അജിത്ത് വാത്സല്യത്തിനായി കൊതിച്ചു, പ്രണയക്കെണികളിൽ വീണു; ശാലിനി എല്ലാം അവസാനിപ്പിച്ചു: ബെയിൽവാൻ രംഗനാഥൻ

തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അജിത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി തുടരുമ്പോഴും താരജാഡകളില്ലാത്ത പെരുമാറ്റമാണ് അജിത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. പൊതുവേദികളിലോ അഭിമുഖങ്ങളിലോ എന്തിന് സ്വന്തം സിനിമയുടെ പ്രൊമോഷന് പോലും അജിത്തിനെ കാണാറില്ല. എങ്കിലും അജിത്തിനെയും നടന്റെ സിനിമകളും ആരാധകർ ആഘോഷമാക്കാറുണ്ട്.

അജിത്തിന്റെ സിനിമകളും കഥാപാത്രങ്ങളും പ്രകടനങ്ങളുമൊക്കെ എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇതിനൊപ്പം നടന്റെ വ്യക്തിജീവിതവും വാർത്തകളിൽ നിറയാറുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ശാലിനിയെ ആണ് അജിത് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം എല്ലാവർക്കും അറിയുന്നതാണ്. ഇന്നും ഇവർ ഒരുമിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് അത് ആഘോഷമാണ്.

Ajith Shalini

എന്നാൽ ശാലിനിയുമായി പ്രണയത്തിലാകുന്നതിന് മുൻപ് അജിത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു. അക്കാലത്ത് മുൻനിര താരമായി തിളങ്ങി നിന്ന ഹീര രാജേന്ദ്രനുമായുള്ള അജിത്തിന്റെ പ്രണയം വലിയ വാർത്തയാവുകയും ചെയ്തു. ശാലിനിയെ പരിചയപ്പെടുന്നതിന് മുൻപ് ഏകദേശം മൂന്നു വർഷക്കാലം ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. അടുത്തിടെ പോലും ഇവരുടെ പ്രണയവാർത്ത ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ അജിത്തും ഹീരയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അജിത് വാത്സല്യത്തിനായി കൊതിച്ചിരുന്നു അതുകൊണ്ടാണ് പ്രണയക്കെണികളിൽ വീണതെന്ന് ബെയിൽവാൻ പറയുന്നു.

'അന്ന് അജിത് കുമാർ വാത്സല്യത്തിനായി കൊതിച്ചിരുന്നു. അതുകാരണം പലപ്പോഴും പ്രണയക്കെണിയിൽ വീണു. ആദ്യമായി ഒന്നിച്ചഭനയിച്ച നടിയോട് വിവാഹാഭ്യർത്ഥന നടത്തി. അണ്ണാ നഗറിലുള്ള അവരുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. എന്നാൽ ആ വിവാഹത്തിന് അമ്മ സമ്മതിച്ചില്ല',

'അതിന് ശേഷം തൊടരും എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ രമേഷ് ഖന്നയാണ് സംവിധാനവും നിർവഹിച്ചത്. ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് നടൻ അജിത്ത് ചിത്രത്തിലെ നായിക ഹീര രാജഗോപാലിന് പ്രണയലേഖനങ്ങൾ എഴുതി. ഒരിക്കൽ ഞാൻ രമേഷ് ഖന്നയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഇത് നേരത്തെ അറിയാമായിരുന്നു എന്ന് പറഞ്ഞു',

'എന്നാൽ അന്ന് നടൻ ശരത്കുമാറും ഹീരാ രാജഗോപാലുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതോടെ അജിത്ത് ആ പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടു. അതിനുശേഷം നടി ശാലിനിക്കൊപ്പം അമർക്കളത്തിൽ അഭിനയിച്ചു. അപ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. പിന്നീട് ശാലിനി അജിത്തിനോട് അച്ഛനോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ വരാൻ പറഞ്ഞു, അജിത്ത് പോയി അദ്ദേഹത്തോട് സംസാരിച്ചു',

Ajith Shalini

'ശാലിനിയുടെ അച്ഛൻ മുസ്ലീമാണ്. വളരെ കർശക്കാരനും. അജിത് അദ്ദേഹത്തോട് വളരെ മാന്യമായി സംസാരിച്ച് സമ്മതിച്ചു. ഹിന്ദു, ക്രിസ്തുമതം, ഇസ്ലാം മതം എന്നിങ്ങനെ മൂന്ന് മത ആചാര പ്രകാരവും അവർ വിവാഹിതരായി,' ബെയിൽവാൻ രംഗനാഥൻ പറഞ്ഞു. അതേസമയം ബെയിൽവാൻ രംഗനാഥന്റെ ഈ വാക്കുകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് അജിത്തും ശാലിനിയും. അനോഷ്ക ആദ്വിക്ക് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. 2000 ലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. രജനീകാന്തും വിജയിയും ഉള്‍പ്പടെ തമിഴ് സിനിമാ ലോകത്തെ വലിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X