ധനുഷിന്റെ നായികയാവാനുള്ള അവസരം നിരസിച്ച് ജാൻവി; കാരണം അച്ഛൻ ബോണി കപൂർ!

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള യുവനായികമാരിൽ ഒരാളാണ് ജാൻവി കപൂർ. അഭിനയത്തിന്റെ കാര്യത്തിലായാലും ശക്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്ന കാര്യത്തിലായാലും ബോളിവുഡിലെ മറ്റു യുവതാരങ്ങളെക്കാളൊക്കെ ഏറെ മുന്നിലാണ് ജാൻവി കപൂർ. അനശ്വര നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി, അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞു.

ശ്രീദേവിയുടെ മകളായത് കൊണ്ട് തന്നെ അരങ്ങേറ്റ ചിത്രം മുതല്‍ക്കെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലൂടേയും ധാരാളം ആരാധകരെ നേടിയെടുക്കാനായി. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ശ്രീദേവി കരിയർ ആരംഭിക്കുന്നത്. മലയാളം അടക്കം എല്ലാ ഭാഷകളിലും തിളങ്ങിയ ശേഷമാണ് ശ്രീദേവി ബോളിവുഡിന്റെ സൂപ്പർ സ്റ്റാറാകുന്നത്. അതുകൊണ്ട് തന്നെ എന്നാണ് ജാൻവി തെന്നിന്ത്യൻ സിനിമയിലേക്ക് എത്തുക എന്ന ചോദ്യങ്ങളും ജാൻവിക്ക് തുടക്കംമുതൽ നേരിടേണ്ടി വന്നിട്ടുണ്ട്.

janhvi

ഇപ്പോൾ ദേവര എന്ന തെലുങ്ക് സിനിമയിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജാൻവി. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിൽ നായികയായി കൊണ്ടാണ് ജാൻവിയുടെ അരങ്ങേറ്റം. ഇതിനിടെ ധനുഷ് നായകനാകുന്ന തമിഴ് സിനിമയിൽ ജാൻവി നായികയാകുന്നു എന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ജാൻവി ആ സിനിമയിൽ അഭിനയിക്കില്ല എന്ന വാർത്തകളാണ് പുറത്തുവന്നത്.

മകളെ ധനുഷിന് ഒപ്പം അഭിനയിപ്പിക്കാൻ അച്ഛൻ ബോണി കപൂർ ഒരുക്കമല്ല എന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാറു ബാലു. തമിഴിൽ അഭിനയിക്കാൻ ജാൻവി കപൂറിന് ഏറെ കാലമായി ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. 70 കളിലും 80 കളിലും തിളങ്ങി നിന്നിരുന്ന തന്റെ അമ്മയെ തമിഴ് പ്രേക്ഷകർ ഇന്നും ആഘോഷിക്കുന്നതിൽ ജാൻവിക്ക് സന്തോഷമുണ്ട്.

അതുകൊണ്ട് തന്നെ തമിഴ് ആരാധകരോടും തമിഴ് സിനിമാ വ്യവസായത്തോടും ജാൻവിക്ക് വലിയ സ്നേഹമുണ്ട്. അമ്മയെ താരമാക്കിയ ഇൻഡസ്ട്രി ആയത് കൊണ്ട് തന്നെ അതുമായി അടുത്ത് നിൽക്കാൻ ജാൻവി ആഗ്രഹിക്കുന്നു. ഇതിനായി ഒരുപാട് തമിഴ് സിനിമകൾ നടി കാണാറുണ്ടെന്നാണ് ചെയ്യാറു ബാലു പറയുന്നത്.

dhanush janhvi

ധനുഷ് തമിഴകത്ത് നിന്ന് ബോളിവുഡിലേക്കും പിന്നീട് ഹോളിവുഡിലേക്കുമെല്ലാം എത്തിയ നടനാണ്. എന്നാൽ അങ്ങനെയൊരു നടനൊപ്പം അഭിനയിക്കരുതെന്ന് ബോണി കപൂർ മകളോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയില്ല. വിജയ്, അജിത് തുടങ്ങിയ വമ്പൻ താരങ്ങളുടെ സിനിമകളിലൂടെ മകളെ അവതരിപ്പിക്കാനായിരിക്കും ചിലപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം, ചെയ്യാറു ബാലു പറഞ്ഞു.

മുൻപും ഇത് സംബന്ധിച്ച ചർച്ചകൾ തമിഴ് സിനിമാ ലോകത്ത് നടന്നിരുന്നു. ധനുഷ് ഐശ്വര്യ രജനീകാന്തുമായി വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ഓഫർ വന്നത്. ആ സമയത്ത് ജാൻവി ധനുഷിനൊപ്പം അഭിനയിച്ചാൽ അത് തന്റെ മകളുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക ബോണി കപൂറിന് ഉണ്ടായിരുന്നു എന്നാണ് അന്ന് അന്നുണ്ടായ അഭ്യൂഹങ്ങൾ. തെലുങ്കിൽ എത്തിയ സ്ഥിതിക്ക് അധികം വൈകാതെ തന്നെ ജാൻവിയുടെ തമിഴ് അരങ്ങേറ്റവും ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X