For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാറിന്‍റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രമോഷനോട് നോ പറഞ്ഞ് നയന്‍താര! ഞെട്ടിത്തരിച്ച് രാംചരണ്‍!

  |

  പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന സിനിമയ്ക്കായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. സുരേന്ദ്രര്‍ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്ജിവീ, വിജയ് സേതുപതി, നയന്‍താര, തമന്ന, സുദീപ്, ജഗപതി ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിദ്ധമ്മ എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഒക്ടോബര്‍ 2ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  സിനിമയുടെ പ്രമോഷണല്‍ പരിപാടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ടെങ്കിലും ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര പരിപാടിയില്‍ നിന്നും മുഖം തിരിച്ച് നില്‍ക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകരെല്ലാം ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തമിഴ്-തെലുങ്ക് മാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പൊതുവെ പ്രമോഷണല്‍ പരിപാടികളോട് മുഖം തിരിക്കുന്ന സമീപനമാണ് നയന്‍സിന്റേതെന്ന് സിനിമാലോകത്ത് തന്നെ പരസ്യമായ രഹസ്യമാണ്. ഈ നിലപാട് മാറ്റുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ടവര്‍.

  തുടക്കം മുതലേ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയായ സൈറ നരസിംഹ റെഡ്ഡിയുടെ ജോലികള്‍ നടന്നുവരികയാണ്. ഒക്ടോബറിലാണ് സിനിമ എത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികളും സജീവമായി നടക്കുന്നുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ പ്രധാനികളിലൊരാളായ നയന്‍താരയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ഷൂട്ടിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കുന്നതോടെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന താരങ്ങളിലൊരാളാണ് നയന്‍താര. പ്രമോഷണല്‍ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ലെന്ന സ്ഥിതിവിശേഷമാണ്. സിനിമയുടെ മെറിറ്റിനാണ് പ്രാധാന്യമെന്നും അതേക്കുറിച്ച് മനസ്സിലാക്കിയായിരിക്കണം ആളുകള്‍ എത്തേണ്ടതെന്നുമുള്ള നിലപാടിലാണ് താരം. അതിനാല്‍ത്തന്നെ ഇത്തരം പരിപാടികളിലൊന്നും താരം പങ്കെടുക്കാറുമില്ല. സിനിമയിലെ തന്നെ പരസ്യമായ രഹസ്യം കൂടിയാണിത്.

  നാളുകള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ ആരാധകരെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മെഗാസ്റ്റാറായ ചിരഞ്ജീവി. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസറ്റര്‍ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. നയന്‍സിന്റെ ഈ നിലപാടില്‍ അണിയറപ്രവര്‍ത്തകരും ആശങ്കയിലാണ്. നിര്‍മ്മാതാവായ രാംചരണിന്‍രെ കോളിന് പോലും താരം മറുപടി നല്‍കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് എത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാനമായ ലവ് ആക്ഷന്‍ ഡ്രാമയുമായാണ് താരം എത്തുന്നത്. ഓണം റിലീസില്‍ ഏറെ പ്രതീക്ഷയുള്ള സിനിമകളിലൊന്ന് കൂടിയാണിത്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. വിജയ് ചിത്രമായ ബിഗില്‍, രജനീകാന്തിന്റെ ദര്‍ബാറിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്നുണ്ട്.

  സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ തന്റെ നിലാപടിനെക്കുറിച്ച് താരം കൃത്യമായി വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കുന്ന താരം പ്രമോഷനായി എത്തില്ലെന്ന് വ്യക്തമാക്കാറുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയാവുന്നതുമാണ്.

  ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സൈറ നരസിംഹ റെഡ്ഡിയുടെ മേക്കിംഗ് വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം താരമായ ബിഗ് ബിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  English summary
  Nayanthara refused to partipate in Sye Raa Narasimha Reddy promotion.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X