിലാണ് പറഞ്ഞിരിക്കുന്നതെന്നുമാണ് രംഗനാഥൻ പറയുന്നത്. അതേസമയം, പ്രണയം സിനിമയിൽ മാത്രമേയുള്ളോ വീട്ടിൽ ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ടെന്നും കാർത്തി പറഞ്ഞതായി അദ്ദേഹം പറയുന്നുണ്ട്.
എന്തായാലൂം ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താരങ്ങൾക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കാറുള്ള രംഗനാഥൻ പറഞ്ഞത് ശരിയാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. രഞ്ജനി ചിന്നസ്വാമി ആണ് കാർത്തിയുടെ ഭാര്യ. 2011 ലാണ് ഇവർ വിവാഹിതരായത്.


Click it and Unblock the Notifications











