നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ

തെന്നിന്ത്യയിലെ സൂപ്പർ താര ജോഡികളായിരുന്നു നാഗ ചൈതന്യയും സാമന്തയും. ഓണ്‍ സ്‌ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. തെന്നിന്ത്യൻ ആരാധകരെയെല്ലാം ഏറെ ആവേശത്തിലാക്കിയ ഒന്നായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമെല്ലാം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. യുവതാര ദമ്പതികൾക്കെല്ലാം മാതൃകയാകുന്ന തരത്തിലായിരുന്നു ഇവരുടെ ജീവിതം. ഇവർക്കിടയിലെ സ്നേഹവും സഹകരണങ്ങളുമൊക്കെ ഇവരുടെ ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ആരാധകർ മനസിലാക്കിയിരുന്നതാണ്.

രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളുമാണ് വാർത്തകളിൽ നിറഞ്ഞത്

എന്നാല്‍ ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തങ്ങൾ പിരിയുന്നു എന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിന്, നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ഇവർ ആരാധകരെ അറിയിച്ചത്.

അതേസമയം, വേർപിരിയാൻ തീരുമാനിച്ച ശേഷവും ഇരുവരും വാർത്തകളിൽ നിറഞ്ഞിരുന്നു. താരങ്ങളുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളുമാണ് വാർത്തകളിൽ നിറഞ്ഞത്. അതിനിടെയാണ് സാമന്തയുടെ രോഗ വിവരങ്ങളും പുറത്തു വരുന്നത്. രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സമാന്തയ്ക്ക് ആശ്വാസമായി നാഗ ചൈതന്യയുടെ കോൾ എത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു.

നാഗ ചൈതന്യയും നടിയുമായി പ്രണയത്തിലാണ് എന്ന റിപ്പോർട്ട്

അതേസമയം തന്നെ നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളടക്കം പുറത്ത് വന്നതോടെ അഭ്യൂഹം പരന്നെങ്കിലും പിന്നീട് ശോഭിത തന്നെ ഈ റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തി.

ഇപ്പോഴിതാ, മറ്റൊരു നടി തനിക്ക് നാഗചൈതന്യയെ ഇഷ്ടമാണെന്ന് പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. നാഗ ചൈതന്യ നായകനായ മജിലി എന്ന സിനിമയിൽ നായികയായിരുന്ന ദിവ്യൻഷാ കൗശിക്കാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. നാഗ ചൈതന്യയും നടിയുമായി പ്രണയത്തിലാണ് എന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.

നാഗ ചൈതന്യയെ ഇഷ്ടമാണെന്ന് നടി ദിവ്യൻഷ സമ്മതിച്ചു

എന്നാൽ അതിലൊക്കെ പൂർണ വ്യക്തത നൽകിക്കൊണ്ടാണ് നടി തുറന്നു പറച്ചിൽ നടത്തിയത്. തനിക്ക് നാഗ ചൈതന്യയെ ഇഷ്ടമാണെന്ന് നടി ദിവ്യൻഷാ സമ്മതിച്ചു. നാഗ ചൈതന്യ വളരെ സുന്ദരനാണെന്നും നല്ല മനസിന് ഉടമയാണെന്നും നടി അഭിപ്രയപ്പെട്ടു. നാഗ ചൈതന്യയോട് തനിക്ക് ക്രഷ് ഉള്ളത് സത്യമാണെന്നും ദിവ്യൻഷ കൗശിക് പറഞ്ഞു.

വീണ്ടും വിവാഹം കഴിച്ചു കാണണം എന്ന ആഗ്രഹം

എന്നാൽ തങ്ങൾ ഡേറ്റ് ചെയ്തിട്ടില്ലെന്നും നാഗ ചൈതന്യ തന്നെ രണ്ടാം വിവാഹം ചെയ്യുമെന്ന വാർത്തകൾ തെറ്റാണെന്നും നടി പറഞ്ഞു. ഇതിനോട് നാഗ ചൈതന്യയുടെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചൈതന്യയുടെ രണ്ടാം വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകരും. നടൻ വീണ്ടും വിവാഹം കഴിച്ചു കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്.

ആ ക്ഷീണം മറികടക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

അതേസമയം, കരിയറിൽ മോശം ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടൻ. കഴിഞ്ഞ വർഷം ഇറങ്ങിയ നടന്റെ സിനിമകൾക്ക് ഒന്നും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച അത്രയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. പുതിയ ചിത്രമായ കസ്റ്റഡിയിലൂടെ ആ ക്ഷീണം മറികടക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാമന്തയും ശാകുന്തളം എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഫിറ്റ്നസ് ട്രയിനിങ്ങും മറ്റുമായി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും സാമന്ത ആരംഭിച്ചിട്ടുണ്ട്. നടിയുടെ വമ്പൻ തിരിച്ചുവരവ് ശാകുന്തളത്തിൽ കാണാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X