വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം മാത്രം! നടൻ ബബ്ലൂ പൃഥ്വിരാജും ഭാര്യയും പിരിഞ്ഞു? ചർച്ചയായി പ്രായവ്യത്യാസം!
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബബ്ലു പൃഥ്വിരാജ്. ബാലതാരമായി തമിഴ് സിനിമയിലൂടെ കരിയർ ആരംഭിച്ച നടൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വാസവദത്ത, ബെസ്റ്റ് ഫ്രെണ്ട്സ്, മോഹൻലാൽ നായകനായ ലൈല ഒ ലൈല തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഇടക്കാലത്ത് സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ബബ്ലൂ അടുത്തിടെ വീണ്ടും സജീവമായി മാറിയിരുന്നു. നിലവിൽ അനിമൽ എന്ന ബോളിവുഡ് സിനിമയിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടൻ. അതിനിടെ കുറച്ചു നാളുകൾക്ക് മുൻപ് തന്റെ രണ്ടാം വിവാഹത്തിന്റെ പേരിലും ബബ്ലൂ വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ 33 വയസ്സ് കുറഞ്ഞ ആളെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയർന്നത്.

1994ൽ ആയിരുന്നു ബബ്ലൂ പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ബീന ആയിരുന്നു ഭാര്യ. വിവാഹിതരായി ഒരു വർഷത്തിനുള്ളിൽ ഇവർക്ക് അഹദ് മോഹൻ ജബ്ബാർ എന്നൊരു മകൻ ജനിച്ചു. പിന്നീട് പതിനഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇവർ കഴിഞ്ഞ വർഷം വിവാഹമോചനം നേടി. ഏകദേശം ആറ് വർഷക്കാലം വേർപിരിഞ്ഞു കഴിഞ്ഞ ശേഷമായിരുന്നു വിവാഹമോചനം. ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിൽ ആയിരുന്നു നടന്റെ രണ്ടാം വിവാഹം.
ഹൈദരാബാദ് സ്വദേശിയായ 25-കാരി രുക്മിണി ശീതളിനെയാണ് നടൻ വിവാഹം ചെയ്തത്. 57 വയസ്സായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. ഇതേത്തുടർന്നാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ വിമർശനങ്ങളെയൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം പൃഥിരാജും ശീതളും പറഞ്ഞിരുന്നു.
വിവാഹമോചന ശേഷം വല്ലാത്തൊരു ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. അതിനിടയിലാണ് ശീതളുമായി പരിചയത്തിലായതെന്നും തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നും നടൻ പറയുകയുണ്ടായി. പ്രായവ്യത്യാസം ശീതളിനോ വീട്ടുകാർക്കോ പ്രശ്‌നമല്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ, ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പൃഥ്വിരാജ് തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ രുക്മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. നിരന്തരം ചിത്രങ്ങളും റീൽസ് വീഡിയോകളുമായി എത്തുന്ന ശീതൾ പൃഥിരാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതും പഴയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പ്രായവ്യത്യാസമാണോ ഇവരുടെ ബന്ധത്തെ ബാധിച്ചത് എന്നാണ് ചർച്ചകൾ. എന്നാൽ ശീതളോ പൃഥ്വിരാജോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി ഇരുവരും രംഗത്തെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേ സമയം സന്ദീപ് റെഡ്ഡി വംഗയും രൺബീർ കപൂറും ഒന്നിച്ച അനിമൽ സിനിമയിൽ പ്രധാന വേഷത്തിലാണ് ബബ്ലൂ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 50 കോടി നേടിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളൊക്കെ പുറത്തു വരുന്നുണ്ട്. രൺബീർ കപൂറിന് പുറമെ രശ്‌മിക മന്ദാന, സണ്ണി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











