'രാം ചരണും തമന്നയും ഒരുമിച്ച് ഡാൻസ് റിഹേഴ്സൽ ചെയ്തത് ഒറ്റ തവണ, അന്ന് നടി താരപുത്രനെ അവ​ഗണിച്ചു'; സംഭവിച്ചത്!

സിനിമാ പാരമ്പര്യമുള്ളതിന്റെ പേരിൽ അഭിനയത്തിലേക്ക് എത്തിയ താപുത്രനാണ് രാം ചരൺ തേജ. കഷ്ടപ്പാടുകൾ അധികം സഹിക്കാതെ സിനിമയിൽ എത്തുന്നവരാണ് താരങ്ങളുടെ മക്കളെന്ന് നിരന്തരമായി സിനിമാപ്രേമികളും മറ്റുള്ള താരങ്ങളും പറയാറുള്ള കാര്യമാണ്. അതുപോലെ രാം ചരണിനും സിനിമാ എൻട്രി എളുപ്പമായിരുന്നു. പക്ഷെ 2007 മുതൽ ഇതുവരെയുള്ള സിനിമാ ജീവിതം രാം ചരണിന് ഒട്ടും എളുപ്പമായിരുന്നില്ല.

തുടക്കത്തിൽ തന്റെ അപക്വമായ അഭിനയത്തിന്റെ പേരിൽ അദ്ദേഹം കേട്ട വിമർശനങ്ങൾക്ക് കണക്കുണ്ടാകില്ല. ആ സമയത്ത് ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ച നായകന്മാരിൽ ഒരാളാകും രാം ചരൺ. ഏറ്റവും കൂടുതൽ കളിയാകലുകൾ കേട്ട ഇന്ത്യൻ നായകനും പുള്ളി തന്നെയാകും.

Tamannaah Bhatia  ram charan

പക്ഷെ ആ അപമാനങ്ങളിൽ നിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്ന് വന്നു പിന്നീട് രാം ചരൺ. ആർആർആർ റിലീസിനുശേഷം ലോകമെമ്പാടും അറിയപ്പെടുന്ന ആരാധകരുള്ള നടനാണ് മുപ്പത്തിയെട്ടുകാരനായ രാം ചരൺ. ഇതുവരെ പതിനഞ്ചോളം സിനികളിലാണ് രാം ചരൺ അഭിനയിച്ചത്. മ​ഗാധീരയുടെ റിലീസിനുശേഷമാണ് രാം ചരണിന് കേരളത്തിൽ ആരാധകരുണ്ടായത്. ഇന്ന് രാം ചരൺ സിനിമാ പ്രഖ്യാപിക്കുമ്പോൾ മുതൽ സിനിമാപ്രേമികൾ അപ്ഡേറ്റിനും റിലീസിനുമായുള്ള കാത്തിരിപ്പ് തുടങ്ങും.

ഇപ്പോഴിതാ രാം ചരണും തമന്നയും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിനിടെ സംഭവിച്ച ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ‌ വീണ്ടും ചർച്ചയാകുന്നത്. തമന്നയുടെ പുതിയ തെലുങ്ക് ചിത്രം ഓഡേല 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതോടെയാണ് നടിയും രാം ചരണുമായി ബന്ധപ്പെട്ട പഴയ പ്രശ്നങ്ങൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്.

രാച സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്ത് മെഗാ പവർ സ്റ്റാർ രാം ചരണിനെ തമന്ന അവഗണിച്ചുവത്രെ. 2012ലാണ് തമന്നയും രാം ചരണും നായികയും നായകനുമായി എത്തിയ രാച സിനിമ റിലീസ് ചെയ്തത്. സിനിമയ്ക്ക് അക്കാലത്ത് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സമ്പത്ത് നന്തിയാണ് ചിത്രം സംവിധാനം ചെയ്തത്. 2012ൽ പുറത്തിറങ്ങിയ ചിത്രം തമന്നയുടെയും ചരണിൻ്റെയും ആരാധകർക്ക് ഇപ്പോഴും ഇഷ്ടമാണ്.

പ്രത്യേകിച്ച് ഇരുവരുടെയും നൃത്തം അക്കാലത്ത് എല്ലാവരും ആഘോഷിച്ചിരുന്നു. ആ സിനിമയ്ക്കുശേഷം ഇപ്പോഴാണ് സമ്പത്ത് നന്തിക്കൊപ്പം തമന്ന വീണ്ടും സിനിമ ചെയ്യാൻ പോകുന്നത്. ആ സിനിമയാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക്ക് പുറത്ത് വന്ന ഒഡേല 2. സിനിമ അശോക് തേജയാണ് സംവിധാനം ചെയ്യുന്നത്.

Tamannaah Bhatia  ram charan

സമ്പത്ത് നന്തിയാണ് ചിത്രം നിർമ്മിച്ച് കഥ അവതരിപ്പിക്കുന്നത്. സമ്പത്ത് നന്തിയുമായി നടി വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് രാച സിനിമയുമായി ബന്ധപ്പെട്ട പഴയ കഥകൾ വീണ്ടും സോഷ്യൽ‌മീഡിയയിൽ ചർച്ചയായത്. രാചയിലെ നായകനാണ് രാം ചരൺ. എന്നിട്ടും ഷൂട്ടിനിടെയെല്ലാം തമന്ന രാം ചരണിനെ അവ​ഗണിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

രാചയിൽ നിരവധി ഡാൻസുകളുണ്ട്. എന്നാൽ തമന്നയും രാം ചരണും പ്രത്യേകം പ്രത്യേകം പോയാണ് ഡാൻസ് പ്രാക്ടീസ് നടത്തിയതത്രെ. രാം ചരണും തമന്നയും ഒരുമിച്ച് ഡാൻസ് റിഹേഴ്സൽ ചെയ്തത് ഒറ്റ തവണ മാത്രമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാം ചരണിനെ തമന്ന അ​വ​ഗണിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ അക്കാലത്ത് നടന്റെ ആരാധകർ തമന്നയ്ക്കെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ചേ‌ട്ടൻ പറഞ്ഞയാളെയാണ് സൗന്ദര്യ വിവാഹം ചെയ്തത്; ജ​ഗപതി ബാബുവുമായി സൗന്ദര്യ പ്രണയത്തിലായോ?; സുഹൃത്ത്

അതേസമയം ചരണിനൊപ്പം നടി റിഹേഴ്‌സൽ ചെയ്യാത്തതിൻ്റെ കാരണം... ചിരഞ്ജീവിയുടെ മകനായതുകൊണ്ട് ആ മാന്യത നൽ‌കി തമന്ന മാന്യമായി അകന്നിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ചിരഞ്ജീവി നായകനായ ഭോല ശങ്കറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത തമന്നയുടെ തെലുങ്ക് സിനിമ. മലയാളത്തിൽ ബാന്ദ്രയിലാണ് തമന്ന അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Read more about: tamannaah bhatia ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X