വിവാഹമോചനത്തിന് കാരണക്കാരനായി എന്ന് പറഞ്ഞ സ്റ്റൈലിസ്റ്റിനെ സാമന്ത ഒഴിവാക്കി? റിപ്പോർട്ടുകൾ ഇങ്ങനെ!

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. വളരെ ചെറിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായി പേരെടുക്കാൻ സമാന്തയ്ക്ക് കഴിഞ്ഞിരുന്നു. നായികയായി തമിഴിലും തെലുങ്കിലും ബോളിവുഡിലുമായി നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയിലുള്ളത്. ബോളിവുഡിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത.

ദ ഫാമിലി മാന്‍ സീരീസിലൂടെയാണ് സമാന്തയ്ക്ക് പാന്‍ ഇന്ത്യന്‍ തലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. സീരീസിലെ സമാന്തയുടെ ഇതുവരെ കാണാത്ത വേഷം വന്‍ കയ്യടി നേടിയിരുന്നു. പിന്നാലെയാണ് താരത്തെ തേടി ബോളിവുഡിൽ നിന്നടക്കം അവസരങ്ങൾ എത്തിയത്.

അങ്ങനെ തന്റെ കരയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമാന്ത കടന്നു പോകുന്നത്. എന്നാല്‍ കരിയറില്‍ വലിയ കുതിപ്പ് തുടരുമ്പോഴും സമാന്തയുടെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. ഒന്നര വർഷം മുൻപായിരുന്നു നടൻ നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരായത്.

samantha

ഇതിന് പിന്നാലെ നടിയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. ആദ്യം വിവാഹ മോചനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ആയിരുന്നെങ്കിൽ പിന്നീട് പേശികളുടെ ശക്തി കുറയുന്ന മയോസൈറ്റോസിസ് എന്ന രോഗവും നടിയെ അലട്ടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈയ്യടുത്ത് രോഗം ശക്തമാവുകയായിരുന്നു.

ഇതോടെ സമാന്ത വിദേശത്ത് ചികിത്സ തേടുകയും ചെയ്തിരുന്നു. ചികിത്സയിൽ പോയതോടെ താരത്തിന്റെ സിനിമകളൊക്കെ ചിത്രീകരണം വൈകിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രീകരണത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട് താരം.

അതേസമയം, സാമന്തയെ ഏറെ അലട്ടിയ ഒന്നായിരുന്നു വിവാഹമോചനം എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. യുവതാര ദമ്പതികൾക്കെല്ലാം മാതൃകയാകുന്ന തരത്തിലായിരുന്നു ഇവരുടെ ജീവിതം.

എന്നാല്‍ ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് 2021 ഒക്ടോബർ രണ്ടിന്, നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ഇവർ ആരാധകരെ അറിയിക്കുകയായിരുന്നു. വേർപിരിയാൻ തീരുമാനിച്ച ശേഷവും ഇരുവരും വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇവരുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും ഒപ്പം തന്നെ മറ്റു പലരെയും ചേർത്ത് കൊണ്ടുള്ള ഗോസ്സിപ്പുകളുമാണ് പ്രചരിച്ചത്. അതിൽ സാമന്തയുടെ പേരിൽ പ്രചരിച്ച പ്രധാന ഗോസ്സിപ്പായിരുന്നു താരത്തിന്റെ ഹെയർ സ്റ്റൈലിസ്റ്റ് ആയ പ്രീതം ജുകാൽക്കറുമായി പ്രണയത്തിലാണെന്നതും ഇത് നാഗചൈതന്യ അറിയാൻ ഇടയായതാണ് വിവാഹ മോചനത്തിന് കാരണം എന്നുമായിരുന്നു.

ഇവർ രണ്ടുപേരും ഒന്നിച്ചുള്ള യാത്ര ചിത്രങ്ങൾ ഒക്കെ വൈറലായതിനു പിന്നാലെ ആയിരുന്നു ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ പ്രീതം തന്നെ വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരുന്നു. സാമന്ത തനിക്ക് ചേച്ചിയെ പോലെ ആണെന്നും തെറ്റിദ്ധാരണ പരത്തരുതെന്നുമായിരുന്നു പ്രീതം പറഞ്ഞത്.

samantha

അഭ്യൂഹങ്ങൾ നിരവധി ആയിരുന്നെങ്കിലും അപ്പോഴൊന്നും സാമന്ത പ്രീതവുമായി അകലം പാലിക്കാൻ ശ്രമിച്ചിരുന്നില്ല. പ്രീതത്തിനും സാധന എന്ന മറ്റൊരു സ്റ്റാഫിനും ഒപ്പം സാമന്ത ദുബായ് ടൂർ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ, ഇവരിൽ രണ്ടുപേരിൽ നിന്നും സാമന്ത അകലം പാലിച്ചിരിക്കുകയാണ് എന്നാണ് പുതിയ വാർത്തകൾ.

കഴിഞ്ഞ കുറച്ചു നാളുകളായി ഇവരെ സാമന്ത കണ്ടിട്ടില്ല എന്നാണ് വിവരം. അതേസമയം രോഗം മൂലം കൂടിക്കാഴ്ച്ച നടക്കാതിരുന്നത് ആണെന്നും അവരെ രണ്ടു പേരെയും സാമന്ത ഒഴിവാക്കാൻ സാധ്യത ഇല്ലെന്നും ഇതെല്ലാം വെറും കിംവദന്തികൾ മാത്രമാണെന്നും പറയുന്നുണ്ട്.

നിലവിൽ സിറ്റഡെൽ എന്ന വെബ് സീരീസിന്റെ ഷൂട്ടിങിലാണ് സാമന്ത. ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിൽ എത്തുന്നത്. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം ഖുഷി എന്നൊരു സിനിമയും സാമന്തയുടെതായി അണിയറയിൽ ഉണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X