For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുകേഷ് ചന്ദ്രശേഖർ അല്ല, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പുതിയ പ്രണയം? വാർത്തകളുടെ സത്യാവസ്ഥ ഇങ്ങനെ

  |

  ശ്രീലങ്കയില്‍ നിന്നും ബോളിവുഡിലെത്തുകയും മുന്‍നിര നടിയായി മാറുകയും ചെയ്ത താരമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ജാക്വിലിന്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജാക്വിലിന്റെ പേര് വിവാദങ്ങളില്‍ ഉയര്‍ന്നു വരികയാണ്.

  200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തതാണ് ഏറ്റവും പുതിയ സംഭവം. തട്ടിപ്പ് വീരൻ സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതിചേർത്തിരിക്കുന്നത്. സുകേഷും ജാക്വിലിനും നേരത്തെ പ്രണയത്തിൽ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവരികയും ചെയ്തിരുന്നു.

  Also Read: സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശവുമായി രജനീകാന്ത്; രോഷത്തിൽ പ്രതികരിച്ച ആരാധകർ

  കേസിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കുന്നതിനിടെ ജാക്വിലിന്‍ വേറെ പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 365 ഡേയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഷേൽ മോറോണുമായി താരം പ്രണയത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ.

  ടോണി കക്കറും നേഹ കക്കറും ചേർന്ന് ആലപിച്ച ബോളിവുഡ് ഗാനമായ മഡ് മഡ് കെയിൽ ജാക്വലിനും മിഷേലും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇവർ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന് തുടങ്ങിയത്. മ്യൂസിക് വീഡിയോ പുറത്തിറങ്ങിയതിന് ശേഷം അവരുടെ സ്‌ക്രീനിലെ കെമിസ്ട്രി ആരാധകരെ ആവേശത്തിൽ ആക്കിയിരുന്നു.

  Also Read: പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനാസ് ഗേ ആയിരുന്നോ?, മുൻ കാമുകി സെലീന ഗോമസ് പറഞ്ഞത്

  അതേസമയം, മിഷേൽ മോറോൺ കിംവദന്തികളെ തള്ളി രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് താരം അവ നിഷേധിച്ചത്. താൻ ഇപ്പോൾ ആരെയും ഡേറ്റ് ചെയ്യുന്നില്ലെന്നും സിംഗിൾ ആണെന്നും താരം അവകാശപ്പെട്ടു. ഇപ്പോൾ കരിയറിൽ ശ്രദ്ധിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും താരം പറഞ്ഞു. 2020 ൽ 365 ഡെയ്‌സ് എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ അതിവേഗമാണ് മിഷേൽ മോറോൺ ഇന്ത്യയിൽ ഉൾപ്പടെ ശ്രദ്ധനേടിയത്.

  ഡിസൈനറായ തന്റെ മുൻ ഭാര്യ റൗബ സാദെയിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് താരം കടന്ന് പോയത്. രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തോന്നി മൊറോണും റൂബയും വേർപിരിഞ്ഞതായിട്ടായിരുന്നു റിപ്പോർട്ടുകൾ. വിവാഹമോചനത്തിന് ശേഷം ഡിപ്രഷനിലൂടെ കടന്നുപോയിരുന്നു മിഷേൽ. 365 ഡെയ്‌സ് എന്ന ചിത്രത്തിൽ എത്തുന്നത് വരെ താരം അഭിനയം വിട്ടു നിൽകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

  Also Read: സായ്പല്ലവിയുടെ ഹീറോ നടൻ വരുൺ തേജ് പ്രണയത്തിൽ, കാമുകി തെലുങ്ക് നടി? പാർട്ടികളിൽ താരത്തിനൊപ്പം കാമുകിയും!

  Recommended Video

  Dilsha Super Dance: ദിൽഷയുടെ തകർപ്പൻ സ്റ്റെപ്പുകൾ.. കൂടെ താരനിര | *Celebrity

  ചന്ദ്രശേഖറിനൊപ്പമുള്ള ജാക്വിലിന്റെ റൊമാന്റിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതിന് പിന്നാലെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ജാക്വിലിന്‍ ഇത് നിഷേധിച്ചിരുന്നു. പക്ഷേ ചെന്നൈയിൽ വെച്ച് ജാക്വലിനും സുകേഷും പരസ്പരം കണ്ടുമുട്ടിയതായും താരത്തെ കാണാൻ സുകേഷ് ഒരു സ്വകാര്യ ജെറ്റ് ഏർപ്പാടാക്കിയതായും റിപ്പോർട്ടുണ്ട്.

  2021 ലാണ് അവരുടെ ബന്ധം ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ, സുകേഷ് ജയിലിൽ നിന്ന് ജാക്വിലിന് സന്ദേശം അയച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

  Read more about: jacqueline fernandez
  English summary
  Is Jacqueline Fernandez dating 365 Days actor Michele Morrone? Here is what the reports says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X