കിടപ്പറ രംഗത്തിനായി തമന്ന വാങ്ങിയത് കോടികൾ; കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിച്ചേനെ: ബെയിൽവാൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് തമന്ന ഭാട്ടിയ. മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിമാരിൽ ഒരാളാണ് താരം. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് തമന്ന തിളങ്ങുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം നിരവധി ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി അഭിനയിച്ചിട്ടുള്ള തമന്ന ഇപ്പോൾ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രവും ആമസോൺ പ്രൈമിൽ എത്തിയ ജീ കർദാ എന്ന വെബ് സീരീസും ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ടിലും ബോൾഡ്, ഗ്ലാമറസ് വേഷത്തിലാണ് തമന്ന എത്തിയത്.

Tamannaah Bhatia

തെന്നിന്ത്യയിലെ മുൻനിര താരമായി നിറഞ്ഞു നിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാടെടുത്ത നായികയായിരുന്നു തമന്ന. സിനിമയുടെ കരാർ ഒപ്പ് വയ്ക്കുന്നതിന് മുൻപ് തന്നെ ലിപ് ലോക്ക്, ബിക്കിനി രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാറുള്ള തമന്ന ആ നിലപാടിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ലസ്റ്റ് സ്റ്റോറിസിൽ ചെറിയ ബെഡ് റൂം സീനിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ അതേക്കുറിച്ച് ചലച്ചിത്ര നിരൂപകനും നടനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. താരങ്ങളെയും സിനിമാ പ്രവർത്തകരെയും കുറിച്ച് പ്രസ്താവനകൾ നടത്തി വിവാദത്തിൽ പെടാറുള്ള നടനാണ് ബെയിൽവാൻ രംഗനാഥൻ. നടിമാരെ കുറിച്ച് അനാവശ്യ ആരോപണങ്ങൾ നടത്തിയതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് ബെയിൽവാൻ വിവാദ പ്രസ്താവനകൾ നടത്താറുള്ളത്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തമന്ന ലസ്റ്റ് സ്റ്റോറീസിലെ കിടപ്പറ രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് ബെയിൽവാൻ സംസാരിച്ചത്. ലസ്റ്റ് സ്റ്റോറീസിൽ തമന്ന തൊലി കളഞ്ഞ കോഴിയെ പോലെയാണ് അഭിനയിക്കുന്നതെന്ന് ബെയിൽവാൻ പറഞ്ഞു. 6 മിനിറ്റോളം വരുന്ന ചുംബന രംഗങ്ങൾ അങ്ങിങ്ങായി കാണിച്ചു.

തമന്ന സാധാരണയായി ഒരു സിനിമയ്ക്ക് ആറ് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങാറുള്ളത്. എന്നാൽ കിടപ്പറ രംഗമുള്ള ലസ്റ്റ് സ്‌റ്റോറീസിന് വേണ്ടി ഏഴ് കോടി രൂപ പ്രതിഫലം വാങ്ങി. രണ്ടു കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതെല്ലാം കാണിച്ചേനെയെന്നും ബെയിൽവാൻ രംഗനാഥൻ പറഞ്ഞു. നടന്റെ വാക്കുകൾ ഇതിനകം തമിഴകത്ത് ചർച്ചയായിട്ടുണ്ട്. അതേസമയം പ്രതിഫലം സംബന്ധിച്ച നടന്റെ ഈ പ്രസ്താവനയിൽ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല.

അതേസമയം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ലെന്ന നിലപാടിൽ മാറ്റം വരുത്താനുണ്ടായ കാരണത്തെ കുറിച്ച് തമന്ന അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. യുവാക്കളെ പ്രീതിപ്പെടുത്താൻ ഇത്തരം രംഗങ്ങളിൽ അഭിനയിക്കണമെന്ന് തമന്ന പറഞ്ഞു. അത്തരം രംഗങ്ങൾ ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ തന്നെ നായകന്റെ സഹോദരിയോ അനിയത്തിയോ ഒക്കെ ആക്കുമെന്നാണ് തമന്ന പറയുന്നത്.

Tamannaah Bhatia

ഹോട്ട് സീനുകൾ ചെയ്യാൻ താൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ അഭിനയിക്കാൻ നിർബന്ധിതയാവുകയാണെന്ന് മറ്റൊരു അഭിമുഖത്തിലും തമന്ന പറഞ്ഞിരുന്നു.

അതേസമയം കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് തമന്ന ഇപ്പോൾ. ഏറ്റവും ഒടുവിലായി രണ്ടു സൂപ്പർ താരചിത്രങ്ങളിലാണ് തമന്ന അഭിനയിച്ചത്, രജനീകാന്ത് നായകനായ ജയിലറും ചിരഞ്ജീവിയുടെ ഭോല ശങ്കറും. ദിലീപ് നായകനായ മലയാള ചിത്രം ബാന്ദ്ര, തമിഴ് ചിത്രം ആരാൺമൈ, ഹിന്ദി ചിത്രം വേദ എന്നിവയാണ് തമന്നയുടേതായി അണിയറയിൽ ഉള്ള സിനിമകൾ.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X