നയന്‍താരയുടെ പുതിയ ഗെറ്റപ്പ് വൈറലാകുന്നു

By Aswathi

നയന്‍താര ആളാകെ മാറി. കുറച്ചുകൂടെ ചെറുപ്പം തോന്നിപ്പിക്കുന്നുണ്ട്. നാനും റൗഡിതാന്‍ എന്ന പുതിയ ചിത്രത്തില്‍ ഒരു കോളേജ് ഗേള്‍ ഗെറ്റപ്പിലാണ് നയന്‍ എത്തുന്നത്. ഷൂട്ടിങ് സമയത്തെടുത്ത ചില ഫോട്ടോകളാണ് ഇപ്പോള്‍ സൈഷ്യല്‍ മീഡിയിയല്‍ വയറലാകുന്നത്.

ധനുഷ് നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ശിവയാണ്. ഗോസിപ്പുകോളത്തില്‍ നയന്‍താരയ്‌ക്കൊപ്പം ഒടുവില്‍ പേര് ചേര്‍ക്കപ്പെട്ട ആളാണ് വിഘ്‌നേശ്. അങ്ങനെയും ചിത്രത്തിനൊരു മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടുണ്ട്.

nayan

ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകന്‍ വിഘ്‌നേശ് ശിവ തന്നെയാണ്

അനിരുദ്ധിന്റേതാണ് ഈണങ്ങള്‍ നല്‍കുന്നത്. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് നാനും റൗഡി താന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X