പ്രമുഖ നടനൊപ്പം സെറ്റിൽ വച്ച് മദ്യപാനം, ബോധമില്ലാതെ കാരവനിൽ കിടന്ന് അടിപിടി; തൃഷയെ കുറിച്ച് ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയായി വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് തൃഷ കൃഷ്‍ണൻ. പ്രായം നാല്പതിൽ എത്തിനിൽക്കുമ്പോഴും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ഊർജ്ജത്തോടെയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന് ശേഷം വിവിധ ഭാഷകളിൽ നിന്നായി കൈനിറയെ അവസരങ്ങളാണ് തൃഷയ്ക്ക് ലഭിക്കുന്നത്. നിരവധി പരാജയങ്ങളിലൂടെ കടന്നുപോയിട്ടുള്ള തൃഷയ്ക്ക് ഇത് നല്ല കാലമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിൽ സിമ്രാന്റെ സുഹൃത്തായി എത്തിയ തൃഷ മൗനം പേസിയാദേ എന്ന സിനിമയിലൂടെയാണ് നായികയാകുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു.

Cheyyaru Balu, Trisha

അതേസമയം കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തൃഷയുടെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. റാണ ദ​ഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. ഇതുകൂടാതെ പല ഗോസിപ്പുകളും നടിയുടെ പേരിലുണ്ടായി. തൃഷ കടുത്ത മദ്യപാനിയാണെന്ന വാർത്തയാണ് അതിലൊന്ന്. ഇതിന്റെ പേരിൽ പല ആരോപണങ്ങളും തൃഷയുടെ പേരിൽ വന്നിട്ടുണ്ട്.

ഇപ്പോഴിതാ തൃഷയുടെ മദ്യപാനത്തെ കുറിച്ച് മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 'കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ തൃഷ മദ്യത്തിന് അടിമയായിരുന്നു. അവർക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മുൻനിര താരം നടിക്ക് മദ്യം വാങ്ങി നൽകുകയും ഇരുവരും സെറ്റിൽ വച്ചു തന്നെ മദ്യപിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട നടി കാരവാനിൽ വെച്ച് നടനുമായി വഴക്കുണ്ടാക്കി',

'ഇത് അന്ന് വാർത്താ ഏജൻസികൾ തുറന്നെഴുതിയിരുന്നു. തൃഷയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ വർത്തയ്‌ക്കെതിരെ നടിയുടെ അമ്മ പൊട്ടിത്തെറിക്കുകയുണ്ടായി', ചെയ്യാറു ബാലു പറഞ്ഞു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ അടുത്ത് നിന്നൊന്നും മദ്യം ലഭിക്കാഞ്ഞിട്ട് തൃഷയ്ക്ക് ദൂരെ നിന്ന് സെറ്റിൽ മദ്യം എത്തിച്ചിരുന്നുവെന്ന് ചെയ്യാറു ബാലു പറഞ്ഞിരുന്നു.

Cheyyaru Balu, Trisha

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വച്ചിട്ടുണ്ടെന്ന് സിനിമാ നിരൂപകനായ ബയിൽവാൻ രംഗനാഥനും മുൻപൊരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനൊന്നും വ്യക്തമായ തെളിവുകളില്ല. അതേസമയം, മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് തൃഷ. തൃഷയുടെ കുന്ദവിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലിയോ, റാം, ഐഡന്റിറ്റി എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഏകദേശം 13 വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡികളെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഒക്ടോബർ 19ന് ആണ് തിയേറ്ററുകളിൽ എത്തുക. ഹേയ് ജൂഡിന് ശേഷം തൃഷ മലയാളത്തിൽ ചെയ്യുന്ന രണ്ടു സിനിമകളാണ് റാമും, ഐഡന്റിറ്റിയും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. ടോവിനോ തോമസാണ് ഐഡന്റിറ്റിയിലെ നായകൻ.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X