പണത്തിനു വേണ്ടി അമ്മ വിവാഹം മുടക്കി; തെലുഗു നടനുമായി തൃഷ ലിവ് ഇൻ റിലേഷൻഷിപ്പിൽ: സത്യം ഇതാണ്
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ പ്രിയങ്കരിയാണ് തൃഷ കൃഷ്ണൻ. 41ാം വയസ്സിലും 20 കാരിയെ പോലെയിരിക്കുന്ന തൃഷ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. തൃഷ എന്ന പേര് കഴിഞ്ഞ കുറച്ച് മാസങ്ങളായി പല തരം വിവാദങ്ങളിലൂടെ ചർച്ചാ വിഷയമായിരുന്നു. വിജയ്- തൃഷ പ്രണയത്തെ കുറിച്ചും വിജയ്- സംഗീത ബന്ധത്തിലെ വിള്ളലുകളെ കുറിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നു. അതിനിടയിലാണ് ഒരു തെലുഗു ആക്ടറുമായി തൃഷ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറയുന്നത്.
ചെന്നൈയിൽ ജനിച്ചു വളർന്ന തൃഷക്ക് ചെറുപ്പം മുതൽക്കേ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു. പഠനത്തിനൊപ്പം മോഡലിംഗ് ചെയ്തിരുന്ന തൃഷക്ക് സിനിമാ മോഹം അത്ര വിദൂരമായിരുന്നില്ല. മിസ്സ് ചെന്നൈ, മിസ് സേലം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷമാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആഗ്രഹപ്രകാരം സിനിമയിലെത്തിയത് 'ജോഡി' എന്ന ചിത്രത്തിലൂടെയാണ്. ജോഡിയിൽ സിമ്രാന്റെ സുഹൃത്തായാണ് തൃഷ അഭിനയിക്കുന്നത്.

അതിനു ശേഷം നല്ലൊരു അവസരം ലഭിച്ചത് സൂര്യക്കൊപ്പം 'മൗനം പേസിയതേ' എന്ന സിനിമയിലൂടെയാണ്. പിന്നീട് വിക്രം നായകനായി എത്തിയ 'സാമി' ചിത്രത്തിൽ അഭിനയിച്ചു. ഭുവന എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.
ലേസ ലേസ, എനക്ക് 20 ഉനക്ക് 18, വർഷം തുടങ്ങിയ സിനിമകൾ ചെയ്തു. 2004ൽ ആണ് 'ഗില്ലി'യിൽ അഭിനയിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഗില്ലി. അതിനു ശേഷം തൃഷ ചെയ്തതെല്ലാം മുൻനിര നായികാ വേഷങ്ങൾ മാത്രമാണ്. വിജയ്, സുര്യ, അജിത്ത്, വിക്രം, പ്രഭാസ്, വെങ്കിടേഷ് തുടങ്ങിയ എല്ലാ താരങ്ങൾക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്.
30 വയസ്സിനു ശേഷം തൃഷ വിവാഹം കഴിക്കില്ലെന്ന് മുൻപൊരിക്കൽ 'ചെയ്യാരു ബാലു' എന്ന സിനിമാ നിരൂപകൻ പറഞ്ഞിരുന്നു. അന്ന് അത് വിവാദമായില്ല. എന്നാൽ ഇപ്പോൾ അത് ചർച്ചയാവുന്നു. അഭിമുഖത്തിനിടെ ചെയ്യാരു ബാലു പറഞ്ഞത് തൃഷയുടെ പണത്തിനു വേണ്ടി താരത്തിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അമ്മയാണ് തടയുന്നത് എന്നായിരുന്നു. എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് അവൾ ഒരു അഭിനേത്രിയാണ് . പക്ഷേ അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാഗ്രഹമുണ്ട്.

ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്. അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. "മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ് മാരേജായിരുന്നു, മുതിർന്നവർ തന്നെയാണ് ഈ വിവാഹം മുടക്കിയതും" എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ സംസാരിച്ചത്.
ചെയ്യാരു ബാലു പറയുന്നത് തൃഷയും തെലുഗു നടൻ റാണ ദഗുബാട്ടിയും ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നാണ്. പൊതുവേ ടോളിവുഡ് ആക്ടേഴ്സിന്റെ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകുന്നത് അത്ര എളുപ്പമല്ല. എന്ത് തീരുമാനം ആണെങ്കിലും അവർ കുടുംബം ഒരുമിച്ചാണ് കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുന്നത്. അങ്ങനെ റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റുകയും തെലുഗു സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. മാത്രമല്ല ഹൈദരബാദിലേക്കുള്ള വരവും അവസാനിപ്പിച്ചു എന്നാണ് ചെയ്യാരു ബാലു പറയുന്നത്.


Click it and Unblock the Notifications