ഇതാണോ കീർത്തി പറഞ്ഞ മിസ്റ്ററി മാൻ? ആളെ തിരഞ്ഞ് സോഷ്യൽമീഡിയ; അജ്ഞാതനൊപ്പമുള്ള ഫോട്ടോ വൈറൽ!
ഗോസിപ്പുകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് സിനിമ. സിനിമയിൽ എത്രമാത്രം സജീവമാണോ അതിനനുസരിച്ച് താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും ഉണ്ടാകാറുണ്ട്. അടുത്തിടെയായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. കീർത്തിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നിരവധി ഗോസിപ്പുകൾ ഈയ്യടുത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിലായി വന്ന ഒരു വാർത്തയോട് കീർത്തി പ്രതികരിക്കുകയും ചെയ്തു.
സുഹൃത്തായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുള്ള ഒരു ചിത്രം കീർത്തി പങ്കുവച്ചതിന് പിന്നാലെ, കീർത്തി കാമുകന്റെ ചിത്രം പുറത്തുവിട്ടു എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് കീർത്തി മറുപടിയുമായി എത്തിയത്. അത് തന്റെ സുഹൃത്താണെന്നാണ് താരം പറഞ്ഞത്. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ആ മിസ്റ്ററി മനുഷ്യൻ ആരെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്താമെന്നും കീർത്തി പറഞ്ഞു.

ഇപ്പോഴിതാ കീർത്തിയുടെ മറ്റൊരു ഫോട്ടോയും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കീർത്തി സുരേഷ് ഒരാളുമായി അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതാണോ കീർത്തി പറഞ്ഞ മിസ്റ്ററി മാൻ എന്ന തരത്തിലാണ് ചർച്ചകൾ. ചിത്രങ്ങളിൽ നിന്നും രണ്ടുപേരും നല്ല അടുപ്പത്തിലാണെന്ന് തോന്നുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തെലുങ്ക് ആരാധകർക്കിടയിലാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്. ആളാരാണെന്ന് തിരയുകയാണ് ആരാധകർ.
അതേസമയം കീർത്തിയുടെ സുഹൃത്തായ ടെക്‌നീഷ്യൻ ആണ് ഇതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കീർത്തി വാശി സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വീഡിയോയായി പങ്കുവച്ചിരുന്നു. അതിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. കീർത്തി മലയാളത്തിൽ അവസാനം അഭിനയിച്ച സിനിമയാണ് വാശി. ടോവിനോ തോമസ് നായകനായ ചിത്രം നിർമ്മിച്ചത് കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ ആണ്.
വാശി സെറ്റിലെ രസകരമായ മുഹൂർത്തങ്ങൾ എന്ന് പറഞ്ഞാണ് കീർത്തി വീഡിയോ പങ്കുവച്ചത്. ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളടക്കം വീഡിയോയിൽ ഉണ്ടായിരുന്നു. സുഹൃത്തിനൊപ്പമുള്ള ഈ ചിത്രങ്ങൾ കീർത്തിയുടെ കാമുകന്റേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ ആരാധകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ കീർത്തി തന്റെ സഹപാഠിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കീർത്തിയുടെ അമ്മ മേനക സുരേഷ് ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. അതെല്ലാം അടിസ്ഥാനരഹിതമായ കഥകളാണ്. കീർത്തിയുടെ വിവാഹം ആയിട്ടില്ല. ആരുമായും പ്രണയത്തിലല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കീർത്തി ഞങ്ങളോട് പറയുമെന്നാണ് മേനക സുരേഷ് പറഞ്ഞത്.

ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആയിരുന്നു കീർത്തിയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് അന്യഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച നടി മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കി തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലാണ് കീർത്തി ഇപ്പോൾ കൂടുതൽ സജീവം.
മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ആണ് കീർത്തിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ എന്ന സിനിമയിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications