വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നു; കത്രീന കൈഫ് ഗർഭിണി? ചർച്ചയായി നടിയുടെ പുതിയ വീഡിയോ

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. സിനിമാ കുടുംബങ്ങളുടെ പശ്ചാത്തലമോ ഗോഡ്ഫാദർമാരോ ഇല്ലാതെയാണ് കത്രീന കൈഫ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. ലണ്ടനില്‍ വളര്‍ന്നതിനാല്‍ ഭാഷയടക്കമുള്ള വെല്ലുവിളികളും വേറെയും. എന്നാൽ കഠിനാധ്വാനത്തിലൂടെ അതിനെയെല്ലാം മറികടന്ന് അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാകാൻ കത്രീനയ്ക്ക് സാധിച്ചു. ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി, ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി.

വിവാഹത്തിന് മുമ്പ് വഴക്കുണ്ടായി; ഒരു ദിവസത്തേക്ക് ബ്രേക്കപ്പ്; ഡിവോഴ്സിന് പിന്നാലെ ചർച്ചയായി വാക്കുകൾ

ഇന്ന് കൈനിറയെ അവസരങ്ങളും ഒപ്പം തന്നെ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് കത്രീന കൈഫ്. 2021 ഡിസംബർ മാസത്തിലാണ് നടൻ വിക്കി കൗശൽ കത്രീനയുടെ കഴുത്തിൽ താലി ചാർത്തിയത്. രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങളോളം പ്രണയിച്ച ഇവർ വിവാഹം വരെ ആ ബന്ധം രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചിരുന്നു. വിവാഹിതരാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവരുടെ പ്രണയം വാർത്തയായത്.

Katrina Kaif

വിവാഹശേഷം അധികം വൈകാതെ സിനിമയുടെ തിരക്കുകളിലേക്ക് കടന്നെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി പൊതുഇടങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് കത്രീന. കഴിഞ്ഞ മാസം ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് മുകേഷ് അംബാനിയുടെ വീട്ടിൽ നടന്ന പരിപാടിയിൽ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഒഴുകി എത്തിയിരുന്നെങ്കിലും അക്കൂട്ടത്തിൽ കത്രീന ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പട്നയിൽ നടന്ന ഒരു പരിപാടിയിൽ കത്രീന പങ്കെടുത്തു.

ഒരു ഇടവേളയ്ക്കു ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം ചില സംശയങ്ങളുമായും എത്തുകയാണ് ആരാധകർ. കത്രീന കൈഫ് ഗർഭിണിയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. പിങ്ക് നിറത്തിലുള്ള സൽവാർ സ്യുട്ട് ധരിച്ചാണ് കത്രീന ചടങ്ങിനെത്തിയത്. വേദിയിലേക്ക് നടക്കുന്നതിനിടെ നടി ദുപ്പട്ട ഉപയോഗിച്ച് പലതവണ വയറു മറയ്ക്കുന്നത് കണ്ടു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Katrina Kaif

നിരവധി പേരാണ് വൈറലാകുന്ന വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. എന്നാൽ കത്രീന കൈഫോ കത്രീനയുമായി അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്തിടെ കത്രീനയുടെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. നിരവധി പേരാണ് ആകാംഷയും ആശങ്കയും പങ്കുവെച്ചെത്തിയത്. എന്നാൽ കത്രീനയുടെ അസാന്നിധ്യത്തിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

അതേസമയം, ടൈഗർ 3 യാണ് കത്രീനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തുടർച്ചയായ ഫ്ലോപ്പുകൾക്ക് ശേഷം എത്തുന്ന സൽമാൻ ഖാൻ ചിത്രമെന്ന നിലയ്ക്ക് പ്രേക്ഷകർക്കു വലിയ പ്രതീക്ഷയുണ്ട്. നവംബർ 12ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ടൈഗർ 3യ്ക്ക് പുറമെ വിജയ് സേതുപതി നായകനാകുന്ന മേരി കിസ്മസ് ആണ് കത്രീനയുടേതായി അണിയറയിൽ ഉള്ളത്. ഹിന്ദി, തമിഴ് ഭാഷകളിലായാണ് ചിത്രം എത്തുക.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X