ബിഗ്ബോസ് ഫെയിം ദേവൊലീന ഭട്ടാചാർജി ഗർഭിണിയോ? അഭ്യൂഹങ്ങൾക്കൊടുവിൽ മറപടിയുമായി താരം
ഹിന്ദി സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ദേവൊലീന ഭട്ടാചാർജി. നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുള്ള നടി തുടർച്ചയായ മൂന്ന് ബിഗ്ബോസ് ഹിന്ദി സീസണിൽ മത്സരാർത്ഥി ആയിരുന്നു. വിവാഹവും അതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രശ്നം താരം ഗർഭിണിയാണോ എന്നതാണ്.
കഴിഞ്ഞ ദിവസം ബീച്ചിൽ നൽക്കുന്ന കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ദേവൊലീന പങ്കു വെച്ചിരുന്നു. അതിനു താഴെ വന്ന കമന്റുകളെല്ലാം താരം ഗർഭിണിയാണോ എന്നായിരുന്നു. നിരവധി ചോദ്യങ്ങൾ വന്ന് തുടങ്ങിയപ്പോൾ എല്ലാവർക്കുമുള്ള മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. സ്റ്റോറിയിൽ പറയുന്നത് ഇങ്ങനെ "ഞാൻ ഗർഭിണിയാണോ എന്ന് നിരവധി ആളുകൾ എനിക്ക് മസേജ് അയച്ച് ചോദിക്കുന്നുണ്ട്. എനിക്ക് എപ്പോൾ പബ്ലിക്കിന് മുന്നിൽ ഈ കാര്യം പറയണമെന്ന് തോന്നുന്നുവോ അപ്പോൾ അറിയിക്കുന്നതായിരിക്കും. എന്നെ കുറിച്ച് ഓർത്ത് ആരും വേവലാതി പെടേണ്ട." ഹിന്ദുസ്ഥാൻ ടൈംസ് കൊടുത്ത റിപ്പോർട്ടിൽ നിന്ന്.

ആളുകൾ എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ആകൃഷ്ടരാവുന്നത്. ഇതെല്ലാം ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളല്ലെ എന്നാണ് ദേവൊലീന ചോദിക്കുന്നത്. ഇത് ഇത്രയും വാർത്താ പ്രാധാന്യത്തോടെ വരുന്നതെല്ലാം തന്റെ വ്യക്തി ജീവിതത്തിൽ സന്തോഷം ഉണ്ടാക്കുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.
"ഒരുപക്ഷേ ഞാൻ ഗർഭിണി ആണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും. ഇതൊരു വാർത്തയാക്കുമോ, നിങ്ങൾ സ്വന്തം കണ്ടൻ്റ് ഉപയോഗിച്ച് ട്രോളുകൾ ഉണ്ടാക്കുമോ? സത്യത്തിൽ ഞാനിതൊന്നും ആഗ്രഹിക്കുന്നില്ല. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. അതിലേക്ക് നിങ്ങളെയാരെയും ഞാൻ ക്ഷണിക്കുന്നില്ല. നിങ്ങളുടെ പേഴ്സണൽ ലൈഫിൽ മറ്റൊരാൾ കൈകടത്തിയാൽ നിങ്ങൾക്ക് ഇഷ്ടമാവില്ലല്ലോ. സോഷ്യൽ മീഡിയയിൽ കാണാനും സമയം ചിലവഴിക്കാനും വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് എനിക്കിഷ്ടമല്ലെന്ന് നിങ്ങൾക്ക് മനസിലാക്കാണുമെന്ന് ഞാൻ കരുതുന്നു."
'ഈസ് ഷീ പ്രഗ്നന്റ്', 'ലുക്ക് എറ്റ് ഹെർ ടമ്മി' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. സത്യത്തിൽ ഗർഭിണിയാണെന്നും അല്ലെന്നും താരം പറഞ്ഞിട്ടില്ല. എന്നാൽ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ കടന്നു കയറി എന്ന പേരിലാണ് ദേവൊലീന ക്ഷുപിതയായത്.

ഹിന്ദിയിൽ ഏറ്റവും കൂടുതൽ കാലം ടെലിക്കാസ്റ്റ് ചെയ്ത 'സാത്ത് നിബാന സാത്തിയ' എന്ന സീരിയലിലെ ഗോപി മോദി എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഒപ്പം ആ വേഷം മനോഹരമാക്കിയ ദേവൊലീനക്കും നിരവധി ആരാധകരുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിം ട്രയിനറായ ഷാനവാസ് ശൈഖിനെ ദേവൊലീന വിവാഹം കഴിച്ചത്. വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കും താരം തക്ക മറുപടി കൊടുത്തിരുന്നു. ജനിക്കാൻ പോകുന്ന കുട്ടികൾക്ക് ഹിന്ദു പേര് നൽകുമോ അതോ മുസ്ലീം പേര് നൽകുമോ എന്നായിരുന്നു ഒരാൾ ട്വിറ്ററിൽ നടിയോട് ചോദിച്ചത്. ഇതിന് കടുത്ത ഭാഷയിൽ തന്നെ ദേവൊലീന മറുപടി നൽകിയിരുന്നു.
താരത്തിൻ്റെ വൈറൽ പോസ്റ്റ് കാണാം..


Click it and Unblock the Notifications