അമൃതയെ ടാഗ് ചെയ്യാതെ എന്തുകൊണ്ട് പ്രിയ; മറന്നുപോയെന്ന് ഗോപി സുന്ദറിന്റെ മറുപടി! വൈറലായി കമന്റ്

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. സമീപകാലത്തായി കരിയറിനേക്കാൾ താരത്തിന്റെ വ്യക്തി ജീവിതമാണ് ചർച്ചയാകുന്നത്. വ്യക്തി ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളുടെ പേരില്‍ പലതവണ ​വിമർശനങ്ങളും വ്യക്തിഹത്യയും സൈബർ ആക്രമണങ്ങളുമെല്ലാം ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്.

വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. കഴിഞ്ഞ വർഷമാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലായത്. അടുത്തിടെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു ശേഷം ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയതായുള്ള വാർത്തകളും വന്നു.

Gopi Sundar

എന്നാൽ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദർ അന്ന് മറുപടി നൽകിയത്. അതോടെ കുറച്ചു ദിവസത്തേക്ക് ആ ചർച്ചകൾ അവസാനിച്ചെങ്കിലും പിന്നീട് അമൃതയെയും ഗോപിയെയും ഒരുമിച്ചു കാണാത്തത് വീണ്ടും ചർച്ചകൾക്ക് കാരണമായി. ഇപ്പോഴിതാ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ പലതിലും കലാകാരിയായ പ്രിയ നായരേ ടാഗ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഗോപി സുന്ദറിന്റെ പോസ്റ്റുകളിലെ പ്രിയ നായരുടെ സാന്നിധ്യം ചർച്ചയായത്. ഒരിടയ്ക്ക് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ഇതു സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകർ എത്തുകയുണ്ടായി. ഇപ്പോഴിതാ എന്തുകൊണ്ടാണ് അമൃതയെ ടാഗ് ചെയ്യാതെ പ്രിയയെ ടാഗ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദർ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് ചോദ്യം പ്രത്യക്ഷപ്പെട്ടത്. 'പോസ്റ്റ് ചെയ്യുന്നതില്ലെല്ലാം മയോണിയെ (പ്രിയയെ) ടാഗ് ചെയ്യുന്നു. അമൃതയെ കാണുന്നില്ല. എന്തുകൊണ്ട്' എന്നാണ് ഒരാൾ ചോദിച്ചത്. 'മറന്നു പോയി' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ മറവിക്ക് വല്യ ചന്ദനാദി ബെസ്റ്റ് ആണ് എന്ന് മറുപടി കമന്റ് വന്നെങ്കിലും ഗോപി സുന്ദർ പ്രതികരിച്ചില്ല.

മറ്റൊരു പോസ്റ്റിൽ നമ്മുടെ ചേച്ചി എവിടെ എന്ന ഒരാളുടെ ചോദ്യത്തിന് ഗോപി സുന്ദർ നൽകിയ മറുപടിയും ശ്രദ്ധനേടിയിരുന്നു. 'നിന്റെ ചേച്ചി എവിടെ പോയി എന്ന് എന്നോട് ആണോ ചോദിക്കുന്നത്. എനിക്ക് ചേച്ചി ഇല്ല ഒരു അനുജത്തിയാണ് ഉള്ളത്. അവൾ ഭർത്താവുമായി മുംബൈലാണ് താമസം', എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.

Gopi Sundar

അടുത്തിടെയായി തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദർ എത്താറുണ്ട്. കമന്റുകൾ അതിരു കടക്കുമ്പോഴാണ്‌ ഗോപി സുന്ദറിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകാറുള്ളത്. അദ്ദേഹത്തിന്റെ ക്ഷമയുടെ അതിര് വിടുമ്പോൾ മാത്രമാണ് പ്രതികരിച്ചുപോകുന്നത് എന്നാണ് അദ്ദേഹത്തിന്റെ വെൽവിഷേർസ് പറയുന്നത്. ഒരാളുടെ ചോയ്‌സിനെ ബഹുമാനിക്കണമെന്നും ആരാധകർ ഗോപി സുന്ദറിനെ പിന്തുണച്ച് പറയാറുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിലടക്കം ഗോപി സുന്ദറിന്റെ അസാന്നിധ്യം ചർച്ചയാവുകയുണ്ടായി. കഴിഞ്ഞ പിറന്നാൾ ആഘോഷത്തിന് മുന്നിൽ നിന്ന് നടത്താനും മറ്റും ഗോപി സുന്ദർ ഉണ്ടായിരുന്നു. ഇതോടെ ഗോപി ചേട്ടൻ എവിടെ പോയി എന്ന ചോദ്യങ്ങളുമായി എത്തുകയായിരുന്നു ആരാധകർ.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X