For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവിന് പുതിയ പ്രണയം? കോളേജിൽ എത്തിയ അമ്മയെ ഗൗനിക്കാതെ മീനാക്ഷി!, വാർത്തകളിലെ സത്യാവസ്ഥ ഇങ്ങനെ

  |

  മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു ഇന്ന്. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഉള്ളത്. കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയിലേക്ക് എത്തിയതാണ് മഞ്ജു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

  ഇന്ന് ആ യാത്ര ആയിഷ എന്ന പുതിയ ചിത്രത്തിൽ എത്തി നിൽക്കുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നേരത്തെ നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്നാണ് നടി അഭിനയം വിട്ടത്. ഒടുവിൽ വിവാഹമോചനത്തിലൂടെ കടന്നു പോകുന്നതിനിടയിൽ ആയിരുന്നു തിരിച്ചുവരവ്.

  Also Read: അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിച്ചതിന് കാരണമുണ്ട്; ഒടുവില്‍ സത്യം പറഞ്ഞ് യമുനയുടെ മക്കള്‍

  മലയാളത്തിന് പുറമെ തമിഴ് സിനിമയിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇന്ന്. അതേസമയം, മഞ്ജുവിന്റെ പേരിൽ ചില ഗോസിപ്പുകളും തമിഴകത്ത് പ്രചരിക്കുന്നുണ്ട് ഇപ്പോൾ. താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് തമിഴകത്ത് നിന്ന് വരുന്നത്. പതിവ് പോലെ തന്നെ ഗോസിപ്പുകളില്‍ മൗനം പാലിച്ചിരിക്കുകയാണ് മഞ്ജു.

  അജിത് നായകനാവുന്ന തുനിവ് എന്ന മഞ്ജുവിന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് തമിഴകത്ത് ഗോസിപ് പ്രചരിക്കുന്നത്.

  ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

  വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പുറത്തു പറയാനോ ചര്‍ച്ച ചെയ്യപ്പെടാനോ ആഗ്രഹിക്കാത്ത ആളാണ് മഞ്ജു. അതുകൊണ്ട് തന്നെ അത്തരം ചോദ്യങ്ങൾക്ക് ഒന്നും താരം പലപ്പോഴും മറുപടി നൽകാറില്ല. തമിഴ്നാട്ടിൽ എത്തിയപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്.

  നേരത്തെ, മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയുടെ കോളേജില്‍ അതിഥിയായി എത്തിയെന്നും മകള്‍ അമ്മയെ ഗൗനിച്ചില്ലെന്ന തരത്തിലുമുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷിയുടെ കോളേജിൽ മഞ്ജു എത്തിയെന്നായിരുന്നു വാർത്ത. ഇതേക്കുറിച്ച് മഞ്ജുവോ മീനാക്ഷിയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല.

  ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന സമയത്ത് അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു. അതിനുശേഷം മകളെക്കുറിച്ചോ, അച്ഛനെക്കുറിച്ചോ ഒന്നും മഞ്ജു എവിടെയും സംസാരിച്ചിട്ടില്ല. അഭിമുഖങ്ങളിൽ അങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്ന് പിന്മാറുകയാണ് പതിവ്.

  Also Read: ആ നടി ഒരുപാട് കരഞ്ഞു, അങ്ങനെ രണ്ട് നടിമാർ ഉണ്ട്; ദിലീപ് ഉദ്ദേശിച്ചത് നയൻതാരയെയും വിദ്യാ ബാലനെയും?

  മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ സജീവമായപ്പോഴും താരം പ്രതികരിച്ചിരുന്നില്ല.

  ധനുഷ് നായകനായ അസുരനിലൂടെ ആണ് മഞ്ജു വാര്യർ തമിഴിലേക്ക് എത്തിയത്. കരിയറിന്റെ തുടക്കകാലത്ത് ഉൾപ്പെടെ തമിഴിലേക്ക് അവസരം ലഭിച്ചിരുന്നെങ്കിലും അതൊന്നും മഞ്ജു സ്വീകരിച്ചിരുന്നില്ല. അസുരനിലെ പ്രകടനത്തിന് മഞ്ജുവിന് മികച്ച പ്രേക്ഷക - നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇതോടെയാണ് കൂടുതല്‍ സിനിമകള്‍ തേടിയെത്തിയത്.

  പൊങ്കൽ റിലീസ് ആയിട്ടാണ് തുനിവ് തിയേറ്ററുകളിൽ എത്തുക. ആക്ഷൻ ത്രില്ലർ ആയ ചിത്രത്തിലെ മഞ്ജുവിന്റെ ചില ആക്ഷൻ രംഗങ്ങൾ ഇതിനകം ആരാധക ശ്രദ്ധനേടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

  Read more about: manju warrier
  English summary
  Did Manju Warrier Fall In Love Again? Fact Behind Viral News In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X