ഇന്നലെ വരെ ഭാവി സൂപ്പര്‍ സ്റ്റാര്‍, ഇപ്പോഴിതാ ബോളിവുഡ് വിടാന്‍ തയ്യാറെടുത്ത് കാര്‍ത്തിക് ആര്യന്‍!

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡില്‍ കുടുംബ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന കാര്‍ത്തിക് വളരെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. സമീപകാലത്തായി നിരവധി ചിത്രങ്ങളാണ് കാര്‍ത്തിക്കിനെ നായകനായക്കി പ്രഖ്യാപിച്ചത്. യുവാക്കളുടെ ആവേശമായി മാറിയ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. 20 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് കാര്‍ത്തിക്കിന് ഇന്‍സ്റ്റഗ്രാമില്‍.

എന്നാല്‍ സമീപകാലത്തായി വലിയ വിവാദത്തിലാണ് താരം അകപ്പെട്ടിരിക്കുന്നത്. തുടരെ തുടരെ സിനിമകള്‍ നഷ്ടമായതും കരണ്‍ ജോഹറുമായുണ്ടായ പ്രശ്‌നങ്ങളുമെല്ലാം കാര്‍ത്തിക് ആര്യന്റെ കരിയറിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ താരം ബോളിവുഡില്‍ നിന്നും പിന്മാറുകയാണെന്ന സംശയമാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Kartik Aaryan

തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ കാര്‍ത്തിക് വരുത്തിയ മാറ്റമാണ് ഈ സംശയങ്ങളുടെ തുടക്കം. നേരത്തെ തന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകളായിരുന്നു താരം ബയോയില്‍ പരാമര്‍ശിച്ചിരുന്നത്. സോനു കി ടിട്ടു കി സ്വീറ്റി, ലുക്കാ ചുപ്പി, പ്യാര്‍ കാ പഞ്ച്‌നാമ തുടങ്ങിയ സിനിമകളായിരുന്നു താരം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റ് തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ മാത്രമാക്കിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. ബിടെക് ആണ് താരത്തിന്റെ യോഗ്യത.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ കോളേജ് ഓഫ് എഞ്ചിനീറിംഗില്‍ നിന്നും ബയോടെക്‌നോളജിയാണ് താരം പഠിച്ചത്. അഭിനേതാവുക എന്ന തന്റെ സ്വപ്‌നത്തിലേക്കുള്ള മാര്‍ഗ്ഗമായാണ് മുംബൈയിലെ കോളേജ് തിരഞ്ഞെടുത്തതെന്നായിരുന്നു മുമ്പ് നടത്തിയ അഭിമുഖങ്ങളില്‍ കാര്‍ത്തിക് പറഞ്ഞത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യ സിനിമ പുറത്തിറങ്ങുന്നത്. ചിത്രം വിജയിച്ചുവെങ്കിലും താരം പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. പഠനത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് കടന്നു വരികയായിരുന്നു.

കിടിലന്‍ മേക്കോവറില്‍ തിളങ്ങി അനു സിത്താര; പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

കഴിഞ്ഞ കുറച്ചുനാളുകളായി വലിയ വിവാദങ്ങളാണ് കാര്‍ത്തിക് ആര്യനെ ചുറ്റിപ്പറ്റി നടക്കുന്നത്. നിര്‍മ്മതാവായ കരണ്‍ ജോഹറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് താരത്തെ ദോസ്താന 2വില്‍ നിന്നും മാറ്റിയിരുന്നു. പിന്നാലെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ കാര്‍ത്തിക്കിനെ ഭാവിയില്‍ അഭിനയിപ്പിക്കില്ലെന്നും തീരുമാനിച്ചിരുന്നു. പിന്നാലെ വേറേയും വലിയ ചിത്രങ്ങള്‍ കാര്‍ത്തിക്കിന് നഷ്ടമായിരുന്നു. ഇതോടെ താരത്തിന് പിന്തുണയുമായി ആന്റി നെപ്പോട്ടിസം ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.

More from Filmibeat

Read more about: Kartik Aaryan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X