ടൈഗർ - ദിഷ വേർപിരിയലിന് കാരണം ആകാൻക്ഷ ശർമ്മ തന്നെയോ? പുതിയ റിപ്പോർട്ട് ഇങ്ങനെ

ബോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. പ്രമുഖ നടന്‍ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. അച്ഛന്റെ പാത പിന്തുടർന്നാണ് മകനും സിനിമയിലേക്ക് എത്തിയത്. ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ടൈഗർ ബോളിവുഡ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടിയത്. മികച്ച ഡാൻസർ കൂടിയായ ടൈഗർ അതിലൂടെയും നിരവധി സിനിമാ പ്രേമികളെ തന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

അതേസമയം സിനിമകൾക്ക് പുറമെ ടൈഗറിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. യുവനടി ദിഷ പഠാനിയുമായുള്ള ടൈഗറിന്റെ പ്രണയം ബി ടൗണിൽ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുമൊക്കെ പലപ്പോഴും വൈറലായിട്ടുണ്ട്. ടൈഗറിന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു ദിഷ കഴിഞ്ഞിരുന്നത്.

അടുത്തിടെ ദിഷയും ടൈഗറും പിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവന്നത്

എന്നാൽ അടുത്തിടെ ദിഷയും ടൈഗറും പിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവന്നത്. ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ആറ് വർഷത്തെ പ്രണയത്തിന് ടൈഗറും ദിഷയും തിരശീലയിട്ടു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ താരങ്ങൾ ശരിക്കും പിരിഞ്ഞിട്ടില്ലെന്ന് മറ്റൊരു മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു.

ദിഷ പഠാനിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഏക് വില്ലന്' ഹൈപ്പ് സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള കിംവദന്തി മാത്രായിരുന്നു പിരിയൽ വാർത്തയെന്നായിരുന്നു പിങ്ക് വില്ലയുടെ റിപ്പോർട്ട്. എല്ലാ ദിവസവും ദിഷ ടൈഗറിന്റെ വീട് സന്ദർശിക്കാറുണ്ട്. ജോലിയില്ലാത്തപ്പോൾ അവൾ അവനോടും കുടുംബത്തോടും ചെലവഴിക്കുന്നു, ഇന്നും അത് തുടരുന്നു എന്നാണ് ടൈഗറുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് വന്ന റിപ്പോർട്ട്.

ഇരുവരും ഒരുമിച്ചു ജിമ്മിലും മറ്റും പോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു

ഏക് വില്ലന്റെ പ്രൊമോഷൻ കഴിഞ്ഞ ശേഷം എല്ലാ ദിവസവും ദിഷ ടൈഗറിന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ചു ജിമ്മിലും മറ്റും പോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിരിയൽ വാർത്ത സംബന്ധിച്ച് അറിയാൻ ടൈഗറിന്റെയും ദിശയുടെയുടെയും ടീമിനെ ബന്ധപ്പെട്ടപ്പോൾ, ബ്രേക്കപ്പ് വാർത്തകൾ ദിഷയുടെയും ടൈഗറിന്റെയും ഭാഗത്ത് നിന്നുള്ളതല്ലെന്നാണ് വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ പിരിയൽ വാർത്ത വീണ്ടും സ്ഥിരീകരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടിൽ ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ടൈഗര്‍ നിഷേധിക്കുകയായിരുന്നുവെന്നും അതാണ് പിരിയലിലേക്ക് നയിച്ചത് എന്നുമാണ് പറഞ്ഞിരുന്നത്.

ഇത് തന്നെയാണ് വീണ്ടും ആവർത്തിക്കുന്നത്. മോശം രീതിയിലാണ് ഇരുവരും വേർപിരിഞ്ഞത് എന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാത്തിനെയും തുറന്ന ചിന്താഗതിയോട് കാണുന്ന ടൈഗറും ദിഷയും തീരുമാനത്തെ ബഹുമാനിച്ച് മുന്നോട്ട് പോവുകയാണെന്നും പറയുന്നു.

ആകാൻക്ഷയല്ല ടൈഗർ - ദിഷ വേർപിരിയലിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു

രണ്ടുപേർ ഒരുമിച്ചു ജിമ്മിൽ പോകുന്നത് കൊണ്ട് എങ്ങനെയാണ് ഇവർ പ്രണയത്തിലാണെന്ന് പറയാൻ കഴിയുകയെന്നും, ആറ് വർഷത്തിനിടയിൽ തങ്ങൾ പ്രണയത്തിലാണ് എന്ന് പറയാത്തവർ പിരിഞ്ഞു എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എന്തിനു പറയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ആകാൻക്ഷയല്ല ടൈഗർ - ദിഷ വേർപിരിയലിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു. ടൈഗർ എപ്പോഴും ആകാൻക്ഷയുമായി വളരെ നല്ല സൗഹൃദത്തിലായിരുന്നുവെന്നും എന്നാൽ ദിഷയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അവളിലേക്ക് അടുത്തതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെയാണ് ടൈഗറിന്റെ ജീവിതത്തിലേക്ക് ആകാൻക്ഷ എത്തിയതെന്ന് അവർ പറയുന്നു.

ടൈഗറും ആകാൻക്ഷയും നല്ല അടുപ്പത്തിലാണെന്നും എന്നാൽ ഡേറ്റിംഗിലാണെന്ന വാർത്തകൾ ടൈഗർ നിഷേധിച്ചിട്ടുണ്ട്

നിലവിൽ, ടൈഗറും ആകാൻക്ഷയും നല്ല അടുപ്പത്തിലാണെന്നും എന്നാൽ ഡേറ്റിംഗിലാണെന്ന വാർത്തകൾ ടൈഗർ നിഷേധിച്ചിട്ടുണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, മോഡലായ ആകാൻക്ഷ ശർമ്മ ടൈഗറിനൊപ്പം 'കാസനോവ', 'ഐആം എ ഡിസ്കോ ഡാൻസർ 2.0' എന്നിവയിൽ ഡാൻസ് ചെയ്തിട്ടുണ്ട്. കൂടാതെ മഹേഷ് ബാബു, കാർത്തി, വരുൺ ധവാൻ എന്നിവർക്കൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2020ൽ 'ത്രിവിക്രമ' എന്ന ചിത്രത്തിലൂടെ ആയിരുന്നു ആകാൻക്ഷയുടെ സിനിമ അരങ്ങേറ്റം.

More from Filmibeat

Read more about: tiger shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X