ശോഭിതയ്‌ക്കൊപ്പം നാഗചൈതന്യയുടെ ഡിന്നർ ഡേറ്റ്, ചിത്രം വൈറൽ; ഇനിയെങ്കിലും സത്യം പറഞ്ഞു കൂടെയെന്ന് ആരാധകർ!
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗ ചൈതന്യയും സാമന്തയും. ഓണ്‍ സ്‌ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ഇരുവരുടെയും ആരാധാകർ അത് ആഘോഷമാക്കിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ ആയിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. പരസ്‍പരം സ്നേഹവും ബഹുമാനവും കൊണ്ടൊക്കെ മാതൃക ദമ്പതികളായി ഇവർ പേരെടുത്തിരുന്നു.
എന്നാല്‍ നാല് വർഷങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഞെട്ടലോടെയാണ് ആരാധകർ ആ വാർത്ത അറിഞ്ഞത്. നാഗചൈതന്യയും സാമന്തയും ഒന്നിച്ചാണ് തങ്ങൾ പിരിയുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു ഇത്. അതിനു ശേഷവും ഇവരെ കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു.

രണ്ടു പേരെ കുറിച്ചും രണ്ടാം വിവാഹവും പ്രണയവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിനിടയിലാണ് നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന വാർത്തകൾ വരുന്നത്. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നടി ശോഭിത ധൂലിപാല. അതുകൊണ്ട് മലയാളികൾക്കിടയിൽ ഈ വാർത്ത പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇരുവരും ഇതിൽ പ്രതികരിക്കാൻ തയ്യറായിരുന്നില്ല.
പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നപ്പോഴും അത് ഷൂട്ടിങ് സെറ്റിൽ സാധാരണ ചിത്രങ്ങൾ ആണെന്നായിരുന്നു അടുത്ത സുഹൃത്തുക്കളുടെയും മറ്റും പ്രതികരണം. എന്നാൽ ഇപ്പോഴിതാ, ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഷെഫായ സുരേന്ദർ മോഹൻ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിൽ, നാഗചൈതന്യ അദ്ദേഹത്തിനൊപ്പം പോസ് ചെയ്യുമ്പോൾ അവർക്ക് പിന്നലായി ടേബിളിന് അടുത്ത് ഇരിക്കുന്ന ശോഭിത ധൂലിപാലയെയും ചിത്രത്തിൽ കാണാം.
'അത് ശോഭിത ധൂലിപാലയാണോ പിന്നിൽ? എന്ന് ചോദിച്ചു ആരാധകർ രംഗത്ത് എത്തുകയായിരുന്നു. ലണ്ടനിൽ ഇരുവരും വെക്കേഷൻ ആസ്വദിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് കൂടിയാണ് പുതിയ ചിത്രം ശക്തി നൽകുന്നത്. പകുതി മുഖം മറച്ച രീതിയിലാണ് ശോഭിത ഇരിക്കുന്നത്. ഇനിയെങ്കിലും ഈ ബന്ധം തുറന്നു പറഞ്ഞൂടെ എന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്.
കഴിഞ്ഞ നവംബറിലെ ഇതിനു മുൻപ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും അല്ല അവർ പ്രണയത്തിലാണ്, അവധി ആഘോഷിക്കുകയാണ് എന്നതടക്കമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനു മുൻപ് നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും നടി അവിടെ എത്തിയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്.

അതിനിടെ മേജർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയ ശോഭിത താമസിച്ചിരുന്ന ഹോട്ടലിലെത്തി താരത്തെ നാഗ ചൈതന്യ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളിൽ ഉണ്ടായിരുന്നു. ശോഭിതയുടെ ഹൈദരാബാദിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ നാഗചൈതന്യ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, ഇതെല്ലാം ചേർത്തുവെച്ചു കൊണ്ടാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ വന്നത്.
അതിനിടെ തന്റെ ലാൽ സിങ് ഛദ്ദ എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനിടെ ശോഭിതയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു നാഗ ചൈതന്യയുടെ മറുപടി. പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ ഘട്ടത്തിലെങ്കിലും ഇരുവരും ഇവരുടെ രഹസ്യ ബന്ധം പരസ്യമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications