കൂടെ കഴിഞ്ഞവരാരും ഒരു കുറ്റവും പറഞ്ഞിട്ടില്ല, അതുപോലെ സെറ്റിൽ ചെയ്തുകാണും; ഗോപി സുന്ദറിനെ കുറിച്ച് നെറ്റിസൺസ്!

കഴിഞ്ഞ കുറച്ചുകാലമായി നിരന്തരം സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമർശനങ്ങൾക്കും അതുപോലെ തന്നെ സൈബർ ആക്രമണങ്ങൾക്കും കാരണമാകുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയതാണ്.

അതിനു ശേഷം സോഷ്യൽ മീഡിയയിൽ പെൺകുട്ടികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദർ. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര ആക്രമണവുമായി എത്തും. ട്രോളുകളും, പരിഹാസങ്ങളും നിറയും. അടുത്തിടെ മയോനി അഥവാ പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിനും ആ പെൺകുട്ടിക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണം അതിരൂക്ഷമായിരുന്നു.

Gopi Sundar, Gopi Sundar latest, Gopi Sundar news, Gopi Sundar songs, Gopi Sundar lover

ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തി എന്ന പേരിലായിരുന്നു വിമർശനങ്ങളും ആക്രമങ്ങളും. പിന്നീട് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം പലവിധത്തിലുള്ള മോശം കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. സംഭവം അതിരു കടന്നപ്പോൾ ഗോപി സുന്ദർ പ്രതികരണവുമായെത്തി. 'എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയര്‍ത്തട്ടെ' എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

എങ്കിലും പലരും വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. ഇതോടെ ഗോപി സുന്ദർ കമന്റ് ബോക്സ് ഓഫ് ചെയ്തു. എന്നാൽ ഇപ്പോഴിതാ കമന്റ് ബോക്സ് വീണ്ടും തുറന്നതോടെ വീണ്ടും കമന്റുകളുമായി എത്തുകയാണ് സോഷ്യൽ മീഡിയ. 'കോഴിക്കോട് നടക്കുന്ന ന്യൂഇയർ പരിപാടിയുടെ ഭാഗമാകാൻ ഞാനും വരുന്നുണ്ട്, എല്ലാവർക്കും സ്വാഗതം' എന്ന് പറഞ്ഞ് താരം പങ്കുവെച്ച പുതിയ പോസ്റ്റിന് താഴെയാണ് കമന്റുകൾ നിറയുന്നത്.

'ദുബായി മേളയിൽ ഒന്ന് പോയി നോക്കാമോ ചിലപ്പോൾ അവിടെ കിട്ടും ഈ യൂസ് ആൻഡ് ത്രോ സാധനങ്ങൾ, മാമന്റെ അടുത്ത കല്യാണം എന്നാണ്, ഇന്ന് ഇരയൊന്നും കിട്ടിയില്ലേ?, അടുത്ത ഇരയെ പിടിയ്ക്കാൻ ഇറങ്ങിയതാ... കൊച്ചു കള്ളൻ, പുരുഷു ഇപ്പോ യുദ്ധം ഒന്നുമില്ലേ, മ്മള് ഷർട്ട് മാറുന്നത് പോലെയാണ് ഇങ്ങേര്.. അടുത്ത വർഷം വേറെ, ഇവൻ അധികം വൈകാതെ ഗിന്നസ് റെക്കോർഡിൽ സ്വന്തം പേര് എഴുതിപ്പിക്കാൻ സാധ്യതയുണ്ട് മോനെ..., ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ "ഭാഗ്യവാൻ" എന്ന് വിളിക്കേണ്ടത് എന്നൊക്കെയാണ് കമന്റുകൾ.

Gopi Sundar, Gopi Sundar latest, Gopi Sundar news, Gopi Sundar songs, Gopi Sundar lover

സ്ത്രീകളുൾപ്പടെയാണ് ഗോപി സുന്ദറിനെതിരെ വിമർശനവുമായി എത്തുന്നത്. 'അയാളുടെ കൂടെ കഴിഞ്ഞ ഒരു പെണ്ണും അയാളെപ്പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. പറയാനുള്ള യോഗ്യത കാണില്ല. അതുപോലെ സെറ്റിൽ ചെയ്തു ആയിരിക്കും അയാൾ ഉപേക്ഷിച്ചത്. ഈ നെഗറ്റീവ് കമെന്റ് എഴുതുന്ന സമയം അവളുമാരുടെ ബിഫോർ, ആഫ്റ്റർ ഫിനാൻഷ്യൽ കപ്പാസിറ്റി അറിഞ്ഞാൽ മനസിലാകും. അവരുടെ വീട്ടുകാർക്കില്ലാത്ത വിഷമം നിങ്ങൾക്ക് എന്തിനാണ്? വേറെ ഒരു പണിയുമില്ലേ' എന്നാണ് ഒരു സ്ത്രീ കമന്റിൽ കുറിച്ചത്.

'ഇത്രയും വലിയ രണ്ടാണ്മക്കൾ ഉള്ള ഒരാൾ ആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്, ആ പിള്ളേരെ കുറിച്ച് ഒത്തുകൂടെ, ആ ചേച്ചിയും പിള്ളേരും രക്ഷപ്പെട്ടു, ഇതുപോലെ ഒരു അച്ഛൻ ഇല്ലാത്തത് തന്നെയാണ് നല്ലത്, ആ മക്കളും അമ്മയും കൂടി സന്തോഷമായിട്ട് ജീവിക്കട്ടെ' എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X