ഗോപി സുന്ദറിനൊപ്പം ചേർന്നുനിൽക്കുന്ന സുന്ദരി ആരാണ്? വൈറലായി ചിത്രം! ചർച്ചയാക്കി സോഷ്യൽ മീഡിയ

സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ​​സം​​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദർ. വിവാദങ്ങളും വിമർശനങ്ങളും സൈബർ ആക്രമങ്ങളും നിരന്തരം നേരിടേണ്ടി വരുന്ന താരമാണ് അദ്ദേഹം. കരിയറിനേക്കാൾ സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെയും പേരിലാണ് അടുത്തിടെയായി ഗോപി സുന്ദറിന്റെ പേര് ചർച്ചയാകാറുള്ളത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചർച്ചയായിരുന്നു.

ഒരു വർഷം മുമ്പാണ് താൻ ​അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം ​ഗോപി സുന്ദർ വെളിപ്പെടുത്തിയത്. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. അതിനു മുൻപ് ഗായിക അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിഞ്ഞതും ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Gopi Sundar

ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ​ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ​അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു. അതുവരെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് എല്ലാമുള്ള മറുപടി ആയിരുന്നു അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം.

എന്നാൽ പിന്നീട് അമൃതയുടെ പിറന്നാളിന് ഗോപി സുന്ദർ ആശംസകളുമായി എത്താതിരുന്നത് വീണ്ടും ആരാധകരെ സംശയത്തിലാക്കി. ഗോസിപ്പുകൾ അവസാനിപ്പിക്കാൻ വേണ്ടി മാത്രം പങ്കുവച്ച ചിത്രമായിരുന്നോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തുകയുണ്ടായി. ഗോപി സുന്ദറും അമൃതയും പങ്കുവയ്ക്കുന്ന പുതിയ പോസ്റ്റുകൾക്ക് താഴെയെല്ലാം നിങ്ങൾ പിരിഞ്ഞോ എന്ന സംശയവുമായി ആരാധകർ എത്തുന്നുണ്ട്.

അതിനിടെ ഗോപി സുന്ദറിന്റെ പുതിയൊരു ചിത്രവും ചർച്ചയാവുകയാണ്‌. പ്രിയ നായർ എന്നൊരു യുവതി പങ്കിട്ട ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രിയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറിനെ ആണ് കാണുന്നത്. ഇതോടെ ആരാണിത് എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു സോഷ്യൽ മീഡിയ. ഗോപി സുന്ദർ അവസാനം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ പ്രിയയെ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണോ. ഇതാണോ പുതിയ പ്രണയിനി എന്നൊക്കെയാണ് ചിലരുടെ സംശയങ്ങൾ.

Gopi Sundar

പ്രിയ ഒരു ആർട്ടിസ്റ്റാണെന്ന് സോഷ്യൽ മീഡിയ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള സൂചനകൾ ഒന്നുമില്ല. അത്തരം പ്രചാരണങ്ങൾ ശരിവയ്ക്കുന്ന ഒന്നും തന്നെ വൈറലാകുന്ന ചിത്രത്തിലുമില്ല. കൂടാതെ മാസങ്ങൾക്ക് മുൻപ് പ്രിയ പങ്കുവച്ച ഒരു ചിത്രം കൂടിയാണിത്. ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ​ 'ഹാപ്പി 16 ഗോപ്സ്' എന്ന ക്യാപ്‌ഷനോടെ പ്രിയ പങ്കുവച്ച ചിത്രം കുത്തിപൊക്കിയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ നടക്കുന്നത്.

അതേസമയം ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ​അമൃത പങ്കുവയ്ക്കുകയുണ്ടായി. എന്തായാലും പുതിയ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഇവർ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഇത്തരത്തിലുള്ള സൈബറാക്രമണങ്ങളെയൊന്നും താൻ കാര്യമാക്കാറില്ലെന്ന് ​ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X