For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്

  |

  അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മക്കളാണ് ജാന്‍വിയും ഖുഷിയും. അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ തന്നെയാണ്. 2018-ല്‍ പുറത്തിറങ്ങിയ ധടക് എന്ന സിനിമയിലൂടെയായിരുന്നു മൂത്തമകള്‍ ജാന്‍വി ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീട് മറ്റു ചിത്രങ്ങളിലൂടെ ജാൻവി സിനിമയിൽ സജീവമാവുകയായിരുന്നു. ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

  അതേസമയം ഇളയസഹോദരി ഖുഷിയും അഭിനയജീവിതത്തിലേക്ക് കടന്നുകഴിഞ്ഞു. സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ക്കീസില്‍ ഒരു സുപ്രധാന വേഷത്തിലാണ് ഖുഷി എത്തുന്നത്. ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതയാണ് ഖുശി. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന ഖുശിയുടെ ചിത്രങ്ങൾ ഒക്കെ ശ്രദ്ധനേടാറുണ്ട്.

  Also Read: ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് സമാന്ത, ഓരോരുത്തരുടെ വിധിയെന്ന് സിദ്ധാർത്ഥ്; ഇരുവരും പിരിഞ്ഞതിനുള്ള കാരണങ്ങൾ

  ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ ഇപ്പോൾ ഇതാ ഖുശിയുടെ വ്യക്തിജീവിതവും വാർത്തകളിൽ നിറയുകയാണ്. തന്റെ സഹോദരി ജാൻവി കപൂറുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങൾ ഉയർന്ന അക്ഷത് രാജനുമായി ഖുശി പ്രണയത്തിലാണോ എന്ന സംശയങ്ങളാണ് ആരാധകർക്കിടയിൽ നിന്ന് ഉയരുന്നത്.

  അടുത്തിടെ കാലിഫോർണിയയിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ഖുശി. അവിടെ നിന്നുള്ള കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. അതിൽ അക്ഷത്തിനൊപ്പമുള്ള ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പോസ്റ്റിൽ തന്നെ താരങ്ങൾ രണ്ടു പേരും പരസ്‌പരം 'ഐ ലവ് യു' പറയുന്നതും കണ്ടതോടെയാണ് ആരാധകർക്കിടയിൽ സംശയം ഉയർന്നത്. ഈ പോസ്റ്റിൽ തന്നെ ജാൻവി എക്സ്ക്യൂസ്‌ മി എന്നും കമന്റ് ചെയ്തിരുന്നു. അതിന് ഐ മിസ് യു എന്നായിരുന്നു അക്ഷത്തിന്റെ മറുപടി.

  Also Read: ഇവർ വിവാഹിതരാവുമോ? താരങ്ങളെക്കുറിച്ച് ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

  2016ൽ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ ജാൻവിക്കും അമ്മ ശ്രീദേവിക്കും ഒപ്പം അക്ഷത്തും എത്തിയിരുന്നു. അന്നാണ് ജാൻവിയും അക്ഷത്തും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ, കുട്ടിക്കാലം മുതലുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷത്ത് എന്ന് പറഞ്ഞു ജാൻവി അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു. പാപ്പരാസികൾ കാരണം തനിക്കൊപ്പം കറങ്ങാൻ അക്ഷത്തിന് ഭയമാണെന്നും ജാൻവി പറഞ്ഞിരുന്നു.

  എന്നാൽ, പുതിയ ചിത്രവും അതിലെ കമന്റുമൊക്കെ ഇവർക്കിടയിലെ സൗഹൃദം കാണിക്കുന്നത് മാത്രം ആകുമെന്നും ആരാധകർ പറയുന്നുണ്ട്. സുഹൃത്തുക്കൾ പരസ്‌പരം സ്നേഹം കൈമാറുന്നതായി മാത്രം കാണേണ്ടതുള്ളൂ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

  Also Read: 'കാത്തിരിക്കാനുള്ള ക്ഷമയില്ല, അഡ‍്വാൻസും തിരികെ വാങ്ങി'; പ്രഭാസിന്റെ പുതിയ സിനിമയുടെ നിർമാതാവ് പിന്മാറി!

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം, ഖുശിയ്‌ക്കൊപ്പം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകനായ അഗസ്ത്യ നന്ദയും ദി ആർക്കീസിൽ അഭിനയിക്കുന്നുണ്ട്. ഇവരുടെയും അരങ്ങേറ്റ ചിത്രമാണിത്. 1960-കളുടെ പശ്ചാത്തലത്തിൽ, നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യുന്ന ഒരു സംഗീത നാടകമാണ് ദി ആർക്കീസ്. ഇവരെ കൂടാതെ, മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദാങ് റെയ്‌ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

  Read more about: jhanvi kapoor
  English summary
  Jhanvi Kapoor's rumoured ex-boyfriend and sister Khushi Kapoor is dating? Instagram comments raises doubts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X