അമൃതയെ അൺഫോളോ ചെയ്തു! പ്രണയം പ്രഖ്യാപിച്ച പോസ്റ്റും കാണാനില്ല; ചർച്ചയായി ഗോപി സുന്ദറിന്റെ പേജിലെ മാറ്റങ്ങൾ!

മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും. ഇക്കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. രണ്ടു മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം സന്തോഷമായി ആഘോഷിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ടുപേരും തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ആദ്യമൊക്കെ വലിയ വിമർശനങ്ങൾ ഇവർക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും ഇരുവരും കാര്യമാക്കിയില്ല എന്ന് മാത്രമല്ല, വിമർശനങ്ങൾ തിരുകടന്നപ്പോൾ തക്കതായ മറുപടി നൽകുകയും ചെയ്തു. ഒരുവശത്ത് ഇതെല്ലാം നടക്കുമ്പോഴും ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു ഇവർ. ഇവരൊന്നിച്ചുള്ള സ്റ്റേജ് ഷോകളുടെ ചിത്രങ്ങളൊക്കെ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. രണ്ടുപേരും ചേർന്നാണ് ഇപ്പോൾ പരിപാടികൾ അവതരിപ്പിക്കുന്നത്.

gopi sundar amritha

അതേസമയം ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചില മാറ്റങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിടുമ്പോൾ, ചില പോസ്റ്റുകൾ നീക്കം ചെയ്യുകയും രണ്ടുപേരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. 2022 മെയ് മാസം 26നാണ് ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപിയും അമൃതയും പ്രഖ്യാപിക്കുന്നത്.

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്...' എന്നായിരുന്നു ഒരു ഫോട്ടോ പോസ്റ്റിനൊപ്പം ഇവർ കുറിച്ചത്. ഈ പോസ്റ്റ് ഇപ്പോൾ ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ ഇല്ല. പക്ഷേ അമൃതയുടെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. ഗോപിയുടെ ഫേസ്ബുക്ക് പേജിൽ മുൻ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ കാണാൻ കഴിയും. എന്നിട്ടും ഈ പോസ്റ്റ് കാണാത്തത് ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.

താരങ്ങൾ ചിലസമയങ്ങളിൽ അവരുടെ മുൻകാല പോസ്റ്റുകൾ ആരാധകരിൽ നിന്നും ഹൈഡ് ചെയ്ത് വയ്ക്കാറുണ്ട്. അങ്ങനെ എന്തെങ്കിലും ആണോയെന്നും ആരാധകർ സംശയിക്കുന്നു. ഈ പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപി സുന്ദറിനൊപ്പമുള്ള മറ്റു ചിത്രങ്ങൾ എല്ലാം തന്നെ അമൃതയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇപ്പോഴും കാണാം. ജൂൺ മാസം പകുതിയിൽ ഗോപി സുന്ദറും അമൃതയും ചേർന്ന് കാനഡയിൽ ഷോ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതെല്ലാം ഇപ്പോഴും പേജിലുണ്ട്.

gopi sundar amritha

രണ്ടുദിവസം മുൻപ് നിലവിളക്ക് കൊളുത്തി, പാലുകാച്ചി ജീവിതത്തിൽ ഒരു നല്ല തുടക്കം നടത്തിയ വിശേഷം അമൃത ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കുകയുണ്ടായി. വീടിന്റെ പാലുകാച്ചാലാണോ, അതോ പുതിയ സംരംഭത്തിന്റെ തുടക്കമാണോ എന്നൊന്നും അതിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിന്റെ വീഡിയോകളിലും ചിത്രങ്ങളിലും അമൃതയ്‌ക്കൊപ്പം അമ്മയും അനുജത്തി അഭിരാമിയും മകൾ പാപ്പുവും ആണ് ഉണ്ടായിരുന്നത്.

അമൃതയുടെ ചില അടുത്ത ചങ്ങാതിമാരും പങ്കെടുത്തു. എല്ലാവരും ചേർന്നുള്ള ഒരു സെൽഫിയും ഇവർ പങ്കിട്ടിരുന്നു. എന്നാൽ ഇതിലൊന്നും ഗോപി സുന്ദറിനെ കണ്ടിരുന്നില്ല. അടുത്തിടെ അമൃതയുടെ പിതാവിന്റെ വിയോഗ വേളയിൽ ഗോപി സുന്ദർ ഒപ്പം നിൽക്കുകയും ആശ്വാസമാവുകയും ഒക്കെ ചെയ്തിരുന്നു. എല്ലാ കാര്യങ്ങൾ മുന്നിൽ നിന്ന് ചെയ്യുന്ന ഗോപി സുന്ദറിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് വൈറലായിരുന്നു. എന്തായാലും ഇപ്പോഴത്തെ സംശയങ്ങൾക്ക് മറുപടിയുമായി താരങ്ങൾ തന്നെ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X