For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടൻ വിശാൽ വിവാഹിതനാകുന്നോ?, പ്രമുഖ നടിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ; സത്യാവസ്ഥ ഇതാണ്!

  |

  തമിഴ് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് നടന്‍ വിശാൽ. തമിഴിലെ ഊർജ്ജസ്വലനായ നടൻ എന്നറിയപ്പെടുന്ന വിശാലിന് ഹിന്ദി ബെൽറ്റിൽ പോലും ആരാധകർ ഏറെയാണ്. എത്ര വെല്ലുവിളി നിറഞ്ഞ ആക്ഷൻ രംഗങ്ങളും ചെയ്യുന്ന നടനായാണ് ആരാധകർ വിശാലിനെ വിശേഷിപ്പിക്കാറുള്ളത്. തമിഴ് സിനിമയിൽ സ്വന്തമായൊരു ഇടമുള്ള വിശാൽ നടികര്‍ സംഘത്തിന്റെ തലവന്‍ കൂടിയാണ്.

  സിനിമയിൽ ജീവിതത്തിലുമെല്ലാം നിരവധി കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട് വിശാലിന്. അതിൽ തന്നെ സ്വകാര്യ ജീവിതത്തിലെ പല പ്രശ്‍നങ്ങളുമാണ് നടനെ കൂടുതൽ ബാധിച്ചിട്ടുള്ളത്. അതിലൊന്ന് വിവാഹ നിശ്ചയ ശേഷം നടന്റെ വിവാഹം മുടങ്ങി പോയതാണ്. നടിയായ അനീഷ അല്ല റെഡ്ഡിയുമായാണ് വിശാലിന്റെ വിവാഹം നിശ്ചയിച്ചത്.

  Also Read: 'നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു'; കുഞ്ചാക്കോ ബോബൻ!

  ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ൽ ഇവരുടെ വിവാഹനിശ്ചയം വരെ നടന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  Also Read: രണ്ടാം വിവാഹത്തിലും പ്രശ്നങ്ങൾ; മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി ചിരഞ്ജീവിയുടെ മകൾ?

  നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് താരങ്ങള്‍ ബന്ധം വേണ്ടെന്ന് വെച്ചത്. അതോടെ വിവാഹവും നടന്നില്ല. ഇതിന്റെ കാരണം എന്തായിരുന്നു എന്ന് ഇന്നും വ്യക്തമല്ല. ഇതിനെ പറ്റി പല കഥകളും പ്രചരിച്ചിരുന്നു. നടി വരലക്ഷ്മി ശരത് കുമാറും വിശാലും തമ്മിൽ പ്രണയത്തിലായെന്നും അതാണ് മറ്റേ ബന്ധം വേണ്ടെന്ന് വെച്ചതെന്നുമായിരുന്നു വാർത്തകൾ. എന്നാൽ പിന്നീട് അത് സത്യമല്ലെന്ന് തെളിഞ്ഞിരുന്നു. അതേസമയം താൻ ഒരു പ്രണയത്തിൽ ആണെന്നും അത് വൈകാതെ വെളിപ്പെടുത്താമെന്നും വിശാൽ പറയുകയുണ്ടായി.

  അതിനു ശേഷം അതാരാണെന്ന് ഉള്ള തിരച്ചിലിലാണ് ആരാധകർ. അതിനിടെ നടന്റെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. കഴിഞ്ഞ ദിവസം 45 -ക്കാരനായ വിശാൽ പ്രമുഖ നടി അഭിനയയെ വിവാഹം കഴിക്കാൻ പോകുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്തോടെയാണ് ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത പ്രചരിച്ചത്.

  എന്നാൽ അഭിനയയുമായി അടുത്ത വൃത്തങ്ങൾ ഇതിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിൽ വിശാലിന്റെ ഭാര്യയായി അഭിനയ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

  ഭിന്നശേഷിക്കാരിയായ അഭിനയ ശശികുമാറിന്റെ നാടോടികൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. ആയിരത്തിൽ ഒരുവൻ, ഈശൻ, വീരം, തനി ഒരുവൻ, ശമിതാഭ്, വിഴിത്തിരു, സീതാ രാമം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിശാലിനൊപ്പം പൂജൈ എന്ന സിനിമയിലും അഭിനയ മുൻപ് അഭിനയിച്ചിട്ടുണ്ട്.

  അതേസമയം, എന്തായാലും അറേഞ്ച്ഡ് മ്യാരേജ് തനിക്ക് ശരിയാവില്ലെന്ന് വിശാൽ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹം എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. താൻ ഒരാളുമായി പ്രണയത്തിലാണെന്നുമാണ് നടൻ പറഞ്ഞത്.

  Read more about: vishal
  English summary
  Is Tamil Actor Vishal Getting Married To Abhinaya? Fact Behind The Viral Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X