മലൈകയ്ക്ക് അർബാസ്‌ ജീവനാംശമായി നൽകിയത് 15 കോടി? നടി ചോദിച്ചു വാങ്ങിയത്! സത്യാവസ്ഥ ഇങ്ങനെ

ഒരുകാലത്ത് ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു നടനും നിർമാതാവുമായ അർബാസ് ഖാനും നടി മലൈക അറോറയും. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് മലൈക ചുവടുവെയ്ക്കുന്ന സമയത്തായിരുന്നു അർബസുമായുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 1998 ലായിരുന്നു ഇരുവരും വിവാഹിതരായത്.

ബോളിവുഡിൽ ആഘോഷിക്കപ്പെട്ട താരജോഡികൾ ആയിരുന്നു ഇരുവരും. എന്നാൽ 2016 ൽ തങ്ങൾ വേർപിരിയുകയാണെന്ന് താരങ്ങൾ അറിയിച്ചു. 2017 ഓടെ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് ഇരുപത് വയസുള്ള അര്‍ഹാന്‍ എന്നൊരു മകന്‍ ഉണ്ട്. നിലവില്‍ വിദേശത്ത് പഠിക്കുകയാണ് അർഹാൻ.

രണ്ട് പേരും ഇപ്പോൾ മറ്റൊരു പ്രണയ ബന്ധത്തിലേക്കും കടന്നു

തങ്ങൾ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹ മോചന ശേഷവും സുഹൃത്തുക്കളായി തുടരുന്ന ഇവർ മകന്റെ ആവശ്യങ്ങൾക്കായി ഒരുമിച്ച് എത്താറുണ്ട്. അതേസമയം, രണ്ട് പേരും ഇപ്പോൾ മറ്റൊരു പ്രണയ ബന്ധത്തിലേക്കും കടന്നു. നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇറ്റലിക്കാരിയായ ജോർജിയ ആന‍ഡ്രിയയുമായാണ് അർബാസ് പ്രണയത്തിലായിരിക്കുന്നത്.

ഇതിലൊന്നും താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

അർജുനും മലൈകയും ഉടൻ തന്നെ വിവാഹിതരാകുമെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മലൈക അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയും ഉണ്ടായിരുന്നു. എന്നാൽ ഗർഭിണിയാണെന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് ഇവർ രംഗത്ത് എത്തിയിരുന്നു. വാർത്തകളുടെ സത്യാവസ്ഥ താരങ്ങളിൽ നിന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

വിവാഹമോചിതരായെങ്കിലും പലപ്പോഴും മലൈകയും അർബാസും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ വിവാഹമോചനത്തിന് അർബാസ് മലൈകയ്ക്ക് നൽകിയ ജീവനാംശം സംബന്ധിച്ച് ഒരു വാർത്ത പുറത്തുവന്നിരുന്നു.

കുറഞ്ഞത് പത്ത് കോടി രൂപയെങ്കിലും തനിക്ക് തരണം

ഇരുവരും വേർപിരിയാൻ തീരുമാനിച്ചപ്പോൾ, വിവാഹമോചന സമയത്ത് മലൈക 15 കോടിയോളം രൂപ ജീവനാംശം ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്. കുറഞ്ഞത് പത്ത് കോടി രൂപയെങ്കിലും തനിക്ക് തരണം അതിൽ കുറഞ്ഞതൊന്നും താൻ സ്വീകരിക്കില്ലെന്ന് മലൈക പറഞ്ഞതായി സ്പോർട്സ്ബോയ്ഇ റിപ്പോർട്ട് ചെയ്തിരുന്നു.

മലൈകയുടെ അഭിഭാഷകയും വിസമ്മതിച്ചിരുന്നു

മലൈകയുടെ ആവശ്യം പരിഗണിച്ച് അർബാസ് നടിക്ക് 15 കോടി നൽകിയെന്നും പറഞ്ഞിരുന്നു. എന്നാൽ, ഈ വാർത്ത മലൈക അറോറ നിഷേധിച്ചതായി ഓൺലൈൻ പോർട്ടൽ പിന്നീട് റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ മലൈകയുടെ അഭിഭാഷകയും വിസമ്മതിച്ചിരുന്നു. ജീവനാംശം പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ട ഒന്നല്ല എന്നത് കൊണ്ട് തന്നെയാവാം ഇത്.

നേരത്തെ, വിവാഹമോചനം തനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്. 2019 ൽ, കരീന കപൂർ ഖാന്റെ 'വാട്ട് വിമൻ വാണ്ട്' എന്ന ഷോയിലാണ് മലൈക ഇക്കാര്യം പറഞ്ഞത്. തകരുന്ന ബന്ധങ്ങളെ എങ്ങനെ പക്വതയോടെ കൈകാര്യം ചെയ്യാമെന്നും നടി സംസാരിച്ചിരുന്നു.

ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ല

പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല അതെന്ന് മലൈക അന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വീണ്ടും വീണ്ടും ചിന്തിക്കാൻ തന്നോട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം ആവശ്യപ്പെട്ടു, പക്ഷേ വിവാഹമോചനം തന്നെയാണ് ശരിയെന്ന് തനിക്ക് തോന്നിയെന്നാണ് നടി പറഞ്ഞത്. 'ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ല. അവസാനം നിങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്താൻ വേണം. നിങ്ങൾക്ക് വിരൽ ചൂണ്ടാൻ ആരെങ്കിലും ഉണ്ടാവും. അത് മനുഷ്യന്റെ സ്വാഭാവികമായ രീതിയാണ്,' എന്നാണ് മലൈക പറഞ്ഞത്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X