കമൽഹാസനും ഗൗതമിയും പിരിയാൻ കാരണം ആ നടി? ഉത്തരം നൽകി ഗൗതമിയുടെ വെളിപ്പെടുത്തൽ!

ഉലകനായകൻ കമല്‍ ഹാസന്റെ വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ്. പകരക്കാരില്ലാത്ത നടനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ സംവിധായകന്‍, നിര്‍മാതാവ്, ഗായകൻ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് മാത്രം നിറയെ ആരാധകരെ നേടിയിട്ടുള്ള കമൽ ഹാസൻ പ്രണയ നായകനായി ഒരു കാലത്ത് ഒരുപാട് ആരാധികമാരുടെ ഹൃദയവും കീഴടക്കിയിട്ടുണ്ട്.

യഥാർത്ഥ ജീവിതത്തിലും കമൽ ഹാസൻ ഒരു പ്രണയ നായകൻ ആയിരുന്നു എന്ന് തന്നെ വേണം പറയാൻ. എന്നാൽ നല്ലൊരു കുടുംബ ജീവിതം ഉണ്ടാക്കുന്ന കാര്യത്തിൽ നടൻ പരാജയപ്പെട്ടു പോയി. ആദ്യ രണ്ട് വിവാഹ ബന്ധങ്ങലും തകർന്നതോടെ മൂന്നാമത് വിവാഹത്തിലേക്ക് പോകാതെ ലിവിങ് റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു താരം.

എന്നാൽ ആ ബന്ധവും ഒടുവിൽ വലിയ പരാജയമായി തീരുകയാണ് ചെയ്തത്. നടി ഗൗതമിയുമായിട്ടാണ് നടൻ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്. ഈ ബന്ധം പിരിയാനുണ്ടായ കാരണം ഗൗതമി വെളിപ്പെടുത്തിയിരുന്നു.

kamal haasan gauthami

സിനിമയിലെ തുടക്കകാലത്ത് തന്നെ പല പ്രണയങ്ങളും കമൽ ഹാസന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നടി ശ്രീവിദ്യയുമായി ഉണ്ടായിരുന്ന പ്രണയം. എന്നാൽ അതിനിടെയാണ് നര്‍ത്തകി വാണി ഗണപതിയെ കണ്ടിഷ്ടപ്പെട്ട് കമല്‍ ഹാസന്‍ വിവാഹം കഴിക്കുന്നത്. എന്നാൽ വാണി ഭാര്യയായിരിക്കെ നടി സരികയുമായി കമല്‍ അടുത്തു.

ആദ്യം ലിവിങ് റിലേഷനിലായിരുന്ന ഇവർ പിന്നീട് വിവാഹം കഴിച്ചു. കമലിന് രണ്ട് മക്കളും ഈ ബന്ധത്തില്‍ ജനിച്ചു. എന്നാൽ പിന്നീട് ഇവർ വേര്‍പിരിയുകയായിരുന്നു. ശേഷമാണ് നടി ഗൗതമിയുമായി നടൻ ഇഷ്ടത്തിലാകുന്നത്. ഇരുവരും പതിമൂന്ന് വര്‍ഷത്തോളമാണ് ഒരുമിച്ച് കഴിഞ്ഞത്. ഈ കാലയളവില്‍ ഒരിക്കൽ പോലും വിവാഹത്തെ കുറിച്ച് ചിന്തിച്ചതുമില്ല.

എങ്കിലും ഇനിയൊരിക്കലും പിരിയില്ലെന്ന രീതിയിൽ ഇവർ എപ്പോഴും ഒന്നിച്ച് തന്നെ ആയിരുന്നു. എല്ലാ വേദികളിലും കമലിനൊപ്പം ഗൗതമിയും എത്താറുണ്ടായിരുന്നു. എന്നാല്‍ 2016 ല്‍ അപ്രതീക്ഷിതമായി, കമല്‍ ഹാസനുമായി ഇനി ഒന്നിച്ച് ജീവിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതായും വേര്‍പിരിഞ്ഞെന്നും ഗൗതമി പ്രഖ്യാപിക്കുകയായിരുന്നു.

ഇവരുടെ വേർപിരിയൽ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. അതിനിടെ വിശ്വരൂപം, ഉത്തമ വില്ലൻ തുടങ്ങ്യ സിനിമകളിൽ കമൽ ഹാസന്റെ നായികയായ പൂജ കുമാറാണ് ഇരുവരും തമ്മിൽ പിരിയാനുള്ള കാരണമെന്ന് അടക്കമുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വളരെ അടുത്ത സൗഹൃദമാണ് ഇവർ തമ്മിൽ ഉണ്ടായിരുന്നത്. അതിനൊപ്പം ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് ഗൗതമി കമൽ ഹസനുമൊത്തുള്ള ജീവിതം അവസാനിപ്പിച്ചത് എന്നായിരുന്നു പറയപ്പെട്ടത്.

kamal haasan gauthami

എന്നാൽ അടുത്തിടെ വേർപിരിയാണുണ്ടായ കാരണം ഗൗതമി വെളിപ്പെടുത്തിയതോടെ അക്കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്. കമൽ ഹാസനൊപ്പമുള്ള അവസാന നാളുകളിൽ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു ഗൗതമി പറഞ്ഞത്. കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു എന്നാൽ അതിനൊന്നും നടൻ പ്രതിഫലം നൽകിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.

അതേസമയം, ഗൗതമിയുടെ വെളിപ്പെടുത്തലിന് ശേഷവും പൂജ കുമാറിനെ പഴിക്കുന്നവരുണ്ട്. അതേസമയം, വിവാഹിതയായ പൂജ ഇന്ന് ഒരു പെൺകുട്ടിയുടെ അമ്മയാണ്. രഹസ്യമായി വിവാഹിതയായ താരം 2021 ജനുവരിൽ കുഞ്ഞ് ജനിച്ചതോടെയാണ് ആ വിവരം പുറത്തു വിട്ടത്. ഭർത്താവ് വിശാൽ ജോഷിക്കും മകൾക്കും ഒപ്പം അമേരിക്കയിലാണ് നടി താമസിക്കുന്നത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X