For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറും മക്കള്‍ സെല്‍വനും ചിയാനും ഒന്നിക്കുന്നു! വമ്പന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി മണിരത്‌നം?

  |

  സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. താരങ്ങളെ നോക്കാതെ സംവിധായകനെ നോക്കി സിനിമ കാണണമെങ്കില്‍ അത് മണിരത്‌നത്തിന്റെത് ആയിരിക്കുമെന്ന് അധിക പേരും അഭിപ്രായപ്പെടാറുണ്ട്. പുതുമയുളള പ്രമേയങ്ങളും വ്യത്യസ്ത കഥാപശ്ചാത്തലങ്ങളുമാണ് മണിരത്‌നം മിക്ക സിനിമകളിലും ഉപയോഗിക്കാറുളളത്.

  ജനപ്രിയ നായകന്‍ വീണ്ടും മിന്നിക്കാനുളള വരവാണ്! പുതിയ ചിത്രത്തില്‍ നായികയായി ഈ താരസുന്ദരി! കാണൂ

  സംവിധായകന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട് എത്തിയ സിനിമയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാകും മണിരത്‌നം സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും അറിയുന്നു.

  മണിരത്‌നം എന്ന സംവിധായകന്‍

  മണിരത്‌നം എന്ന സംവിധായകന്‍

  കഴിഞ്ഞ വര്‍ഷം ഹിറ്റായ ചെക്ക ചിവന്ത വാനത്തിലൂടെ വമ്പന്‍ തിരിച്ചുവരവായിരുന്നു മണിരത്‌നം തമിഴില്‍ നടത്തിയിരുന്നത്. പുതിയ കാലത്തിനനുസരിച്ചുളള അദ്ദേഹത്തിന്റെ മേക്കിങ് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. മണിരത്‌നത്തിന്റെ മികച്ച മേക്കിങിനൊപ്പം താരങ്ങളുടെ ശ്രദ്ധേയ പ്രകടനം കൂടി ആയതോടെയാണ് സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയെടുത്തിരുന്നത്. ചെക്ക ചിവന്ത വാനത്തിനു ശേഷമുളള മണിരത്‌നം ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും നോക്കി കാണുന്നത.

  മള്‍ട്ടിസ്റ്റാര്‍ ചിത്രം

  മള്‍ട്ടിസ്റ്റാര്‍ ചിത്രം

  ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിന്‍ സെല്‍വനുമായി മുന്നോട്ട് പോകാന്‍ മണിരത്‌നം തീരുമാനിച്ചതായി വിവരം ലഭിച്ചിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച അഞ്ചു ഭാഗങ്ങള്‍ ഉളള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ആയിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പേ സംവിധായകന്‍ ചെയ്യാന്‍ തീരുമാനിച്ച ഒരു പ്രോജക്ട് ആയിരുന്നു ഇത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  ചിത്രത്തില്‍ വമ്പന്‍ താരനിരയാകും അണിനിരക്കുകയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിയാന്‍ വിക്രം,മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി,ദുല്‍ഖര്‍ സല്‍മാന്‍,ജയം രവി തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐശ്വര്യ റായും ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സിനിമ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആരാധകരും സിനിമാ പ്രേമികളും വമ്പന്‍ സ്വീകാര്യതയായിരിക്കും ചിത്രത്തിന് നല്‍കുക.

  മണി രത്‌നത്തിന്റെ സ്വപ്ന പ്രൊജക്ട്

  മണി രത്‌നത്തിന്റെ സ്വപ്ന പ്രൊജക്ട്

  മണി രത്‌നത്തിന്റെ സ്വപ്ന പ്രൊജക്ട് ആയിട്ടാണ് സിനിമ അറിയപ്പെടുന്നത്. 2012 ല്‍ തന്നെ ഈ സിനിമയുടെ പ്രാരംഭ ജോലികള്‍ സംവിധായകന്‍ തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ചിത്രം നീണ്ടു പോകുകയായിരുന്നു. ഇതിനു മുന്‍പ് പൊന്നിയന്‍ സെല്‍വനെ ആസ്പദമാക്കി 1958 ല്‍ എജിആര്‍ ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

  സണ്ണി ലിയോണിനൊപ്പമുളള മമ്മൂട്ടി ചിത്രം! കമന്റുകള്‍ അതിരുകടന്നപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് അജു

  സിപിസി അവാര്‍ഡുകളില്‍ മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയ! മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ! കാണൂ

  English summary
  mani ratnam's multi starrer movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X