'സായ് പല്ലവി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി! ശസ്ത്രക്രിയ ചെയ്തത് ആ ഭാഗത്തിന്'; വൈറൽ വാർത്തയുടെ സത്യാവസ്ഥ!
ശരീര സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് നടിമാർ. സിനിമയിൽ അത് ഏറ്റവും പ്രധാനമാണ് താനും. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനായി പല മാർഗങ്ങളും നടിമാർ സ്വീകരിക്കാറുണ്ട്. വിലകൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത് മുതൽ പ്ലാസ്റ്റിക് സർജറികൾ വരെ അതിൽ പെടുന്നു. ബോളിവുഡിലെ മുൻനിര നായികമാരിൽ പലരും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുള്ളവരാണ്. പ്ലാസ്റ്റിക് സർജറി ചെയ്ത് പണി കിട്ടിയ നടിമാരുമുണ്ട്.
എങ്കിലും ഇന്നും നിരവധി താരങ്ങൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകാറുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടെ തെന്നിന്ത്യൻ നായികമാർ പ്ലാസ്റ്റിക് സർജറി ചെയ്‌തെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ശ്രുതി ഹാസൻ, നയൻതാര, സാമന്ത, കാജൽ അഗർവാൾ, തൃഷ, ശ്രിയ ശരൺ എന്നീ താരങ്ങൾ പ്ലാസ്റ്റിക് സർജറി നടത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പലരും ഇത് വെളിപ്പെടുത്താനോ തുറന്നു പറയാനോ തയ്യാറായിട്ടില്ല.

അതേസമയം തങ്ങളുടെ സ്വാഭാവിക ഭംഗി നിലനിർത്താൻ ആഗ്രഹിക്കുന്ന നടിമാരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ മടി കാണിക്കാത്ത നടിയാണ് സായ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് ഉറച്ച തീരുമാനമെടുത്തിട്ടുള്ള നായിക കൂടിയാണ് താരം. എത്ര വലിയ സിനിമയായാലും എത്ര വലിയ താരത്തിനൊപ്പമായാലും അത്തരം സിനിമകളോട് സായ് പല്ലവി നോ പറയാറാണ് പതിവ്. അതുകൊണ്ട് കൂടിയാണ് സായ് പല്ലവി ആരാധകർക്ക് പ്രിയങ്കരിയാകുന്നത്.
ഇടക്കാലത്ത് സായ് പല്ലവി പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന വാർത്തകൾ തമിഴ്, തെലുങ്ക് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ആ വാർത്ത. മേക്കപ്പ് ഇടുന്നതിന് പോലും വലിയ പ്രാധാന്യം നൽകാത്ത സായ് പല്ലവി സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്ക് വിധേയായി എന്നത് അവർക്ക് വിശ്വസിക്കാനായില്ല. എന്നാൽ പിന്നീട് അതിന്റെ സത്യം പുറത്തുവന്നു.
സായ് പല്ലവി ശസ്ത്രക്രിയക്ക് വിധേയയായി എന്ന വാർത്തകൾ സത്യമായിരുന്നു. എന്നാൽ അത് ശരീരം സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല. കാലിനേറ്റ പരിക്കിനെ തുടർന്നായിരുന്നു താരം സർജറി ചെയ്തത്. ഡാൻസറായ സായ് പല്ലവി ഒരിക്കൽ നൃത്തം ചെയ്യുന്നതിനിടെ കാലിന് പരുക്കേൽക്കുകയും തുടർന്ന് സർജറി ചെയ്യുകയുമായിരുന്നു. അന്നത്തെ പരുക്കിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഇന്നും സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തമിഴ് ചിത്രമായ ഗാർഗിയാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് സായ് പല്ലവി കൂടുതൽ സജീവമായി നിൽക്കുന്നത്. ഫഹദ് ഫാസിൽ നായകനായ അതിരനാണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം. അല്ലു അർജുൻ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ സായ് പല്ലവി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു.


Click it and Unblock the Notifications











