»   » 'മോഹന്‍ലാലി'ലെ സൗബിനെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

'മോഹന്‍ലാലി'ലെ സൗബിനെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

Written By:
Subscribe to Filmibeat Malayalam

സുനീഷ് വരനാടിന്റെ തിരക്കഥയില്‍ സജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. പേര് കേട്ട് അത്ഭുതപ്പെടേണ്ട, സാക്ഷാല്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള സിനിമ തന്നെയാണിത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ലുലുമാളില്‍ വെച്ചായിരുന്നു നടത്തിയത്. മീനുക്കുട്ടി, സേതുമാധവന്‍ ഈ പേരുകളാണ് നായകനും നായികയ്ക്കും നല്‍കിയിട്ടുള്ളത്. സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മോഹന്‍ലാലിനെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നുവെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?


ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!


മോഹന്‍ലാല്‍ ഈ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കാറുണ്ടെന്ന് മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ നായികയാവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് താരം ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ മീനുക്കുട്ടിയും തമാശക്കാരിയാണ്. ചിത്രത്തിന്റെ ടീസറില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നു.


Mohanlal Film

നേരത്തെ മോഹന്‍ലാലിന്റെ സിനിമയില്‍ അദ്ദേഹത്തിന്‍രെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് ഇന്ദ്രജിത്ത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നായകനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രജിത്തും വ്യക്തമാക്കിയിരുന്നു. ഇന്ദ്രജിത്തിന്റെ മൂത്ത മകളായ പ്രാര്‍ത്ഥനയാണ് സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ സിനിമയില്‍ സുപ്രധാന കഥാപാത്രമായുി സൗബിനും എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.


English summary
Manju warrier about Mohanlal film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X