For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായ് പല്ലവിക്ക് ഒപ്പം അഭിനയിക്കാനില്ലെന്ന് പവൻ കല്യാൺ; പ്രതികാരം തീർത്തതോ!

  |

  തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് ഇന്ന് സായ് പല്ലവി. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. അതുവരെയുണ്ടായിരുന്ന പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്തിയത്. തന്റെ അഭിനയ മികവും കൊണ്ടും നൃത്തത്തിലെ കഴിവ് കൊണ്ടും നിരവധി പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്.

  2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉങ്കലിൽ യർ അടുത്ത പ്രഭുദേവ' എന്ന നൃത്ത പരിപാടിയിൽ പങ്കെടുത്തതോടെയാണ് കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവിയുടെ തലവര മാറുന്നത്. പരിപാടിയിൽ വിജയിച്ച സായ് സംവിധായകൻ അൽഫോൻസ് പുത്രന്റെ ശ്രദ്ധനേടുകയും. നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലേക്ക് എത്തുകയുമായിരുന്നു.

  Also Read: എന്നെ പെടുത്തിയതാണ്, കിന്നാരത്തുമ്പിയിലേക്ക് വിളിച്ചത് അവാര്‍ഡ് പടമാണെന്ന് പറഞ്ഞ്; തുറന്നു പറഞ്ഞ് സലീം കുമാർ

  2015 ൽ പുറത്തിറങ്ങിയ പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവി പ്രേക്ഷക ഹൃദയം കീഴടക്കി. സിനിമ തെന്നിന്ത്യ മുഴുവൻ ഹിറ്റായതോടെയാണ് നടിയെ തേടി കൂടുതൽ അവസരങ്ങൾ വന്നത്. സായ് പല്ലവിയുടെ തെലുങ്കിലും തമിഴിലുമായി അവസാനമിറങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധനേടിയിരുന്നു. തെലുങ്കിൽ താരമൂല്യമുള്ള നായികമാരിൽ ഒരാളായി നടി മാറി കഴിഞ്ഞു.

  അതേസമയം, തെലുങ്ക് സൂപ്പർ താരമായ പവൻ കല്യാൺ സായ് പല്ലവിയോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും റിപ്പോർട്ടുകൾ പ്രകാരം, ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ പുതിയ ചിത്രമായ 'ഭവദീയുഡു ഭഗത് സിംഗ്' എന്ന ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കാൻ നടൻ നോ പറഞ്ഞു എന്നാണ് വിവരം.

  രണ്ട് നായികമാരുള്ള ചിത്രത്തിൽ ഒരു നായികയായി പൂജ ഹെഡ്‌ഗെയെ തീരുമാനിച്ചു. എന്നാൽ രണ്ടാമത്തെ നടിക്കായി അണിയറപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. അതിനിടെയാണ് സംവിധായകൻ പവൻ കല്യാണിനോട് സായ് പല്ലവിയുടെ പേര് നിർദേശിച്ചത് എന്നാണ് അറിയുന്നത്.

  എന്നാൽ, തന്റെ നായികയായി സായ് പല്ലവി വരുന്നതിൽ താരം അത്ര തൃപ്തനായിരുന്നില്ല എന്നാണ് വിവരം. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ചില റിപ്പോർട്ടുകൾ പറയുന്നത് സായ് പല്ലവിയെ ഒഴിവാക്കാൻ കാരണം ബോൾഡ് സീനുകൾ അവതരിപ്പിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നാണ്.

  അതേസമയം, നേരത്തെ ചില വലിയ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സായ് പല്ലവി നിരസിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ട നായകനായ ഡിയർ കോമ്രേഡ്, മഹേഷ് ബാബുവിന്റെ സരിലേരു നികെവ്വരു, പവൻ കല്യാൺ ഭീംല നായക് തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവി നിരസിച്ചിട്ടുള്ളത്. അതാണോ നടന്റെ നോ പറയലിന് പിന്നിലെന്ന് ആരാധകർ സംശയിക്കുന്നുണ്ട്.

  Also Read: നടൻ സർജാനോ ഖാലിദിനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞ് പ്രിയ വാര്യർ, ചെറുപ്പം മുതലുള്ള ​ആ​ഗ്രഹം സഫലമായിയെന്ന് നടി!

  അടുത്തിടെ, ചിരഞ്ജീവിയുടെ സിനിമയിലേക്കുള്ള ഓഫറും നടി നിരസിച്ചു, ഭോല ശങ്കർ എന്ന സിനിമയിൽ സഹോദരിയുടെ വേഷമായിരുന്നു താരത്തിന്. പിന്നീട്, ലവ് സ്റ്റോറിയുടെ പ്രീ-റിലീസ് പരിപാടിക്കിടെ, ചിത്രം നിരസിച്ചതിനെക്കുറിച്ച് ചിരഞ്ജീവി സായ് പല്ലവിയോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്നാണ് അന്ന് സായ് പല്ലവി ചിരിയോടെ ചിരഞ്ജീവിയോട് പറഞ്ഞത്.

  Read more about: sai pallavi
  English summary
  Did Tollywood Star Pawan Kalyan Rejected Acting Opposite Sai Pallavi In His Upcoming Movie? Details Inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X