ഭാനുപ്രിയയോട് നടന്റെ പ്രണയച്ചതി; തക്ക സമയത്ത് രക്ഷകനായ സംവിധായകൻ! സംഭവമിങ്ങനെ

തെന്നിന്ത്യൻ സിനിമാ ലോകത്ത് എൺപതുകളിലും തൊണ്ണൂറുകളിലും തരം​ഗം സൃഷ്ടിച്ച നടിയാണ് ഭാനുപ്രിയ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും അവർ തിളങ്ങി. മികച്ച നർത്തകി കൂടിയായ ഭാനുപ്രിയ മലയാളികൾക്ക് സുപരിചിതയാകുന്നത് കൊച്ചു കൊച്ചു സന്തോഷങ്ങൾ, അഴകിയ രാവണൻ, മാഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ സിനിമകളിലൂടെയാണ്. ഈ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് താരം എത്തിയത്.

33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു. തമിഴിൽ നിരവധി ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിട്ടുണ്ട് അവർ. എന്നാൽ കഴിഞ്ഞ കുറച്ചു നാളായി താരം സിനിമകളിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ്.

bhanupriya

സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറനിറഞ്ഞിരുന്നു. നടിയുടെ വിവാഹവും മറ്റുമാണ് വലിയ വാർത്തയായത്. എൻആർഐ ബിസിനസ്മാൻ ആയ ആദർശ് കൗശലിനെയാണ് നടി വിവാഹം കഴിച്ചത്. 1998 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2018 ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് മരിക്കുന്നത് വരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു ഇരുവരും.

അതേസമയം ആദർശുമായി പ്രണയിലത്തിലാകുന്നതിന് മുൻപ് ഭാനുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് സിനിമയിലെ മുൻനിര താരമായിരുന്നു നടൻ എന്നാണ് പറയപ്പെടുന്നത്. നടിമാരുൾപ്പെടെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിട്ടുള്ള അയാളിൽ നിന്ന് ഒരു സംവിധായകൻ ഭാനുപ്രിയയെ രക്ഷിക്കുകയായിരുന്നു എന്നാണ് ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലടക്കം നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള നടനും ഭാനുപ്രിയയും ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിക്കുകയുണ്ടായി. ഈ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്കാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ഇവർക്കിടയിലെ പ്രണയം വളരുകയും ഇരുവരും ഒന്നിച്ച് കറക്കവും മറ്റും ആരംഭിക്കുകയും ചെയ്തു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സെറ്റിൽ ചർച്ചയായി.

തുടർന്ന് ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സംവിധായകൻ ഭാനുപ്രിയയെ നേരിൽ കണ്ട് ഇക്കാര്യം തിരക്കുകയായിരുന്നു. നടനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാനുപ്രിയ സംവിധായകനോട് പറഞ്ഞു. ഇത് കേട്ട് സംവിധായകൻ ഞെട്ടി. എങ്ങനെയെങ്കിലും അയാളുടെ കയ്യിൽ നിന്ന് ഭാനുപ്രിയയെ രക്ഷിക്കണമെന്ന് സംവിധായകൻ തീരുമാനിച്ചു. ഉടനെ നടനെ ഫോൺ ചെയ്തു.

bhanupriya

ഭാനുപ്രിയ കേൾക്കുന്ന വിധത്തിൽ നടനോട് സ്വാഭാവികമായി സംസാരിക്കുകയും ഭാനുപ്രിയയെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ ഭാനുപ്രിയയുമായുള്ള പ്രണയം തന്റെ ടൈം പാസ് മാത്രമാണെന്നായിരുന്നു നടന്റെ മറുപടി. ഇത് കേട്ട ഭാനുപ്രിയ ഞെട്ടി. തുടർന്ന് നടി നടനിൽ നിന്ന് അകലം പാലിക്കുകയും കരിയറുമായി മുന്നോട്ട് പോവുകയുമായിരുന്നു എന്നാണ് പറയുന്നത്. ഇതിനു ശേഷമായിരുന്നു നടിയുടെ പ്രണയവിവാഹം.

അടുത്തിടെ തനിക്ക് ഓർമ്മക്കുറവും പ്രശ്നങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തി ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് നടി പറഞ്ഞത്. ഈയിടെയായി തീരെ സുഖമില്ലാത്തത് പോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ മറന്ന് പോയി. നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. സിനിമയിലെ ഡയലോഗുകൾ മറക്കുന്നു. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയാണ്. ചില മരുന്നുകള്‍ താന്‍ ഇതിന്റെ ഭാഗമായി കഴിക്കുന്നുണ്ടെന്നുമാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X