സമാന്തയെക്കുറിച്ചോ വിവാഹ മോചനത്തെക്കുറിച്ചോ ചോദ്യങ്ങള്‍ വേണ്ട; മാധ്യമങ്ങളോട് നാഗ ചൈതന്യ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമാണ് സമാന്തയും നാഗ ചൈതന്യയും പിരിയുകയാണോ എന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ജോഡി പിരിയുകയാണെന്ന് കേട്ട ആരാധകര്‍ ആകെ അമ്പരന്നിരിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2017 ലായിരുന്നു വിവാഹം കഴിച്ചത്.
എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ സമാന്ത പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകരെ സംശയത്തിലാക്കുന്നതായിരുന്നു. സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും നാഗാര്‍ജുന പിന്മാറിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയുടെ മാധ്യമങ്ങളോടുള്ള സമീപനവും ചര്‍ച്ചയായിരിക്കുകയാണ്.

നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ലവ് സ്റ്റോറി റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസിന് മുന്നോടിയായി നടക്കുന്ന പ്രെമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. സെപ്തംബര്‍ 24നാണ് സിനിമയുടെ റിലീസ്. റിലീസിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിന് ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് നാഗ ചൈതന്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട യാതൊരു ചോദ്യവും വേണ്ടെന്നാണ് നാഗ ചൈതന്യ തന്റെ പിആര്‍ ടീമിനെ അറിയിച്ചിരിക്കുന്നത്.

സമാന്തയും താനും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടില്ലെന്ന് പിആര്‍ ടീമിനോട് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആവശ്യം മനസിലാക്കിയ നിര്‍മ്മാതാക്കളും വ്യക്തിജീവിതത്തിന്റെ സ്വകാര്യതയെ മാനിക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോള്‍ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളും ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ എത്രയൊക്കെ മുന്നൊരുക്കം ഉണ്ടായാലും ചിലപ്പോള്‍ പത്രസമ്മേളനത്തില്‍ ആരെങ്കിലും വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ താന്‍ അവിടെ വച്ച് തന്നെ ഇറങ്ങി പോകുമെന്നും നാഗ ചൈതന്യ തന്റെ പിആര്‍ ടീമിനോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ലവ് സ്‌റ്റോറിയുടെ ട്രെയിലറിനോടുള്ള സമാന്തയുടെ പ്രതികരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ നായികയായ സായ് പല്ലവിയ്ക്ക് മാത്രമാണ് സമാന്ത ആശംസ നേര്‍ന്നത്. സമാന്തയുടെ ട്വീറ്റിന് നന്ദി പറഞ്ഞ നാഗ ചൈതന്യ നന്ദി സാം എന്ന് മാത്രമായിരുന്നു കുറിച്ചത്. ദമ്പതികള്‍ക്കിടയിലെ ഈ ഫോര്‍മാലിറ്റിയും ആരാധകരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നാഗ ചൈതന്യയുടെ പിതാവായ നടന്‍ നാഗാര്‍ജുന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തില്‍ നിന്നും സമാന്ത മാറി നിന്നത് വാര്‍ത്തയായിരുന്നു. സാധാരണ നാഗ ചൈതന്യയുടെ വീട്ടില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളിലും സമാന്ത സജീവമായി തന്നെ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ നാഗാര്‍ജുനയുമായി വളരെ അടുത്ത ബന്ധമുണ്ടായിട്ടും പിറന്നാള്‍ ആഘോഷത്തില്‍ നിന്നും സമാന്ത വിട്ടു നിന്നത് ആരാധകരേയും ഗോസിപ്പ് കോളങ്ങേളയും സംശത്തിലാക്കുകയായിരുന്നു.
Recommended Video

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിച്ചത്. ഈ ഒക്ടോബര്‍ ആറിനാണ് സമാന്തയുടേയും നാഗാ ചൈതന്യയും വിവാഹ വാര്‍ഷികം. തങ്ങളുടെ വിവാഹ വാര്‍ഷകം വലിയ ആഘോഷമാക്കി മാറ്റുകയാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും പതിവ്. ഇത്തവണയും അതുപോലെ ആഘോഷിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഒക്ടോബര്‍ ആറിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. താരങ്ങള്‍ പിരിയുകയാണോ എന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും.


Click it and Unblock the Notifications