For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അർജുനിൽ നിന്ന് അകലം പാലിച്ച് മലൈക അറോറ! വേർപിരിയൽ സൂചനയോ? ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

  |

  ബോളിവുഡിലെ ഫിറ്റ്നസ് ഫാഷൻ ഐക്കണായി അറിയപ്പെടുന്ന നടിയാണ് മലൈക അറോറ. ഡാൻസറായി സിനിമയിൽ എത്തിയ മലൈക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറി കഴിഞ്ഞു. യുവതാരങ്ങളെ പോലും അസൂയപ്പെടുന്ന തരത്തിലുള്ള മെയ് വഴക്കവും ഫിറ്റ്‌നസും കൊണ്ടൊക്കെയാണ് മലൈക തിളങ്ങി നിൽക്കുന്നത്.

  സോഷ്യല്‍ മീഡിയയിലും താരമാണ് മലൈക. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വര്‍ക്കൗട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോളിവുഡിലെ പല മുൻനിര നായികമാരെക്കാളും ആരാധകർ ഇന്ന് മലൈകയ്ക്ക് ഉണ്ട്. പല കാര്യങ്ങളിലും മറ്റു നായികമാരിൽ നിന്ന് വ്യത്യസ്തയായ മലൈക തന്റെ പ്രണയം കൊണ്ടും മറ്റുള്ളവരിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന ആളാണ്.

  Also Read: ഇനി ഒളിച്ചു വെക്കാനില്ല, കാമുകനൊപ്പം തമന്ന; പുതുവത്സരത്തിൽ ചുംബനം; വീഡിയോ വൈറൽ

  ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജുൻ കപൂറാണ് മലൈകയുടെ കാമുകൻ. പ്രണയത്തിന് മുന്നില്‍ പ്രായം എന്നത് വെറുമൊരു അക്കമാണെന്ന് തെളിയിച്ചവരാണ് ഇരുവരും. നടൻ അര്‍ബാസ് ഖാനുമായുള്ള ദീര്‍ഘകാലത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് മലൈകയും അര്‍ജുനും പ്രണയത്തിലാകുന്നത്.

  മലൈകയേക്കാള്‍ 12 വയസ് ഇളയതാണ് അര്‍ജുന്‍ കപൂര്‍. ഇതിന്റെ പേരില്‍ തുടക്കം മുതല്‍ തന്നെ സമൂഹത്തിന്റെ സാദാചാര ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇവർക്ക്. മലൈകയേക്കാള്‍ പ്രായം കുറവാണ് അര്‍ജുന് എന്നതാണ് അവരെ ചൊടിപ്പിച്ച കാരണം. വലിയ രീതിയിൽ പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് ഇവർക്ക്.

  മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയം അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് ചിലര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ട്രോളുകളേയും വിധിയെഴുത്തുകാരേയും നിശബ്ദരാക്കി കൊണ്ടാണ് താരങ്ങൾ മുന്നോട്ട് പോകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്.

  എന്നാൽ, ഇപ്പോഴിതാ, അർജുനും മലൈകയും വേർപിരിയുന്നു എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ ഉയർന്നു വരുകയാണ്. മലൈക പങ്കുവച്ച പുതിയ ചിത്രം വൈറലായതോടെയാണ് അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്.

  മലൈക അറോറയും അർജുൻ കപൂറും ബോളിവുഡിലെ തങ്ങളുടെ സുഹൃത്തുക്കളുമായി പോസ് ചെയ്യുന്ന ചിത്രമാണ്പങ്കുവച്ചിരിക്കുന്നത്. പക്ഷേ, ചിത്രത്തിൽ അവർ പരസ്പരം വളരെ അകന്നു നിൽക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണം. ഏറെ ചർച്ച ചെയ്യപ്പെട്ട താരദമ്പതികൾ വേർപിരിയുകയാണോ എന്ന ആശങ്ക ആശങ്കയാണ് ഇതിനു പിന്നാലെ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത്.

  മലൈകയെയും അർജുനെയും കൂടാതെ വരുൺ ധവാൻ, നടാഷ ദലാൽ, മോഹിത് മർവ, അന്താര മോത്തിവാല മർവ എന്നിവരും ചിത്രത്തിൽ ഉണ്ട്. ഇവരെ കൂടാതെ ഫാഷൻ ഡിസൈനർ കുനാൽ റാവലും ഭാര്യ അർപിത മേത്തയേയും ഫോട്ടോയിൽ കാണാം. മലൈക തന്നെയാണ് ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

  അതേസമയം, ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മലൈക അറോറ അഭ്യൂഹങ്ങളൊക്കെ ഉടൻ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അർജുന്റെ കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മലൈക പങ്കുവച്ചത്. നിരവധി പേർ ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയജോഡികൾക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള കമന്റുകളാണ് ഏറെയും.

  Read more about: malaika arora
  English summary
  Malaika Arora And Arjun Kapoor Are Heading For A Breakup? Latest Buzz Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X