തെലുങ്കിൽ താരമൂല്യം വർധിച്ചു! ഹണി റോസ് ഉദ്‌ഘാടനത്തിന് വാങ്ങുന്നത് അരക്കോടിയോളം രൂപ? റിപ്പോർട്ട്

മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം കഴിഞ്ഞ പതിനെട്ട് വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി തിളങ്ങി നിൽക്കുകയാണ്. ഓൺ സ്ക്രീനിന് പുറമെ ഓഫ്‌സ്ക്രീനിലും താരമാണ് ഹണി റോസ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ നടത്തുന്ന താരമായിട്ടാണ് ഹണിയെ ഇപ്പോൾ വിശേഷിപ്പിക്കാറുള്ളത്.

ഉദ്ഘാടന സ്റ്റാർ എന്നടക്കമുള്ള പരിഹാസങ്ങളും ഇതിന്റെ പേരിൽ നടി കേൾക്കുന്നുണ്ട്. എന്നാൽ ട്രോളുകളും പരിഹാസങ്ങളും ഒന്നും ഹണി കാര്യമാക്കുന്നതേയില്ല. ഇപ്പോഴും കേരളത്തിന് അകത്തും പുറത്തുമെല്ലാം ഉദ്‌ഘാടനങ്ങളുമായി തിരക്കിലാണ് താരം. തെലുങ്ക് സൂപ്പർ താരം ബാലയ്യ നായകനായ വീര സിംഹ റെഡ്ഢി എന്ന സിനിമയ്ക്ക് ശേഷം ഹൈദരാബാദ്, തെലങ്കാന എന്നിവടങ്ങളിൽ നിന്നെല്ലാം ഒരുപാട് ഉദ്‌ഘാടനങ്ങൾ ഹണിക്ക് ലഭിക്കുന്നുണ്ട്.

Honey Rose

വീര സിംഹ റെഡ്‌ഡിയിലൂടെ വലിയൊരു ആരാധക വൃന്ദത്തെ തന്നെ നടി തെലുങ്കിൽ സ്വന്തമാക്കിയിട്ടുണ്ട്. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൊക്കെ താരത്തെ പിന്തുടരുന്നത്. ഹണി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെയെല്ലാം ഈ ആരാധകരെ കാണാം. ഗ്ലാമറസ് ചിത്രങ്ങളിലൂടെ ഹണി നിരവധി തെലുങ്ക് ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനനുസരിച്ച് ഹണിയുടെ താരമൂല്യവും വർധിച്ചു കഴിഞ്ഞു.

ലക്ഷങ്ങളാണ് ഉദ്‌ഘാടനങ്ങൾക്ക് പോലും ഹണി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പണം വാരിയെറിഞ്ഞ് ഹണിയെ ഉദ്‌ഘാടനത്തിന് എത്തിക്കാൻ തായ്യാറായി നിൽക്കുന്ന നിരവധി ബിസിനസ് പ്രമുഖരും ഹൈദരാബാദിൽ ഉണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ മാർക്കാപുരം എന്നിടത്ത് ഹണി റോസ് ഒരു ഷോപ്പിങ് മാൾ ഉദ്‌ഘാടനം ചെയ്തിരുന്നു. അതിനായി ഹണി റോസ് അരക്കോടിയോളം രൂപ പ്രതിഫലം വാങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏകദേശം 60 ലക്ഷം രൂപ പ്രതിഫലമായി വാങ്ങി എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹണി റോസിനുള്ള ജനപ്രീതി പരിഗണിച്ച് വ്യവസായികൾ വലിയ തുക നൽകാൻ തയ്യാറാവുകയാണ്. തനിക്ക് ലഭിക്കുന്ന ജനപ്രീതി പരമാവധി ഉപയോഗിക്കാൻ ഹണി റോസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Honey Rose

അതേസമയം ഹണി റോസ് തെലുങ്കിൽ കൂടുതൽ സിനിമകൾ ചെയ്യാത്തതിൽ ആരാധകർക്ക് പരാതിയും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തെ കുറ്റപ്പെടുത്തി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സ്വന്തം അഭിനയം കണ്ടശേഷമായിരിക്കാം തെലുങ്ക് സിനിമകളിൽ ഇനി അഭിനയിക്കേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തിയതെന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. ബ്യൂട്ടി വിത്ത് ബ്രെയിൻ എന്നാണ് മറ്റൊരാൾ ഹണിയെ വിശേഷിപ്പിച്ചത്. ഇനാ​ഗുറേഷൻ സ്റ്റാറെന്ന് വിളിച്ചുള്ള പരിഹാസങ്ങളും ഉണ്ടായിരുന്നു.

അതേസമയം മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചൽ ആണ് ഹണിയുടെ പുതിയ സിനിമ. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായി മാറിയിരുന്നു. മോൺസ്റ്ററാണ് ഹണിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹണി റോസിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രം വിജയമായില്ലെങ്കിലും ഹണി റോസ് കയ്യടി നേടി.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X