അമ്മായിയമ്മയെ തൃപ്തിപ്പെടുത്തുന്ന മരുമകളാകാൻ കഴിഞ്ഞില്ല! രവീന്ദറും മഹാലക്ഷ്മിയും തമ്മിലെ വഴക്കിന് കാരണം!

സമീപകാലത്ത് തമിഴകത്ത് വലിയ രീതിയിൽ ചർച്ചയായ താരദമ്പതികളാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും. വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും വൈറലായി മാറിയിരുന്നു. വിവാഹശേഷം വ്യാപകമായ സൈബർ ആക്രമണവും ഇവർക്ക് നേരിടേണ്ടി വന്നു. രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചുള്ള പരിഹാസങ്ങളായിരുന്നു ഏറെയും. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന പ്രചരണവും ഉയർന്നിരുന്നു.

രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ആ​ദ്യ വിവാഹത്തിൽ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. ഇതും സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണമായി. എന്നാൽ സൈബറാക്രമണങ്ങളും ട്രോളുകളുമൊന്നും രവീന്ദറോ മഹാലക്ഷ്മിയോ വകവെച്ചില്ല. മാത്രമല്ല ഇവയെ ചിരിച്ച് തള്ളുകയും ചെയ്തു. ഒപ്പം പരിഹസിക്കുന്നവർക്ക് മറുപടി നൽകാനും മറന്നില്ല. രണ്ട് പേരും പരസ്പരം മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പരസ്പരം അറിയാമെന്നും ഇവർ വ്യക്തമാക്കി.

mahalakshmi

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും അവിടെ പങ്കുവയ്ക്കാറുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ രവീന്ദറും മഹാലക്ഷ്മിയും അകൽച്ചയിലാണെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രവീന്ദർ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. പൊതുവെ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്ന രവീന്ദർ പെട്ടെന്ന് ഒരു ദിവസം ഒറ്റയ്ക്കുള്ളൊരു സെൽഫി പങ്കുവച്ചതാണ് പലരെയും സംശയത്തിലാക്കിയത്.

തമിഴ് യൂട്യൂബ് ചാനലുകൾ ഇത് വലിയ വാർത്തയാക്കിയതോടെ രവീന്ദർ തന്നെ രംഗത്ത് വരുകയും. തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതിനിടെ രവീന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞതെന്ന രീതിയിൽ ചില വാർത്തകളും തമിഴകത്ത് പ്രചരിക്കുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനും മഹാലക്ഷ്മിയും തമ്മിലുള്ള തർക്കത്തിന്റെ കാരണം രവീന്ദർ വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

'സുന്ദരിയായ ഒരു സ്ത്രീയുടെ കമ്പനി ആരായാലും ആഗ്രഹിക്കും. അവൾ വന്ന ശേഷം ഞാൻ ഞാനായിരുന്നു കൊണ്ട് തന്നെ എന്നിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി. പക്ഷേ അമ്മായിയമ്മയ്ക്ക് അവരുടെ ആഗ്രഹങ്ങൾ അവരെ തൃപ്തിപ്പെടുത്തുന്ന ഒരു മരുമകളെ ലഭിച്ചില്ല', അമ്മായിയമ്മ-മരുമകൾ പോരിന്റെ സൂചന നൽകികൊണ്ട് രവീന്ദർ പറഞ്ഞതായി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

mahalakshmi ravindar

'കല്യാണം കഴിഞ്ഞ മകന് വേണ്ടി എന്തിനാണ് ഒരു അമ്മ പാചകം ചെയ്യുന്നത്? ഞാൻ ഷൂട്ടിംഗ് കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് പോലും അമ്മയ്ക്ക് വിഷമമാണ്' എന്നും രവീന്ദർ പറയുന്നു. അതേസമയം ഇക്കാര്യങ്ങൾ രവീന്ദർ എവിടെ പറഞ്ഞതാണെന്നതിലോ എത്ര സത്യമുണ്ടെന്നോ വ്യക്തമല്ല.

വിവാഹ ശേഷവും തമിഴ് സീരിയൽ രം​ഗത്ത് സജീവമാണ് മഹാലക്ഷ്മി. റാണി, ചെല്ലമെ തുടങ്ങിയ സീരിയലുകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മറുവശത്ത് നിർമാണ രം​ഗത്ത് സജീവമാണ് രവീന്ദർ ചന്ദ്രശേഖർ. 2013ലാണ് രവീന്ദർ നിർമാണ രം​ഗത്തേക്ക് കടന്ന് വരുന്നത്. സുട്ട കഥൈ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരധി സിനിമകൾ നിർമ്മിച്ചു. 2022ൽ സംവിധാന രം​ഗത്തേക്കും രവീന്ദർ കടന്നു. മാർക്കണ്ഡേയ മ​ഗലിൽ കല്ലൂരിയം ആണ് രവീന്ദർ സംവിധാനം ചെയ്ത ചിത്രം.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X