സംവിധായകനുമായി രഹസ്യ വിവാഹം? ഇപ്പോൾ അയാളുടെ തടങ്കലിൽ!, ലവ് ആക്ഷൻ ഡ്രാമ താരത്തിനെതിരെ നടി

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് ധന്യ ബാലകൃഷ്ണ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളി, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധന്യ മലയാളത്തിലേക്ക് എത്തിയത്.

ലവ് ആക്ഷൻ ഡ്രാമയിൽ പ്രിയ എന്ന കഥാപാത്രമായി എത്തിയത് ധന്യ ആയിരുന്നു. മലയാളത്തിലേക്ക് എത്തുന്നതിനെ മുന്നേ ഒരുപക്ഷെ പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുള്ള താരമാകും ധന്യ. കർണാടക സ്വദേശിനിയായ ധന്യ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം ഏഴാം അറിവിലൂടെയാണ് സിനിമാ അരങ്ങേറ്റം നടത്തുന്നത്.

രാജ റാണി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു

ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ സുഹൃത്തായാണ് ധന്യ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ച ധന്യക്ക് പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു. നീതാനെ എൻ പൊൻവസന്തം, നയൻ‌താര നായികയായ ആറ്റ്ലീയുടെ രാജ റാണി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

തെലുങ്കിൽ തന്റേതായ ഇടം നേടിയെടുത്തിരുന്നു

പിന്നീട് തെലുങ്കിലേക്കും കന്നഡത്തിലേക്കും ചേക്കേറിയ താരം തെലുങ്കിൽ തന്റേതായ ഇടം നേടിയെടുത്തിരുന്നു. അതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ, നടിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തെലുങ്കിലെ മറ്റൊരു നടി. തമിഴ്, തെലുങ്ക് സംവിധായകനായ ബാലാജി മോഹനുമായി പ്രണയത്തിലായ നടി ഈ വർഷം ആദ്യം സംവിധായകനെ വിവാഹം കഴിച്ചെന്നാണ് നടി കൽപിക പറയുന്നത്.

നടി പൂർണമായും സംവിധായകന്റെ നിയന്ത്രണത്തിൽ

വിവാഹം കഴിച്ച് ഇത്ര നാളായിട്ടും ഇരുവരും അത് പരസ്യപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല. നടി പൂർണമായും സംവിധായകന്റെ നിയന്ത്രണത്തിൽ ആണെന്നും അതുകൊണ്ട് തന്നെ താരത്തെ സിനിമാ പ്രമോഷനുകൾക്ക് പോലും വിടുന്നില്ലെന്നാണ് കൽപികയുടെ ആരോപണം. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. നേരത്തെ വിവാഹത്തിനായിരുന്ന ബാലാജി 2017 ൽ വിവാഹമോചനം നേടിയിരുന്നു.

കൽപികയുടെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തീർത്തിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്ന വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ധന്യ തന്റെ ഇൻഫ്ളുവൻസ് ഉപയോഗിച്ച് അഭിമുഖം നീക്കിയതാണെന്നാണ് കകൽപികയുടെ പുതിയ ആരോപണം.

നേരായ വഴിയിലൂടെയാണ് പോകുന്നതെന്നുമാണ് കൽപിക പറഞ്ഞത്

ധന്യ കഴിഞ്ഞ രാത്രി പലതവണ തന്നെ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും അവർ എന്നെ ഭയപ്പെടുത്താൻ ശ്രമക്കുകയാണോ അതോ ഭയപ്പെട്ടിട്ടാണോ എന്തായാലും തനിക്ക് ആരെയും ഭയമില്ലെന്നും താൻ നേരായ വഴിയിലൂടെയാണ് പോകുന്നതെന്നുമാണ് കൽപിക പറഞ്ഞത്. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ ധന്യ ഇതുവരെ തയ്യാറായിട്ടില്ല.

സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തിട്ടുണ്ട്

തമിഴിൽ ധനുഷിനെ നായകനാക്കി മാരിയും മാരി 2 വും സംവിധാനം ചെയ്തത് ബാലാജി മോഹനാണ്. മലയാളത്തിൽ ദുൽഖർ സൽമാനെ നായകനാക്കി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. തമിഴിൽ നസ്രിയയാണ് നായികയായത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X