അയാൾ എന്നെയും വഞ്ചിച്ചു! ഭർത്താവിനെതിരെ മഹാലക്ഷ്മിയും രംഗത്ത്? ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയാണ് മഹലാക്ഷ്മി ശങ്കർ. വിവാഹശേഷമാണ് മഹാലക്ഷ്മി കൂടുതൽ ശ്രദ്ധനേടുന്നത്. നിർമാതാവ് രവിചന്ദർ ചന്ദ്രശേഖരനുമായുള്ള നടിയുടെ വിവാഹം തമിഴകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഭർത്താവുമായുള്ള രൂപവ്യത്യാസമാണ് മഹാലക്ഷ്മിയെയും അവരുടെ ഭർത്താവായ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനെയും വാർത്തകളിൽ നിറച്ചത്. വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു.
ഈ വിമർശനങ്ങളിൽ ഒന്നും ഇരുവരും കുലുങ്ങിയില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി ഇരുവരും മുന്നോട്ട് പോയി. എന്നാൽ ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിത പ്രതിസന്ധിയാണ് ഇവരെ കാത്തിരുന്നത്. ബിസിനസ് പാർട്ണറെ തട്ടിപ്പിൽപ്പെടുത്തി കോടികൾ അപഹരിച്ചു എന്ന കേസിൽ രവീന്ദർ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് രവീന്ദർ പ്രതിയായത്.

പവർ പ്രൊജക്ടിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നൽകിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാർ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം ഒരു മാസക്കാലം ജയിലിൽ കിടന്ന രവിചന്ദറിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ജാമ്യം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ സംഭവത്തിന് ശേഷം മഹാലക്ഷ്മിയും ഭർത്താവും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ വന്നിട്ടില്ല. മഹാലക്ഷ്മി രവീന്ദർ എന്ന ഇൻസ്റ്റാഗ്രാമിലെ പേര് മഹാലക്ഷ്മി ശങ്കർ എന്ന് നടി മാറ്റുകയും ചെയ്തു. അതിനിടെ മഹാലക്ഷ്മിയും അവരുടെ ഭർത്താവിനെതിരെ രംഗത്തെത്തിയെന്നാണ് തമിഴകത്തെ പുതിയ വാർത്ത.
രവീന്ദറിന്റെ അറസ്റ്റ് മഹാലക്ഷ്മിക്ക് ഒരു വലിയ ഷോക്ക് ആയെന്നും താനും വഞ്ചനയ്ക്കിരയായി എന്ന് മഹാലക്ഷ്മി പറഞ്ഞു എന്നുമാണ് റിപ്പോർട്ട്. ഭർത്താവിനെതിരെ കൂട്ടുകാരോടായി അവർ ഇങ്ങനെ പറഞ്ഞു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദർ വിവാഹം ചെയ്തത്. രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. തന്നോടൊന്നും പറഞ്ഞിരുന്നില്ല. വിവാഹത്തിന് മുൻപേ ഇതെല്ലാം പരമ രഹസ്യമായി അദ്ദേഹം സൂക്ഷിച്ചു എന്ന് നടി പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
സീരിയൽ ലൊക്കേഷനിൽ നിന്നും ആരംഭിച്ച പ്രണയമാണ് മഹാലക്ഷ്മിയുടെയും രവീന്ദറിന്റെയും വിവാഹത്തിൽ എത്തിയത്. എന്നാൽ രവീന്ദറിന്റെ ശരീരഘടന ഇരുവരെയും ട്രോളുകളിൽ നിറച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹശേഷം പ്രധാനമായും ഉയർന്നത്. പണത്തിന് മുന്നിൽ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്ന് പലരും പറഞ്ഞു.

മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ ഒരു മകന്റെ അമ്മയാണ് അവർ. അതും വിമർശനങ്ങൾക്ക് കാരണമായി. അതേസമയം രവീന്ദറും ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് മഹാലക്ഷ്മിയുമായി അടുത്തത്. പരസ്പരം മനസിലാക്കിയാണ് മഹാലക്ഷ്മിയെ വിവാഹം ചെയ്തതെന്ന് നേരത്തെ രവീന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്കും മകനും ലഭിച്ച ഭാഗ്യം എന്നാണ് ഒന്നാം വിവാഹവാർഷികത്തിൽ മഹാലക്ഷ്മി രവീന്ദറിനെക്കുറിച്ച് പറഞ്ഞത്.
മുൻപ് ഇരുവരും വിവാഹമോചിതരാകുന്നു എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം രവീന്ദർ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. മഹാലക്ഷ്മിയും അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുൻപ് എത്തിയിട്ടുണ്ട്. എന്നാൽ പുതിയ അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ മഹാലക്ഷ്മി ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിവിധ വസ്ത്ര ബ്രാൻഡുകളുടെ മോഡലായ മഹാലക്ഷ്മി എല്ലാ ദിവസവും ചിത്രങ്ങൾ പങ്കുവച്ചെത്തുന്നുണ്ട്.


Click it and Unblock the Notifications