കോടികളുടെ വീട് പണിതിട്ടും സമാധാനമില്ലാതെ ധനുഷ്; ജീവിതത്തിലെ പ്രശ്നങ്ങൾ കരിയറിനെയും ബാധിക്കുന്നു!

തമിഴ് സിനിമയിൽ താരമൂല്യത്തിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന നടനാണ് ധനുഷ്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് നടൻ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ ചെറുതൊന്നുമല്ല. ആരെയും മോഹിപ്പിക്കുന്ന കരിയറിന് അവകാശിയാണ് താരം. ഈ മുഖവുമായി ക്യാമറക്ക് മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നുവെന്ന് പരിഹസിച്ചവർക്ക് കരിയർ കൊണ്ടാണ് ധനുഷ് മറുപടി നൽകിയത്. കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ധനുഷ്.

അഭിനയത്തിന് പുറമെ ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ ധനുഷ് തന്റെ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് നടൻ. മാസ് ആക്ഷൻ സിനിമകളും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന, രാഷ്ട്രീയം പറയുന്ന സിനിമകളുമെല്ലാം ധനുഷിന്റെതായി വരാൻ ഇരിക്കുന്നുണ്ട്. അതേസമയം വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ നടന്റെ കരിയറിനെ ബാധിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Dhanush

കഴിഞ്ഞ വർഷമാണ് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരായത്. 18 വർഷം നീണ്ട വിവാ​ഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സുഹൃത്തുക്കളായി തുടരുമെന്ന് വ്യക്തമാക്കിയ ധനുഷും ഐശ്വര്യയും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ച് എത്താറുണ്ട്. യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. വർഷങ്ങളായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയായിരുന്ന താരങ്ങളുടെ അപ്രതീക്ഷിത വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

വിവാഹമോചനത്തിന് ശേഷം കരിയറിൽ തിരക്കുകളുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അതിനിടെയാണ് ധനുഷ് അസ്വസ്ഥനാണെന്നും ഷൂട്ടിങ്ങിൽ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നുമില്ല റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നടൻ ഇടക്കിടെ ഷൂട്ടിങ് നിർത്തിവയ്ക്കുന്നുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഐശ്വര്യ പോയതോടെ ധനുഷ് കടുത്ത സമ്മർദ്ദത്തിലാണെന്നാണ് പറയപ്പെടുന്നത്.

നടൻ കോടികൾ ചെലവാക്കി അടുത്തിടെ ഒരു വീട് പണിതിരുന്നു. വീട് അലങ്കരിക്കാനുള്ള എല്ലാ ആശയങ്ങളും നൽകിയത് ഭാര്യ ഐശ്വര്യ ആയിരുന്നു. എന്നാൽ ഇപ്പോൾ ഐശ്വര്യയെയും മക്കളെയും വേർപിരിഞ്ഞു കഴിയേണ്ടി വരുന്നതിന്റെ വേദനയിലാണ് നടനെന്നും ഇത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ തന്നെ ബാധിക്കുകയാണ് എന്നും പറയപ്പെടുന്നു.

നിലവിൽ ക്യാപ്റ്റൻ മില്ലർ, ഡി 50 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ധനുഷ്. എന്നാൽ നടൻ ഇപ്പോൾ അഭിനയത്തിൽ അധികം ശ്രദ്ധ നൽകാത്തതും ഇടയ്ക്കിടെ ഷൂട്ടിങ് നിർത്തി വയ്ക്കുന്നതും സിനിമ നിരൂപകരെ വരെ അതൃപ്‌തിയിൽ ആക്കിയിട്ടുണ്ട്. ധനുഷിന്റെ ഈ മാറ്റം തമിഴ് ആരാധകർക്കിടയിൽ ചർച്ചയാണ്.

Dhanush

അതേസമയം ലാൽ സലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് ഐശ്വര്യ രജനീകാന്ത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ അതിഥി വേഷത്തിൽ അച്ഛൻ രജനീകാന്തും എത്തുന്നുണ്ട്. ഷൂട്ടിങ് ഏകദേശം പൂർത്തിയായ ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ റിലീസിനായുള്ള ഒരുക്കത്തിലാണ്. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും. ഡിസംബർ 15നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ധനുഷിന്റെ അമ്പതാമത്തെ ചിത്രം എഴുതി, സംവിധാനം ചെയ്യുന്നത് ധനുഷ് തന്നെയാണ്. വിശാൽ, നിത്യ മേനോൻ, എസ്.ജെ സൂര്യ, സന്ദീപ് കിഷൻ, കാളിദാസ് ജയറാം എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X