നിലവാരമില്ലാത്ത കളികളാണ് ശിവകാർത്തികേയന്റേത്! അടുത്ത രജനീകാന്ത് ആണെന്നാണ് ഭാവം; വിക്രമൊക്കെ അസ്വസ്ഥരാണ്!

തമിഴകത്തെ ഗ്യാരന്റിയുള്ള നടനാണ് ശിവകാര്‍ത്തികേയൻ. തമിഴ് സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശിവകാർത്തികേയൻ തന്റേതായ ഒരിടം കണ്ടെത്തിയത്. തുടർച്ചയായി വന്ന വിജയ ചിത്രങ്ങൾ നടന്റെ യാത്ര എളുപ്പമാക്കി. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ആയിരുന്നു ശിവകാർത്തികേയന്റെ ജനനം. ഒരു കോമഡി റിയാലിറ്റി ഷോയിൽ വിജയിച്ചതോടെയാണ് ജീവിതം മാറി മറിയുന്നത്.

പിന്നീട് സിനിമയിലേക്ക് എത്തിയ ശിവകാർത്തികേയനെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. നടൻ എന്നതിലുപരി അവതാരകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇതിനകം തിളങ്ങിയിട്ടുണ്ട്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസും താരത്തിനുണ്ട്. ലളിതമായ ജീവിത രീതി കൊണ്ടും, ഇടപഴകൽ കൊണ്ടുമൊക്കെ ആരാധകർക്ക് പ്രിയപ്പെട്ട താരം കൂടിയാണ് ശിവകാർത്തികേയൻ.

sivakarthikeyan

ഏവർക്കും പ്രിയങ്കരനായ താരമാണെങ്കിലും ചില കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ശിവകാർത്തികേയനെതിരെ ഇപ്പോൾ ഉയരുന്നത്. പ്രശസ്ത സിനിമാ ജേർണലിസ്റ്റായ ബിസ്മി ആണ് നടന്റെ വിമർശകരിൽ പ്രധാനി. ശിവകാർത്തികേയൻ വില കുറഞ്ഞ റീൽസും, വീഡിയോസും വഴിയാണ് സിനിമകൾ പ്രൊമോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്ക് ഈ നിലവാരമില്ലാത്ത ശൈലി മടുത്തു തുടങ്ങിയെന്നും ബിസ്മി ആരോപിക്കുന്നു.

മറ്റു താരങ്ങളുടെ സിനിമകൾ റിലീസ് ഇല്ലാത്ത സമയം നോക്കി മാത്രം ശിവകാർത്തികേയൻ്റെ സിനിമകൾ റിലീസ് ചെയ്യുന്നതിനാലാണ് പരമാവധി തിയേറ്ററുകളും, കളക്ഷനും നേടാൻ സാധിക്കുന്നത്. ആരോടും മത്സരിക്കാതെ വിജയം നേടുന്നയാൾ ആണ് ശിവകാർത്തികേയനെന്നും ബിസ്മി പറയുന്നു. ചിയാൻ വിക്രമിനെ പോലെ സിനിമകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരങ്ങൾ, ശിവകാർത്തികേയന്റെ കലാമൂല്യമില്ലാത്ത സിനിമകളുടെ വിജയം കാണുമ്പോൾ അസ്വസ്ഥരാണ്.

മികച്ച താരങ്ങളെ കൊണ്ട് പോലും മോശം സിനിമകൾ ചെയ്യാൻ നടന്റെ വിജയചിത്രങ്ങൾ പ്രേരിപ്പിക്കുന്നു എന്നും ബിസ്മി പറയുന്നു. ധനുഷിന്റെ പിന്തുണയോടെ സിനിമയിൽ അരങ്ങേറിയ ശിവകാർത്തികേയന് തുടക്കം മുതൽ തന്നെ ഹൻസിക, നയൻതാര തുടങ്ങിയ മുൻനിര നായികമാരുടെ കൂടെ അവസരം ലഭിച്ചത് പ്രൊമോട്ട് ചെയ്യാൻ ആളുകൾ ഉള്ളത് കൊണ്ടാണ്.

വാണിജ്യ സിനിമകൾ ചെയ്യുന്ന താരങ്ങൾ സാധാരണ വിജയിയെ ആണ് പിന്തുടരാറുള്ളത്. എന്നാൽ സ്റ്റേജിൽ രജനികാന്തിനെ അനുകരിക്കുന്ന ശിവകാർത്തികേയൻ, അടുത്ത രജനികാന്ത് ആണെന്ന് സ്വയം കരുതിയാണ് ജീവിക്കുന്നതെന്നും ബിസ്മി ആരോപിക്കുന്നു.

sivakarthikeyan

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മധ്യപ്രവർത്തകന്റെ ആരോപണങ്ങൾ. അതേസമയം ബിസ്മിയുടെ ആരോപണങ്ങൾക്ക് കടുത്ത മറുപടിയുമായി ശിവകാർത്തികേയന്റെ ആരാധകർ രംഗത്തുണ്ട്. ബിസ്മി ചെയ്യുന്നത് മാധ്യമപ്രവർത്തനമല്ല, പരദൂഷണം പറച്ചിൽ ആണെന്നാണ് അവരുടെ ആരോപണം. ആരോടും മത്സരിക്കാതെ വിജയം നേടുന്നയാളാണ് ശിവകാർത്തികേയനെന്നും ആരാധകർ പറയുന്നു.

അതേസമയം മാവീരൻ ആണ് ശിവകാർത്തികേയന്റെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. മഡോണി അശ്വിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. വെറും നാല് ദിവസത്തിനുള്ളില്‍ ചിത്രം 50 കോടി കളക്ഷൻ നേടിയെന്നടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തിലെ നായിക. ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയാലൻ, സായ് പല്ലവി നായികയാകുന്ന എസ്കെ 21 തുടങ്ങിയ സിനിമകളാണ് നടന്റേതായി അണിയറയിൽ ഉള്ളത്.

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X