അന്‍സിബ പറയുന്നു.. ഞാന്‍ ബാലതാരമല്ല
സിനിമാ ലോകത്ത് ഇപ്പോള്‍ അന്‍സിബയെ കുറിച്ചാണ് ചര്‍ച്ച. ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് തന്റെ ഭാവി തന്നെ മാറ്റി മറിക്കാനൊരുങ്ങുകയാണ് അന്‍സിബ.
ദൃശ്യത്തില്‍ മോഹന്‍ ലാലിന്റെ മകളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വേഷമായിരുന്നു അന്‍സിബക്ക്. ഒരു വേഷം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ, ആ നടനേയോ നടിയേയോ ടൈപ്പ് ആക്കുക എന്നതാണല്ലോ സിനിമയുടെ ഒരു പരമ്പരാഗത രീതി.
എന്നാല്‍ അങ്ങനെ ഒരു ചിന്ത വച്ച് ആരും തന്നെ സമീപിക്കേണ്ടതില്ലെന്നാണ് അന്‍സിബ നല്‍കുന്ന സൂചന. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതുകൊണ്ട് തന്നെ ആരും ബാലതാരമായി കണക്കാക്കേണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്‍സിബ വ്യക്തമാക്കിയത്. ബാലതാരം എന്ന ഇമേജ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് നടിയെന്ന് ചുരുക്കം.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അന്‍സിബ. അപ്പോള്‍ എന്തായാലും പ്രായം കൊണ്ട് ബാലതാരം എന്ന് വിശേഷിപ്പിക്കാനാവില്ല. അതുതന്നെയാണ് അന്‍സിബയും പറഞ്ഞ് വക്കുന്നത്.
മലാളത്തില്‍ മാത്രമല്ല, പല അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അന്‍സിബ ഇപ്പോള്‍. മലാളം വിട്ട് അന്യഭാഷകളിലേക്ക് പോയ നടിമാരെപ്പോലെ അന്‍സിബയും ഗ്ലാമറസ് ആകുമോ എന്നായിരുന്നു ഒരിടക്ക് മോളിവുഡിലെ പ്രധാന സംശയം.


Click it and Unblock the Notifications












