കീര്‍ത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു; ആവേശത്തോടെ ആരാധകര്‍!

മലയാളത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന യുവനടിയാണ് കീര്‍ത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലേയും ഫാന്‍ പേജുകളിലേയും പ്രധാന ചര്‍ച്ചാവിഷയമായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹം. കീര്‍ത്തിയുടെ വിവാഹം ഉടനുണ്ടാകുമെന്ന് പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായിരിക്കുകയാണ്. കീര്‍ത്തി സുരേഷിന്റെ വിവാഹം ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹം കഴിക്കുന്നത് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യാ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 വിവാഹം ഈ വര്‍ഷം

കീര്‍ത്തിയും അനിരുദ്ധും നാളുകളായി പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അനിരുദ്ധോ കീര്‍ത്തിയോ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

റെമോ, താനാ സേര്‍ന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കീര്‍ത്തിയും അനിരുദ്ധും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തടുത്ത ദിവസങ്ങളിലാണ് അനിരുദ്ധിന്റേയും കീര്‍ത്തിയുടേയും ജന്മദിനങ്ങള്‍. കഴിഞ്ഞ ജന്മദിനത്തില്‍ ഇരുവരും പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കീര്‍ത്തിയുടെ പ്രണയം

അനിരുദ്ധിനെ ചേര്‍ത്തു നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു കീര്‍ത്തി പങ്കുവച്ചത്. പിന്നാലെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകരും ഉന്നയിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇതുവരേയും ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം വിവാഹ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു കൊണ്ട് കീര്‍ത്തിയുടെ പിതാവ് സുരേഷ് കുമാര്‍ രംഗത്ത് എത്തുകയുണ്ടായി.

ഇതാദ്യമായാല്ല കീര്‍ത്തിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നടന്‍ സതീഷുമായും ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനുമായെല്ലാം ചേര്‍ത്ത് കീര്‍ത്തിയുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍

മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഗുഡ് ലക്ക് സഖി, രംഗ് ദേ, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം കീര്‍ത്തി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

രജനീകാന്ത് ചിത്രം അണ്ണാത്തെയിലും കീര്‍ത്തി പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങാനുള്ളത്.

അതേസമയം തമിഴ് സിനിമയിലെ സൂപ്പര്‍ സംഗീത സംവിധായകനാണ് അനിരുദ്ധ്. വിജയ് ചിത്രം മാസ്റ്ററിനായി അനിരുദ്ധ് ഒരുക്കിയ പാട്ടുകള്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

ഡോക്ടര്‍, വിക്രം, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അനിരുദ്ധ് ഇനി സംഗീതം ഒരുക്കുന്നത്. ഇരുവരും വിവാഹം കഴിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്.

ദേശീയ പുരസ്‌കാരം

മലയാളികളുടെ പ്രിയനടി മേനകയുടേയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തുന്നത്. പിന്നീട് പഠനത്തിലേക്ക് കടന്ന കീര്‍ത്തി 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ദിലീപ് ചിത്രം റിംഗ് മാസ്റ്റര്‍ ആയിരുന്നു അടുത്ത ചിത്രം.

ഇതിന് ശേഷം കീര്‍ത്തി മറ്റ് ഭാഷകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇത് എന്ന മായം ആണ് തമിഴിലെ ആദ്യ ചിത്രം. പിന്നാലെ തെലുങ്കിലും അരങ്ങേറി. തമിഴിലും തെലുങ്കിലും വളരെ സജീവമാണ് കീര്‍ത്തി.

തെലുങ്ക് ചിത്രം മഹാനടിയിലൂടെ കീര്‍ത്തിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി. റിംഗ് മാസ്റ്ററിന്‌ ശേഷം കീര്‍ത്തി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് മരക്കാര്‍.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X