കീർത്തി സുരേഷിന്റെ മാറ്റത്തിന് പിന്നിൽ പ്ലാസ്റ്റിക് സർജറി? തെളിവുകൾ നിരത്തി ആരാധകർ!

ഗ്ലാമറിന് അതീവ പ്രധാന്യം കൊടുക്കുന്നവരാണ് നടിമാർ. ഹോളിവുഡിലായാലും ബോളിവുഡിലായാലും തെന്നിന്ത്യൻ സിനിമകളിലായാലും അങ്ങനെ തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തിനായി പല മാർഗങ്ങളും നടിമാർ സ്വീകരിക്കാറുണ്ട്. വിലകൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത് മുതൽ പ്ലാസ്റ്റിക് സർജറികൾ വരെ അതിൽ പെടുന്നു. ബോളിവുഡിലെ മുൻനിര താരങ്ങളിൽ പലരും പ്ലാസ്റ്റിക് സർജറികളിലൂടെ സൗന്ദര്യം കൂട്ടാൻ ശ്രമിച്ചിട്ടുള്ളവരാണ്.

പ്ലാസ്റ്റിക് സർജറി ചെയ്ത് പണി കിട്ടിയ നടിമാരുമുണ്ട്. എങ്കിലും ഇന്നും നിരവധി താരങ്ങൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി തെന്നിന്ത്യൻ സിനിമയിലെ നായികമാരും പ്ലാസ്റ്റിക് സർജറി ചെയ്യുന്നുണ്ട്. ശ്രുതി ഹാസൻ, നയൻ‌താര, സാമന്ത, കാജൽ അഗർവാൾ, തൃഷ, ശ്രിയ ശരൺ എന്നീ താരങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യൻ താരം കൂടി പ്ലാസ്റ്റിക് സർജറി ചെയ്‌തെന്ന വാർത്തകളാണ് വരുന്നത്.

keerthy suresh

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടി കീർത്തി സുരേഷ് പ്ലാസ്റ്റിക് സർജറി ചെയ്തതായാണ് റിപ്പോർട്ട്. നടി ചുണ്ടിൽ ശസ്ത്രക്രിയ നടത്തി എന്നാണ് പ്രചരിക്കുന്നത്. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും എത്തിയ കീർത്തി ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ്. നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

തെലുങ്ക് ആരാധകർക്കിടയിലാണ് കീർത്തി സുരേഷിന്റെ പ്ലാസ്റ്റിക് സർജറി ചർച്ചയായിരിക്കുന്നത്. തെലുങ്കിൽ നാനി നായകനായ ദസറ എന്ന സിനിമയിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. അതിനു മുൻപ്, കഴിഞ്ഞ വർഷം സർക്കാരു വാരി പാട എന്ന ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു. സർക്കാരു വാരി പാടയിൽ നിന്ന് ദസറയിലേക്ക് എത്തുമ്പോൾ കീർത്തിയുടെ ചുണ്ടിന് മാറ്റമുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇക്കാര്യത്തിൽ കീർത്തിയോ കീർത്തിയുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. പൊതുവെ താരങ്ങൾ പ്ലാസ്റ്റിക് സർജറിയുടെ കാര്യങ്ങൾ തുറന്നു പറയാറില്ല. തെന്നിന്ത്യൻ താരങ്ങളിൽ ശ്രുതി ഹാസൻ മാത്രമാണ് താൻ ശസ്ത്രക്രിയക്ക് വിധേയായി എന്ന് തുറന്നു പറഞ്ഞിട്ടുള്ളത്.

'ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ്. ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല', എന്നായിരുന്നു ഇത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചപ്പോൾ ശ്രുതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മറ്റു താരങ്ങളുടെയെല്ലാം ലുക്കിലുണ്ടായ മാറ്റം കണ്ട് ആരാധകർ തന്നെ പ്ലാസ്റ്റിക് സർജറി ചെയ്തതായി ഉറപ്പിക്കുകയായിരുന്നു.

കീർത്തിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് നടി പ്ലാസ്റ്റിക് സർജറി ചെയ്‌തതായി ആരാധകർ ഉറപ്പിക്കുന്നത്. എന്നാൽ പ്രചാരണം ശക്തമാകുമ്പോൾ കീർത്തി മറുപടി നൽകുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. അടുത്തിടെ താരം പ്രണയത്തിലാണെന്ന വാർത്തകൾ വ്യാപകമായപ്പോൾ കീർത്തി മറുപടി നൽകുകയുണ്ടായി.

keerthy suresh

സുഹൃത്തായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുള്ള ചിത്രം കീർത്തി പങ്കുവച്ചതിന് പിന്നാലെ, കീർത്തി കാമുകന്റെ ചിത്രം പുറത്തുവിട്ടു എന്ന വിധത്തിൽ വാർത്തകൾ വന്നു. തുടർന്നാണ് തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ആ മിസ്റ്ററി മനുഷ്യൻ ആരെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്തുമെന്നും പറഞ്ഞ് കീർത്തി രംഗത്തെത്തുന്നത്. അതുപോലെ ഒരു പ്രതികരണം ഇക്കാര്യത്തിലും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ആണ് കീർത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ എന്ന സിനിമയിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X