For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുതിയ തുടക്കം'; നടി സോണിയ അ​ഗർവാളും എസ്പിബി ചരണും വിവാഹിതരാകുന്നു? വൈറലായി പുതിയ ഫോട്ടോ!

  |

  വളരെ ചുരുക്കം സിനിമകളിൽ നായികയായി അഭിനയിച്ച് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് സോണിയ അ​ഗർവാൾ. 2000 മുതൽ തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സോണിയ അ​ഗർവാൾ.

  കാതൽ‌ കൊണ്ടേൻ‌ എന്ന ആദ്യ തമിഴ് സിനിമയിലൂടെ തന്നെ സോണിയ പ്രശസ്തിയിലേക്ക് ഉയർന്നു. ധനുഷ് നായകനായ ചിത്രം സൈക്കോ ത്രില്ലർ സിനിമയായിരുന്നു. ധനുഷിന്റെ കരിയറിൽ സംഭവിച്ച മികച്ച സിനിമകളിൽ ഒന്നായി ഇന്നും ആരാധകർ കാതൽ കൊണ്ടേനിനെ പരി​ഗണിക്കുന്നുണ്ട്.

  Also Read: 'എന്നെവെച്ച് നിരവധി യുട്യൂബേഴ്സ് പണമുണ്ടാക്കി, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയ്ക്കും വൃത്തികെട്ട കമന്റ്'; നവീൻ

  സോണിയയുടെ ആദ്യ ഭർത്താവ് സെൽവരാഘവൻ തന്നെയായിരുന്നു കാതൽ കൊണ്ടേൻ സംവിധാനം ചെയ്തത്. ശേഷം സെൽ‌വരാഘവനുമായി പ്രണയത്തിലായ സോണിയ 2006ൽ അദ്ദേഹത്തെ വിവാ​ഹം ചെയ്യുകയും ചെയ്തു. പക്ഷെ ഇരുവരുടേയും സിനിമകൾ പോലെ വിവാഹ ജീവിതം വിജയിച്ചില്ല.

  വിവാഹ ജീവിതം വെറും നാല് വർഷം പിന്നിട്ടപ്പോഴേക്കും ഇരുവരും വിവാഹമോചിതരായി. സിനിമ മേഖലയിൽ വിവാഹ മോചനം ഒരു നിത്യസംഭവമാണ്. നിരവധി താരങ്ങൾ ഇതിനോടകം വിവാഹ മോചിതരായിട്ടുമുണ്ട്. കാതൽ കൊണ്ടേൻ സോണിയയുടെ കരിയറിലേയും ഏറ്റവും വലിയ സൂപ്പർ ഹിറ്റാണ്.

  Also Read: 'ദിൽഷ സമ്മതം പറഞ്ഞാൽ ഞാനും സന്തോഷിക്കും, പക്ഷെ തീരുമാനം അവളുടേതാണ്, നിർബന്ധിക്കില്ല'; റോബിൻ

  കാതൽ കൊണ്ടേന് ശേഷവും സെൽവരാഘവന്റെ രണ്ട് ചിത്രങ്ങളിൽ കൂടി സോണിയ നായികയായി. പുതുപേട്ടൈ, റെയിൻ ബോ കോളനി എന്നീ സിനിമകളായിരുന്നു അത്.

  വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ സംഭവിച്ചുവെങ്കിലും സെൽവരാഘവനെ താൻ ജീവിതത്തിൽ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകൻ എന്ന നിലയിലാണെന്ന് പലപ്പോഴും സോണിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെൽവരാഘവനുമായി പിരിഞ്ഞ ശേഷം സോണിയ സിം​ഗിൾ ലൈഫ് നയിച്ച് വരികയായിരുന്നു.

  ഇപ്പോഴിത താരം വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകളാണ് വരുന്നത്. സം​ഗീത സംവിധായകനും ​ഗായകനുമായ എസ്പിബി ചരൺ പങ്കുവെച്ച ഫോട്ടോയാണ് പുതിയ ​ഗോസിപ്പുകൾക്ക് കാരണം.

  സോണിയയെ ചേർത്ത് പിടിച്ചുള്ള ചിത്രം ‌പങ്കുവെച്ചുകൊണ്ട് പുതിയതെന്തോ രൂപപ്പെടുന്നുവെന്നാണ് എസ്പിബി ചരൺ കുറിച്ചത്. നിമിഷനേരം കൊണ്ട് ഫോട്ടോ വൈറലായി. കൂടാതെ നിരവധി ആരാധകർ രണ്ടുപേർക്കും ആശംസകൾ നേർന്നെത്തി.

  യഥാർഥത്തിൽ ഇരുവരും വിവാഹിതരാകുന്നതിന്റെ ഭാ​ഗമായല്ല ഒരുമിച്ചുള്ള ചിത്രം സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചത്. പകരം ഇരുവരും ഒരുമിച്ച അഭിനയിക്കുന്ന വെബ്സീരിസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ്.

  എസ്പിബി ചരൺ രണ്ട് തവണ വിവാഹിതനായിട്ടുള്ള വ്യക്തിയാണ്. ആദ്യത്തെ ഭാര്യ സ്മിതയുമായുള്ള ചരണിന്റെ വിവാഹമോചനം 2002ലാണ് നടന്നത്. പിന്നീട് 2012ൽ അപർണയെ എസ്പിബി ചരൺ വിവാഹം ചെയ്തു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സംവിധായകൻ, ​ഗായകൻ, നടൻ, നിർമാതാവ് തുടങ്ങി വിവിധ വിശേഷണങ്ങൾ ചരണിന്റെ പേരിനോട് ചേർത്ത് പറയാൻ കഴിയും. തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ​ഗാനങ്ങൾ ചരൺ ആലപിച്ച് കഴിഞ്ഞു. കൂടാതെ നിരവധി റിയാലിറ്റി ഷോകളുടെ ജഡ്ജായും ചരൺ സജീവമാണ്. ​ഗൃഹനാഥൻ, കയ്പ്പക്ക, ​ഗ്രാൻഡ്മ തുടങ്ങിയ മലയാള സിനിമകളിലും‌ സോണിയ അ​ഗർവാൾ അഭിനയിച്ചിട്ടുണ്ട്. 'വിവാഹം കഴിക്കാമെന്ന തീരുമാനം സന്തോഷത്തോടെയും ബന്ധം പിരിയാം എന്നത് സങ്കടത്തോടെയും ഹൃദയ വേ​ദനയോടെയുമായിരിക്കും എല്ലാവരും തീരുമാനിക്കുക.'

  'വിവാഹമോചനം എന്നത് എല്ലാവരുടേയും പെട്ടന്നുള്ള തീരുമാനമാണ്. ചിലപ്പോൾ സമ്മർദം സഹിക്കാൻ സാധിക്കില്ല. ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ തോന്നികൊണ്ടേയിരിക്കും' എന്നാണ് വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ സോണിയ ഒരിക്കൽ പറഞ്ഞത്. സോണിയയുമായി വേർപിരിഞ്ഞ ശേഷം 2011ൽ സെൽവരാഘവൻ വീണ്ടും വിവാഹിതനായി. ​

  ഗീതാഞ്ജലി രാമനെയാണ് സെൽവരാഘവൻ വിവാഹം ചെയ്തത്. മയക്കം എന്ന സിനിമയിൽ സഹ സംവിധായികയായി ​ഗീതാഞ്ജലി പ്രവർത്തിച്ചിരുന്നു. സാനി കൈദം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് സെൽവരാഘവൻ.

  Read more about: singer
  English summary
  Is SPB's Son Charan And Sonia Agarwal Getting Married? Latest Image Spark Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X