For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ത്തിക് ആര്യനും സച്ചിന്റെ മകളും പ്രണയത്തില്‍! ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് സാറയുടെ ചിത്രം

  |

  ഇന്ത്യയെ ഒരുമിപ്പിക്കുന്ന രണ്ട് ഘടകങ്ങളാണ് ബോളിവുഡും ക്രിക്കറ്റും. കാലങ്ങളായി ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഒരുപാടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡിലെ സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മ വരെ നീണ്ടു നില്‍ക്കുന്ന ബോളിവുഡ്-ക്രിക്കറ്റ് ജോഡികളുണ്ട്. ഇപ്പോഴിതാ പുതിയൊരു ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആണ് കാര്‍ത്തിക് ആര്യന്‍. ഇതിനോടകം പല നടിമാരുടെ പേരിനൊപ്പവും കാര്‍ത്തിക്കിന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു കഴിഞ്ഞു. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളും ബോളിവുഡിലെ യുവനടിയുമായ സാറ അലി ഖാനും ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളും യുവനടിയുമായ ജാന്‍വി കപൂറുമൊക്കെ ഇങ്ങനെ കാര്‍ത്തിക്കിന്റെ പേരിനൊപ്പം ചേര്‍ത്തു വായിക്കപ്പെട്ട പേരുകള്‍. ഇപ്പോഴിതാ കാര്‍ത്തിക്കിനെക്കുറിച്ച് പുതിയൊരു ഗോസിപ്പ് ഉയര്‍ന്നിരിക്കുകയാണ്.

  ഇപ്പോള്‍ കാര്‍ത്തിക് ആര്യനൊപ്പം ചേര്‍ത്തുവച്ച് ഗോസിപ്പുകളില്‍ പ്രചരിക്കുന്നത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ്. ക്രിക്കറ്റ് ലോകത്തും എന്റര്‍ടെയ്ന്‍മെന്റ് ലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബാല്‍ക്കണിയില്‍ നില്‍ക്കുന്ന തന്റെ മനോഹരമായൊരു ചിത്രമായിരുന്നു സാറ പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയായിരുന്നു. പിന്നാലെ കമന്റുകളുമായി ബോളിവുഡ് താരങ്ങളുമെത്തുകയായിരുന്നു. ഓള്‍ സ്മയില്‍സ് ഇന്‍ ദ സിറ്റി എന്ന അടിക്കുറിപ്പോടെ സാറ പങ്കുവച്ച ചിത്രത്തിന് കാര്‍ത്തിക് ആര്യനും ലൈക്ക് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന് ലൈക്ക് അടിച്ചത് സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ആണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം.

  നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരുടേയും കമന്റുകളും ചിത്രങ്ങളുമൊക്കെയായിരുന്നു ഈ പ്രചരണത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായി വിലയിരുത്തുന്ന ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് പലപ്പോഴായി മാധ്യമങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായ ഗില്ലും സാറയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കാര്‍ത്തിക് ആര്യനും സാറയും ചര്‍ച്ചയായി മാറുന്നത്.

  Recommended Video

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  നിലവില്‍ ലണ്ടനില്‍ മെഡിസിന്‍ പഠിക്കുകയാണ് സാറ. സഹോദരന്‍ അര്‍ജുന്‍ അച്ഛന്റെ പാതയിലൂടെ ക്രിക്കറ്റ് താരമായി മാറിയപ്പോള്‍ സാറ ഡോക്ടര്‍ ആവാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സാറയ്ക്ക് ഒന്നര മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. സച്ചിനുമൊത്തുള്ള സാറയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ശിവാഞ്ജലി പ്രണയത്തിനിടയില്‍ ആ സംഭവം നടക്കുന്നു; ശങ്കരനെയും സാവിത്രിയെയും വീട്ടില്‍ നിന്ന് പുറത്താക്കി തമ്പി

  അതേസമയം പുതിയ ചിത്രമായ ഫ്രെഡ്ഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. അലയ എഫ് ആണ് ചിത്രത്തിലെ നായിക. റൊമാന്റിക് ത്രില്ലര്‍ ആയ ഫ്രെഡ്ഡി സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക ഗോഷ് ആണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ധമാക്കയാണ് കാര്‍ത്തിക്കിന്റെ പുതിയ സിനിമ. ഇതിന് പിന്നാലെ നിരവധി സിനിമകളാണ് കാര്‍ത്തിക് ആര്യന്റേതായി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് കാര്‍ത്തിക് ആര്യനെ നോക്കിക്കാണുന്നത്. ലുക്കാച്ചുപ്പിയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: Kartik Aaryan
  English summary
  Is Love Is In The Air? Kartik Aaryan's Reaction To Sara Tendulkar's Image Gets Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X