ഷൂട്ടിങ് തടസപ്പെടുത്തി അഞ്ജലിയുമായി റിസോർട്ടിലേക്ക് പോയ ജയ്! അന്ന് സംഭവിച്ചത്; വെളിപ്പെടുത്തൽ!
തമിഴകത്തെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് നടി അഞ്ജലി. കാമ്പുള്ള കഥാപാത്രങ്ങളെ ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും ആ വേഷങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമുള്ള ചുരുക്കം നടിമാരിൽ ഒരാളാണ് അഞ്ജലി. 2006ൽ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാൽ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളിലൂടെയാണ് അഞ്ജലി മികച്ച നടിമാരിൽ ഒരാളായി പേരെടുക്കുന്നത്.
കഴിഞ്ഞ പതിനേഴ് വർഷത്തോളമായി അഞ്ജലി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, തുടങ്ങി എല്ലാ ഭാഷകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ ഭാഷകളിലും തിളങ്ങാനും ആരാധകരുടെ കയ്യടി നേടാനും അഞ്ജലിക്ക് കഴിഞ്ഞു. അതേസമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അഞ്ജലിയുടെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പ്രണയ ഗോസിപ്പുകളും വന്നിരുന്നു.

അതിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളതാണ് തമിഴ് നടൻ ജയുമായുള്ള പ്രണയം. എങ്കേയും എപ്പോതും എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണു ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പ്രചരിച്ചത്. പിന്നീട് ഇവർ പിരിഞ്ഞെന്നും വാർത്തകൾ വന്നു. ഇടക്കാലത്ത് അഞ്ജലി അഭിനയത്തിൽ നിന്നും വിട്ടുനിന്നപ്പോൾ ജെയ് കാരണം അഞ്ജലിയുടെ കരിയർ നശിച്ചുവെന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ, അഞ്ജലിയെയും ജയ്യെയും കുറിച്ച് സിനിമ നിരൂപകനും മാധ്യമപ്രവർത്തകനുമായ വിധകാൻ ശേഖർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഷൂട്ടിങ് സമയങ്ങളിൽ ജയ്‌യും അഞ്ജലിയും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നാണ് വിദാഗൻ ശേഖർ പറയുന്നത്. എങ്കേയും എപ്പോതും എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച ബലൂൺ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും ഒരുമിച്ചു കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഷൂട്ടിങ്ങിനിടയ്ക്ക് ജയ് സിനിമയുടെ കഥ മാറ്റാൻ ആവശ്യപ്പെടുകയും അതിന് അവർ സമ്മതിക്കാതെ വന്നതോടെ അഞ്ജലിയെയും കൂട്ടി ജയ് ഒരു റിസോർട്ടിലേക്ക് പോയെന്നും വിധാകൻ ശേഖർ പറയുന്നു.
'ഊട്ടിയിലാണ് ബലൂണിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. സിനിമയുടെ ഷൂട്ടിംഗ് നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ജയ് വന്ന് സംവിധായകനോട് കഥ മാറ്റാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് രോഷാകുലനായ സംവിധായകൻ തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. ഉടൻ തന്നെ ജയ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അഞ്ജലിയോട് വയറുവേദനയാണെന്ന് പറയാൻ പറഞ്ഞു. അവിടെ നിന്ന് അവളെയും കൂട്ടിക്കൊണ്ടുപോയി',
'ഇരുവരും ഒരു റിസോർട്ടിലേക്കാണ് പോയത്. ഷൂട്ടിങ്ങിന് വന്നപ്പോൾ ജയ്ക്കും അഞ്ജലിക്കും ഹോട്ടലിൽ വെവ്വേറെ മുറികൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ജയ് ഒരിക്കലും തന്റെ മുറിയിൽ താമസിച്ചിരുന്നില്ല. ഇരുവരും ഒരുമിച്ച് ഒരേ മുറിയിൽ താമസിച്ചിരുന്നത്. ഇരുവരും റിസോർട്ടിലേക്ക് പോയതിനാൽ അന്ന് ഷൂട്ടിംഗ് നടന്നില്ല. നിർമ്മാതാവിന് നഷ്ടം സംഭവിച്ചു', വിധാകൻ ശേഖർ പറഞ്ഞു.

അതേസമയം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഒരു നടനുമായുള്ള തന്റെ പ്രണയം തകർന്നതിനെ കുറിച്ച് അഞ്ജലി പറഞ്ഞിരുന്നു. 'ഞാൻ ഒരു നടനുമായി വളരെക്കാലമായി പ്രണയത്തിലായിരുന്നു, അത് ശരിയായി വന്നില്ല, വേർപിരിയൽ വളരെ വേദനാജനകമായിരുന്നു, ഇപ്പോൾ ഞാൻ ആ വേദനയിൽ നിന്ന് മുക്തയായിട്ടുണ്ട്. ഇപ്പോൾ എന്റെ ജോലിയിലാണ് ശ്രദ്ധ. എന്റെ കഴിവ് തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' എന്നായിരുന്നു അഞ്ജലിയുടെ വാക്കുകൾ.
ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം ഇരട്ടയിലാണ് അഞ്ജലി അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ മാലിനി എന്ന കേന്ദ്രകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും അഞ്ജലിയുടെ വേഷത്തിനും ലഭിച്ചത്. ഇരട്ടയ്ക്ക് മുൻപ് റോസാപ്പൂ, ജയസൂര്യ നായകനായ പയ്യൻസ് എന്ന ചിത്രത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ രണ്ടു ചിത്രങ്ങൾ അഞ്ജലിയുടേതായി അണിയറയിൽ ഉണ്ട്.


Click it and Unblock the Notifications











