»   » ഗ്രാഫിക്സിന്റെ കാര്യത്തില്‍ നീരാളി പുലിമുരുകനെ കടത്തിവെട്ടുമെന്ന് അണിയറപ്രവര്‍ത്തകര്‍

ഗ്രാഫിക്സിന്റെ കാര്യത്തില്‍ നീരാളി പുലിമുരുകനെ കടത്തിവെട്ടുമെന്ന് അണിയറപ്രവര്‍ത്തകര്‍

Written By:
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജയ് വര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് നീരാളി ഒരുങ്ങുന്നത്. ചിത്രത്തിന്റെതായി ഇതുവരെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

'മോഹന്‍ലാലി'ലെ സൗബിനെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

സാജു തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുംബൈ, തായ്‌ലന്‍ഡ് എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ഒടിയന് വേണ്ടി ശരീര ഭാരം കുറച്ചിരുന്നത് കൊണ്ട് ഈ ചിത്രത്തിലും ചുളളന്‍ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. തെന്നിന്ത്യന്‍ നടിമാരായ തൃഷയും മീനയുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികമാരാവുന്നത്.

mohanlal

ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട് സായികുമാര്‍,ദിലീഷ് പോത്തന്‍,അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുലിമുരുകന് ശേഷമുളള മികച്ച ഗ്രാഫിക്‌സ് ചിത്രം നീരാളിയായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഗ്രാഫിക്‌സിനായി മാത്രം ഒരു സാധാരണ മലയാള സിനിമയുടെ ബഡ്ജറ്റാണ് വിനിയോഗിക്കുന്നത്.

mohanlal

ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്ററാണ് നീരാളിക്കു വേണ്ടിയും ഗ്രാഫിക്‌സ് ചെയ്യുന്നത്. ഹോളിവുഡ് നിലവാരത്തിലാണ് ഇവര്‍ ചിത്രത്തിന് വേണ്ടി ഗ്രാഫിക്‌സ് ഒരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗ്രാഫിക്‌സിന്റെ കാര്യത്തില്‍ പുലിമുരുകനെ നീരാളി കടത്തിവെട്ടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ... തമിഴകത്ത് ഒരു വന്‍ അവസരം!!!

പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

English summary
in the case of graphics neerali will beat the record of pulimurugan:says workers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X