സാമന്തയെ പൂർണമായും മറന്നോ! ശോഭിതയ്ക്ക് ഒപ്പം നാഗചൈതന്യ, ഇവർ പ്രണയത്തിൽ തന്നെയല്ലേയെന്ന് ആരാധകർ
തെലുങ്കിലെ സൂപ്പർ താര ജോഡികളായിരുന്നു നാഗ ചൈതന്യയും സാമന്തയും. ഓണ്‍ സ്‌ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. തെന്നിന്ത്യൻ ആരാധകരെയെല്ലാം ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു ഇവരുടെ വിവാഹം.
2017 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുന്നത്. ഇവരുടെ സ്നേഹവും സഹകരണവുമൊക്കെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകർ മനസിലാക്കിയിരുന്നു. ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് തങ്ങൾ പിരിയുന്നു എന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും ആരാധാകരെ അറിയിച്ചത്. 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു ഇത്.

വേർപിരിയൽ വാർത്ത വന്നത് മുതൽ ഇരുവരും പുതിയ ആളെ കണ്ടെത്തിയോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധാകർ. അതിനിടെയാണ് വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ട് സാമന്തയുടെ രോഗ വിവരങ്ങൾ പുറത്തു വരുന്നത്. മയോസൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സമാന്തയ്‌ക്ക് ആശ്വാസമായി നാഗ ചൈതന്യയുടെ വിളി എത്തി എന്നടക്കമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വിഷമഘട്ടത്തിൽ മുൻ ഭാര്യക്ക് ഒപ്പം നിന്ന നാഗചൈതന്യയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഇവർ വീണ്ടുമൊന്നിക്കുമോ എന്നും ചിലർ സംശയിച്ചിരുന്നു. എന്നാല്‍ നാഗ ചൈതന്യ പുതിയ പ്രണയത്തിലാണെന്ന് സംശയിപ്പിക്കുന്ന ചില വാർത്തകളാണ് പുറത്തുവരുന്നത്.
മലയാളികള്‍ക്കും സുപരിചിതയായ നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതിൽ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് ഇപ്പോൾ ഇരുവരെയും സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

നാഗചൈതന്യയും ശോഭിതയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വളരെ കാഷ്വൽ വസ്ത്രങ്ങളിലാണ് ഇരുവരെയും കാണുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാണ്. ചിത്രം വൈറലായതോടെ ഇവർ പ്രണയത്തിൽ തന്നെയാണെന്ന സംശയത്തിലാണ് ആരാധകർ.
ഇരുവരും അവധി ആഘോഷത്തിലാണ് എന്ന സംശയം ഉൾപ്പടെ ആരാധകരിൽ ഉയർന്നിരുന്നു. എന്നാൽ, ലണ്ടനിൽ ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ എന്നാണ് വിവരം. ഡേറ്റിങ് വാർത്തകൾക്കിടെ അകലം പാലിച്ചാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും പഴയ അഭ്യൂഹങ്ങൾ പ്രകാരം ഇരുവരും പ്രണയത്തിൽ ആണെന്ന സംശയത്തിൽ തന്നെയാണ് ആരാധകർ.

നേരത്തെ നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും നടി അവിടെ എത്തിയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നത്. മേജറിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയ ശോഭിത താമസിച്ചിരുന്ന ഹോട്ടലിലെത്തി താരത്തെ നാഗ ചൈതന്യ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളിൽ ഉണ്ടായിരുന്നു.
ശോഭിതയുടെ ഹൈദരാബാദിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ നാഗചൈതന്യ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, ഇതെല്ലാം ചേർത്തുവെച്ചു കൊണ്ടാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചത്.


Click it and Unblock the Notifications