അച്ഛനെന്താണ് ചെയ്യുന്നത്? മകൾ, മകൾ എന്നുപറഞ്ഞാൽ സ്നേഹമാകുമോ! ഇതാണ് സ്നേഹം; അമൃതയ്ക്ക് കയ്യടിച്ച് ആരാധകർ
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന കാലം മുതലെ അമൃത മലയാളികൾക്ക് സുപരിചിതയാണ്. പിന്നീട് ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും അമൃത ആരാധകരെ സ്വന്തമാക്കി. അമൃതയെ പോലെ തന്നെ കുടുംബവും ഇന്ന് ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അമൃതയും മകൾ പാപ്പുവും സഹോദരി അഭിരാമിയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വിശേഷങ്ങളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
അതേസമയം അമൃതയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹവും പ്രശ്നങ്ങളും വിവാഹമോചനവുമെല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. 2010ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയായിരുന്നു. ഒടുവിൽ 2019 നിയമപരമായി വിവാഹം ചെയ്യുകയും ചെയ്‌തു. വിവാഹമോചനത്തിന് ശേഷം ബാല വീണ്ടും വിവാഹം കഴിച്ചെങ്കിലും അമൃത ഇപ്പോഴും മകൾക്കൊപ്പം സിംഗിൾ മദറായി ജീവിക്കുകയാണ്.

ഇടക്കാലത്ത് സംഗീത സംവിധായകൻ ഗോപിസുന്ദറുമായി പ്രണയത്തിലായെങ്കിലും അടുത്തിടെയായി ഇരുവരെയും ഒരുമിച്ചു കാണാറില്ല. കഴിഞ്ഞ ദിവസം മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ചപ്പോഴും ഗോപി സുന്ദറിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അമൃത പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയെല്ലാം ഗോപി സുന്ദറിനെ അന്വേഷിച്ചുള്ള കമന്റുകൾ നിറഞ്ഞിരുന്നു. അതേസമയം മറ്റൊരു കാരണം കൊണ്ടും അമൃതയുടെ പോസ്റ്റ് ശ്രദ്ധനേടുകയുണ്ടായി.
പാപ്പുവിന്റെ പിറന്നാൾ ദിനത്തിൽ, തന്നോട് ആരും മകളുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ചില്ല എന്ന് പറഞ്ഞ് ബാല വീഡിയോയുമായി എത്തിയിരുന്നു. കുഞ്ഞിന്റെ പിറന്നാൾ എല്ലാവരും മറന്നുപോയെന്നും ആര് മറന്നാലും താൻ ഒരിക്കലും മറക്കില്ല. മകൾക്കായി താൻ ഇവിടെ ഉണ്ടെന്നും പറഞ്ഞായിരുന്നു ബാലയുടെ വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. മകളെ അവളുടെ അച്ഛനിൽ നിന്നും അകറ്റുകയാണ് എന്ന വിമർശനവുമായി ചിലർ അമൃതയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്‌തു.
ഇതിനു പിന്നാലെയാണ് മകളുടെ പിറന്നാൾ വലിയ ആഘോഷമായി നടത്തിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമായി അമൃത എത്തിയത്. അമൃതയും സഹോദരി അഭിരാമിയും പാപ്പുവും ഒന്നിച്ചുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്. കൊച്ചു മകളുടെ പിറന്നാൾ ആഘോഷിക്കാൻ തന്റെ അച്ഛന്‍ കൂടെയില്ലാത്തതിന്റെ സങ്കടവും അമൃത പങ്കുവച്ചു. അച്ഛന്‍ എന്നും കൂടെയുണ്ടെന്ന് അറിയാമെന്നും അച്ഛനില്ലാത്ത ഈ ചിത്രം അപൂര്‍ണമാണെന്നും ആയിരുന്നു അമൃത കുറിച്ചത്.

അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അമൃത പറയുകയുണ്ടായി. നിരവധി ആരാധകർ ആണ് അതോടെ അമൃതയ്ക്ക് പിന്തുണയുമായി എത്തിയത്. എത്രയൊക്കെ തിരക്ക് ഉണ്ടായിട്ടും മകൾക്ക് വേണ്ടി സമയം കണ്ടെത്തിയതിലും മകളുടെ പിറന്നാൾ ഗംഭീരം ആക്കിയതിനും ഒരുപാട് പേർ അഭിനന്ദനങ്ങളുമായി എത്തി. അതിൽ ഒരു ആരാധികയുടെ കമന്റ് വലിയ ശ്രദ്ധനേടുകയും ചെയ്തു.
'അച്ഛൻ എന്നുപറയുന്ന ഒരാൾ എന്താണ് ചെയ്യുന്നത്, മകൾ മകൾ എന്നുപറഞ്ഞാൽ സ്നേഹം ആകുമോ', എന്നാണ് അവർ കുറിച്ചത്. അഭിരാമിയാണ് കമന്റിന് മറുപടി നൽകിയത്. സ്നേഹത്തിന്റെ സ്മൈലിയാണ് താരം മറുപടിയായി നൽകിയത്. അടുത്തിടെ അഭിമുഖങ്ങളിൽ ഉൾപ്പടെ മകളെ മിസ് ചെയ്യുന്നതിനെ കുറിച്ച് ബാല പറഞ്ഞിരുന്നു. എന്നാൽ നടന്റെ പ്രവൃത്തിയിൽ ആ സ്നേഹം കാണുന്നില്ലെന്നാണ് ചിലർ ഉയർത്തുന്ന വിമർശനം.


Click it and Unblock the Notifications